Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസ് ഹൗസില്‍ വീണ്ടും ഒരു എവിക്ഷന്‍, പ്രഖ്യാപനവുമായി മോഹന്‍ലാല്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട ഷോയായ ബിഗ് ബോസില്‍ നിന്നും ഒരു മത്സരാര്‍ത്ഥി കൂടെ പുറത്തേക്ക്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ഹൗസിലേക്കെത്തിയ അനു ജോസഫാണ് ഇത്തവണ വീട് വിട്ട് പുറത്തേക്ക് പോകുന്നത്. ബിഗ് ബോസിനകത്ത് വലിയ ചനലങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിച്ചായിരുന്നു അനു എത്തിയത്. എന്നാല്‍ തന്റെ അഭിപ്രായങ്ങള്‍ വ്യക്തമായി പറയും എന്നല്ലാതെ മറ്റൊരു നീക്കവും അനുവിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നില്ല. ഒടുവില്‍ അനുവിന്റെ എവിക്ഷന്‍ മോഹന്‍ലാല്‍ പ്രഖ്യാപിക്കുകയായിരുന്നു.

ഈ സീസണില്‍ പ്രഡിക്ഷന്‍ ലിസ്റ്റില്‍ ആദ്യം മുതലുണ്ടായിരുന്ന പേരായിരുന്നു അനുവിന്റേത്. എന്നാല്‍ താരം വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിട്ടായിരുന്നു ഹൗസിനകത്തേക്ക് പ്രവേശിച്ചത്. താന്‍ ബിഗ് ബോസ് കാണാറുണ്ടെന്നും എന്നാല്‍ ആരോടും പ്രത്യേക താല്‍പര്യമില്ലെന്ന് അനു മോഹന്‍ലാലിനോട് പറഞ്ഞിരുന്നു. എന്നാല്‍ അനു ചില ഗ്രൂപ്പുകളിലേക്ക് ചുരുങ്ങിപ്പോയിരുന്നു. ഈ ഒരു ഒറ്റ കാരണത്താലാണ് അനുവിനെ മറ്റ് അംഗങ്ങള്‍ നോമിനേറ്റ് ചെയ്തത്.

bigg boss

അനു, നാദിറ, അനു ജോസഫ്, അഖില്‍ മാരാര്‍, റെനീഷ, ജുനൈസ്, അനിയന്‍ മിഥുന്‍, ഷിജു, സെറീന എന്നിവരാണ് ഇത്തവണ നോമിനേഷന്‍ ലിസ്റ്റില്‍ ഇടം നേടിയത്. ആദ്യം മിഥുനും അഖില്‍ മാരാരുമാണ് സേഫായത്. നാദിറയും അനുവുമാണ് അവസാനമായി വന്നത്. പിന്നാലെ രണ്ട് പേരെയും കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ച് അനു പുറത്തായ വിവരം അറിയിക്കുകയായിരുന്നു.

നാദിറയെയും അനുവിനെയും ബ്ലൈന്‍ഡ് ബാന്‍ഡ് കെട്ടിയതിന് ശേഷം രണ്ട് വാതിലിലൂടെ പുറത്തേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. നാദിറ വീട്ടിലേക്കും അനു പുറത്തേക്കും പോകുകയായിരുന്നു. ഈ സീസണില്‍ മൂന്നാമത്തെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിട്ടായാരുന്നു അനു ബിഗ് ബോസ് ഹൗസിലേക്ക് എത്തിയത്.

കലാഭവന്‍ ഡാന്‍സ് ട്രൂപ്പിലൂടെയാണ് അനു ജോസപ് കലാരംഗത്തേക്ക് പ്രവേശിക്കുന്നത്. ഒന്‍പതാം ക്ലാസ്സില്‍ പഠിയ്ക്കുമ്പോള്‍ ആദ്യമായി കലാഭവനുവേണ്ടി ഗല്‍ഫ് ഷോ നടത്തി. തുടര്‍ന്ന് കലാഭവന്റെ വേള്‍ഡ് ഷോ അടക്കം നിരവധി ഷോകളില്‍ അനു ഭാഗമായി. ദൂരദര്‍ശന്റെ 'ഇതെന്റെ മണ്ണ് ഇതെന്റെ താളം' എന്ന ആല്‍ബത്തില്‍ അഭിനയിച്ച് കൊണ്ട് ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയ അനുവിന്റെ ആദ്യ സീരിയല്‍ 'ഏക ചന്ദ്രിക' ആണ്.

തുടര്‍ന്ന് സൂര്യ ടി വിയില്‍ സംപ്രേക്ഷണം ചെയ്ത മിന്നുകെട്ട് എന്ന സൂപ്പര്‍ ഹിറ്റ് സീരിയലില്‍ പ്രധാന വേഷം അനു കൈകാര്യം ചെയ്തു. കാര്യം നിസ്സാരം എന്ന പരമ്പരയിലെ അഭിനയം അനു ജോസഫിനെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി. പാഠം ഒന്ന് ഒരു വിലാപം ആണ് അനു അഭിനയിച്ച ആദ്യ സിനിമ. തുടര്‍ന്ന് പത്തേമാരി, വെള്ളിമൂങ്ങ തുടങ്ങി പത്തിലധികം സിനിമകളില്‍ അനു അഭിനയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+