Get Updates
Get notified of breaking news, exclusive insights, and must-see stories!

'ചിലരുടെ കൊഴിഞ്ഞുപോക്ക് അത് ഒഴിവാക്കാൻ കഴിയില്ല'; ആര് പുറത്താകും? സൂചന നൽകി മോഹൻലാൽ

ബിഗ്‌ബോസ് മലയാളം സീസൺ 5 ന്റെ ഗ്രാന്റ് ഫിനാലയ്ക്ക് ഇനി ദിവസങ്ങൾ മാത്രം. മത്സരാർത്ഥികളും പ്രേക്ഷകരും ഒരുപോലെ ആകാംക്ഷയിലാണ്. ആരാവും ആ കപ്പ് നേടുക എന്നറിയാനുള്ള കാത്തിരിപ്പിൽ ആണ് ഓരോരുത്തരും. നിലവിൽ 9 മത്സരാർത്ഥികളാണ് ബിഗ്‌ബോസ് വീട്ടിൽ ഉള്ളത്. അതിൽ ടിക്കറ്റ് ടു ഫിനാലെ ജയിച്ച് നാദിറ ഗ്രാന്റ്ഫിനാലയിലേക്ക് നേരിട്ട് എത്തിയിരിക്കുകയാണ്. ബാക്കിയുള്ള മത്സരാർത്ഥികളിൽ നാല് പേരായിരിക്കും ഫൈനൽ 5 ൽ എത്തുക.

അതേസമയം ഇന്ന് മോഹൻലാൽ ബിഗ്‌ബോസ് വീട്ടിൽ എത്തുന്ന എപ്പിസോഡാണ്. ഒരുപക്ഷേ ഇന്ന് എവിക്ഷൻ നടന്നേക്കാം. നാദിറ ഒഴികെ ബാക്കിയുള്ള എട്ട് പേരും നോമിനേഷനിൽ ഉണ്ട്. ഇതിൽ നിന്ന് ആരെങ്കിലുമൊക്കെ ആകും പുറത്തുപോവുക. ഒരാളാണോ അല്ലെങ്കിൽ ഒന്നിലധികം പേർ പുറത്തുപോകുമോ എന്ന് അറിയില്ല. എന്നാൽ എവിക്ഷനെക്കുറിച്ച് മോഹൻലാൽ സൂചന നൽകുന്നുണ്ട്.

Bigg boss

നിറപുഞ്ചിരയുള്ള മുഖങ്ങൾ മാത്രമാകും ഇന്ന് തന്നെ ബി​ഗ്ബോസ് വീട്ടിൽ വരവേൽക്കുക എന്ന് മോഹൻലാൽ പറയുന്നുണ്ട്. എന്നാൽ ചിലരുടെ കൊഴിഞ്ഞുപോക്ക് ഒഴിവാക്കാൻ കഴിയില്ല എന്നും മോഹൻലാൽ പറയുന്നുണ്ട്. മോഹൻലാൽ എവിക്ഷനെക്കുറിച്ച് പറയുന്ന വീഡിയോ ഏഷ്യാനെറ്റ് പുറത്തുവിട്ടിട്ടുണ്ട്. മോഹൻലാലിന്റെ വാക്കുകൾ.

"നിറ പുഞ്ചിരിയുള്ള മുഖങ്ങൾ മാത്രം ആകും ഇന്ന് ബി​ഗ് ബോസ് വീട്ടിൽ എന്നെ വരവേൽക്കുക. പോയ ദിനങ്ങൾ കുടുംബാം​ഗങ്ങൾക്കും നമുക്കും ഒരു പോലെ അവസ്മരണീയമായിരുന്നു. മാസങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം അവർ തങ്ങളുടെ പ്രിയപ്പെട്ടവരെ കണ്ടുമുട്ടിയ ഹൃദയഹാരിയായ നിമിഷങ്ങൾ.

അത്യന്തം വികാര സാന്ദ്രമായ, ഒത്തുചേരലിന്റെ കണ്ണീർ നിറമുള്ള മഹൂർത്തങ്ങൾ ആയിരുന്നു അവ. അത് നമ്മുടെ മനസ്സ് നിറച്ചു. തീർച്ചയായും അവർക്ക് എന്നോട് പറയാൻ ഏറെയുണ്ടാവും ഇന്ന്. പക്ഷേ, ഫിനാലെയുടെ പടിവാതിൽക്കൽ വെച്ചുള്ള ചിലരുടെ കൊഴിഞ്ഞുപോക്ക് ഒഴിവാക്കാനും കഴിയില്ല. കാണാം, എന്തൊക്കെ എന്ന്, എന്നാണ് അദ്ദേഹം പറയുന്നത്.

നാദിറ, റെനീഷ, സെറീന, ജുനൈസ്, അഖിൽ മാരാർ, ഷിജു, ശോഭ, റിനോഷ്, നാദിറ, അനിയൻ മിഥുൻ എന്നിവരാണ് ബാക്കിയുള്ളത്. നിലവിൽ . അഖിൽ, റെനീഷ, മിഥുൻ, സെറീന, റിനോഷ്, ശോഭ, ജുനൈസ്, ഷിജു എന്നിവർ ഇത്തവണ നോമിനേഷനിലുണ്ട്. ആരാണ് പുറത്തുപോകുക എന്ന് പറയാൻ കഴിയില്ല. കഴിഞ്ഞ ആഴ്ച വിഷ്ണുവാണ് പുറത്തുപോയത്. ഫൈനൽ 5 ൽ എന്തായാലും ഉണ്ടാകുമെന്ന് പ്രേക്ഷകർ പ്രതീക്ഷിച്ച മത്സരാർത്ഥി ആയിരുന്നു വിഷ്ണു.

അതേസമയം, ആരോ​ഗ്യപ്രശ്നങ്ങൾ മൂലം കഴിഞ്ഞ ശനിയാഴ്ച മുതൽ റിനോഷ് ബി​ഗ്ബോസ് വീട്ടിലില്ല. ഇനി റിനോഷ് തിരിച്ചുവരുമോ എന്നും വ്യക്തമല്ല. അതുകൊണ്ടുതന്നെ റിനോഷ് ആയിരിക്കുമോ പുറത്തുപോകുക എന്നാണ് ചോദ്യമാണ് പ്രേക്ഷകർ ഇപ്പോൾ ഉയർത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+