'പിരിയുന്നത് തൽക്കാലത്തേക്ക് മാത്രം'; ബിഗ്‌ബോസ് മലയാളം 6ന്റെ സൂചന നൽകി മോഹൻലാൽ
ബിഗ് ബോസ് മലയാളം സീസൺ 5 അവസാനിച്ചിരിക്കുകയാണ്. പ്രേക്ഷകർ ആഗ്രഹിച്ചത് പോലെ അഖിൽ തന്നെയാണ് ടൈറ്റിൽ വിന്നറായത്. എല്ലാവരും ആഘോഷഷത്തിലാണ്. അഖിലിന്റെ ആരാധകരും പ്രേക്ഷകരുമൊക്കെ ഒരുപോലെ സന്തോഷത്തിൽ ആണ്.
ഒരുപക്ഷേ ആദ്യമായിട്ടായിരിക്കും പ്രേക്ഷകരുടെ പ്രവചനം കൃത്യമാവുന്നതും വിജയിയെ എല്ലാവരും ഒരുപോലെ അംഗീകരിക്കുന്നതും. ഈ സീസണിൽ വിജയി ആവുക അഖിലാണെന്ന് വിമർശകർ പോലും പറഞ്ഞിരുന്നു.

ഒന്നാം സ്ഥാനം പ്രേക്ഷകരുടെ പ്രവചനത്തിന് അനുസരിച്ചായിരുന്നെങ്കിൽ രണ്ടാം സ്ഥാനം ഒട്ടും പ്രതീക്ഷിക്കാത്ത ആൾക്കായിരുന്നു. ശോഭയക്ക് രണ്ടാം സ്ഥാനം ലഭിക്കുമെന്നാണ് പ്രേക്ഷകർ കരുതിയതെങ്കിലും റെനീഷയ്ക്കായിരുന്നു രണ്ടാം സ്ഥാനം. മൂന്നാം സ്ഥാനത്ത് ജുനൈസ് ആയിരുന്നു. നാലം സ്ഥാനം മാത്രമാണ് ശോഭയ്ക്ക് ലഭിച്ചത്.
അഖിൽ ഒന്നാം സ്ഥാനത്ത് എത്തിയതിൽ എല്ലാവർക്കും സന്തോഷം ഉണ്ടെങ്കിലും ഈ സീസൺ അവസാനിച്ചതിലുള്ള സങ്കടം എല്ലാവർക്കും ഉണ്ട്. ആദ്യം പ്രേക്ഷകർക്ക് തീരെ ഉൾക്കൊള്ളാൻ സാധിക്കാത്ത ഒരു സീസൺ ആയിരുന്നു ഇത്. കാരണം മുന്നേ കണ്ട് ശീലിച്ചത് പോലയെയായിരുന്നില്ല ഇത്തവണ.
വഴക്കും തല്ലും വെല്ലുവിളിയുമൊക്കെ കുറവായിരുവന്നു. എല്ലാ മത്സാരാർത്ഥികൾ തമ്മിലും ഒരു അടുപ്പം ഉണ്ടായിരുന്നു. വഴക്കിട്ടാലും പരസ്പരം പറഞ്ഞുതീർക്കുന്നതും ഈ സീസണിന്റെ വലിയ പ്രത്യേകതയായിരുന്നു.
കണ്ടന്റുകൾ വളരെ കുറവും ആയിരുന്നു. പക്ഷേ അവസാനം എത്തിയപ്പോഴേയ്ക്കും എല്ലാവരും ആവേശത്തിലായി. കണ്ടന്റുകൾ ഉണ്ടാവുകയും പ്രേക്ഷകരെ മൊത്തത്തിൽ ഇവർ കയ്യിലാക്കുകയും ചെയ്തു.
വളരെ സ്‌നേഹത്തോടെ അവസാനിക്കുന്ന സീസൺ ആണിത്. ഇനി ഇതുപോലുള്ള മത്സരാർത്ഥികൾ ഉണ്ടാകുമോ എന്നാണ് പ്രേക്ഷകർ ആശങ്കപ്പെടുന്നത്. സോഷ്യൽമീഡിയി നിറയെ സങ്കടം വെളിപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റുകൾ ആണ്. എപ്പോഴാണ് അടുത്ത സീസൺ ആരംഭിക്കുക എന്നാണ് എല്ലാവരും ചോദിക്കുന്നത്.
ഗ്രാന്റ്ഫിനാലെ അവസാനിപ്പിക്കുമ്പോൾ സീസൺ ആറിനെക്കുറിച്ച് മോഹൻലാൽ സൂചന നൽകുന്നുണ്ട്. പിരിയുന്നത് തൽക്കാലത്തേക്കാണ്, അടുത്തവരവിനായി ആർ യൂ റെഡി എന്നാണ് മോഹൻലാൽ ചോദിക്കുന്നത്. എന്തായാലും ഏറെ വൈകാതെ സീസൺ 6 എത്തുമെന്ന് മോഹൻലാൽ പറഞ്ഞതോടെ ബിഗ്‌ബോസ് പ്രേക്ഷകർ ആവേശത്തിലാണ്.
സീസൺ 5 പോലെ തന്നെ ഒരു സീസൺ ഉണ്ടാവട്ടേ എന്നാണ് പ്രേക്ഷകർ പറയുന്നത്. അഖിലിനേയും ശോഭയോയും പോലെ പ്രേക്ഷകരെ രസിപ്പിക്കുന്ന ഒരു കോമ്പോ ഉണ്ടാവട്ടേ എന്നും പ്രേക്ഷകർ പറയുന്നു. അഖിലിന്റേയും ശോഭയുടേയും കോമ്പോയ്ക്ക് പുറത്ത് ഏറെ ആരാധകർ ഉണ്ടായിരുന്നു. തമ്മിൽ മിണ്ടിയാൽ അടിയാണെങ്കിലും നല്ല നല്ല കണ്ടന്റുകൾ ഉണ്ടായിട്ടുണ്ട്.
എന്നാൽ അഖിലും ശോഭയും തമ്മിലുണ്ടായ വഴക്ക് ഹൗസിന് പുറത്തും വലിയ ചർച്ചയാവുകയും അഖിലിനെതിരെ രൂക്ഷ വിമർശം വരികയും ചെയ്തിരുന്നു.
ഇതോടെ അഖിൽ ബിഗ്ബോസിന് പുറത്തുപോകുമോ എന്ന് ആരാധകർ ഭയപ്പെട്ടിരുന്നു. എന്നാൽ അഖിൽ മാപ്പ് പറഞ്ഞാൽ മതി എന്ന് ശോഭ പറയുകയായിരുന്നു. ഇതോടെ പ്രശ്നം അവസാനിച്ചു.
പരസ്പരം വൈരാഗ്യമില്ലാതെ, കളിയുടെ വാശി മാത്രമാണ് ഈ സീസണിലെ മത്സരാർത്ഥികൾക്ക് ഇടയിൽ ഉണ്ടായിരുന്നത്. 21 മത്സരാർത്ഥികളായിരുന്നു ഷോയിൽ ഉണ്ടായിരുന്നകത്. ഫൈനൽ 5 ൽ അഖിൽ, റെനീഷ., ശോഭ, ഷിജു ജുനൈസ് എന്നിവരാണ് ഉണ്ടായത്.












Click it and Unblock the Notifications