Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ്‌ബോസ് മലയാളം 5: കാത്തിരിപ്പിന് വിരാമം; ബിബി 5 ലെ ആദ്യ മത്സരാർത്ഥി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരം

ബിഗ്‌ബോസ് മലയാളം സീസണ്‍ 4 ന് ശേഷം ആരാധകര്‍ കാത്തിരുന്ന ബിഗ്‌ബോസ് മലയാളം സീസണ്‍ 5ന് തുടക്കമായിരിക്കുകയാണ് ആദ്യമത്സരാര്‍ത്ഥിയെ മോഹന്‍ലാല്‍ പരിചയപ്പെടുത്തിയിരിക്കുകയാണ്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഹൃദയിത്തില്‍ ചേക്കേറിയ ഒരു മത്സരാര്‍ത്ഥിയാണ് ആദ്യമായി ബിഗ്‌ബോസ് വീടിനക്തത് കയറിയത്. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത 'സീതാ കല്യാണ' എന്ന സീരിയലിസീടെ ശ്രദ്ധേയ ആ. നടി റെനീഷ റഹ്‍മാൻ ആണ് ആ മത്സരാർത്ഥി. 'സീത', 'സ്വാതി' എന്നീ സഹോദരിമാരുടെ കഥ പറഞ്ഞ പരമ്പരയില്‍ അനിയത്തി ആയിട്ടാണ് റെനീഷ വന്നത്.

'സീതാ കല്യാണ'ത്തിലെ നായകൻ അനൂപ് കൃഷ്‍ണൻ മൂന്നാം സീസണിലും നായികയായ 'സീത'യെ അവതരിപ്പിച്ച ധന്യാ മേരി വര്‍ഗീസ് നാലാം സീസണിലുമെത്തിയിരുന്നു. ഇപ്പോൾ ബിഗ് ബോസ് 5 ൽ അനിയത്തിയായ സ്വാതിയായി വേഷമിട്ട റെനീഷ റഹ്‍മാനും വന്നിരിക്കുകയാണ്.പ്ലസ് ടു കഴിഞ്ഞ സമയത്താണ് റെനിഷ സീരിയലിലേക്ക് വന്നത്. സീതാ കല്യാണത്തിന്റെ ഭാഗമായ റെനീഷ പിന്നീട് സജീവമായി തുടരുകയായിരുന്നു. '

Raneesha

pc: rahimanreneesha

സീതാ കല്യാണ'ത്തിന് ശേഷം 'മനസ്സിനക്കരെ'യിലെ 'അഞ്‍ജലി'യായും റെനീഷ റഹ്‍മാൻ പ്രേക്ഷകരുടെ മനം കവർന്നു. ഭയം എന്ന റിയാലിറ്റി ഷോയിലും റെനീഷ റഹ്‍മാൻ എത്തി. ബോള്‍ഡായ ആളാണ് താനും അതിനാലാണ് സാഹസികത നിറഞ്ഞ ആ റിയാലിറ്റി ഷോയില്‍ പങ്കെടുത്തത് എന്നായിരുന്നു റെനീഷ റഹ്‍മാൻ പറഞ്ഞിരുന്നത്.

ഐ ആം എ മല്ലു എന്ന വൈറൽ മ്യൂസിക് വീഡിയോ കണ്ടിട്ടുള്ളവർക്ക് പരിചിതനാണ് റിനോഷ്. റിനോഷ് ജോർജും ഇത്തവണ ബി​ഗ്ബോസിൽ ഉണ്ട്. യുട്യൂബിൽ ഇതിനകം 95 ലക്ഷത്തിലേറെ കാഴ്ചകൾ ലഭിച്ച ആ മ്യൂസിക് വീഡിയോയുടെ സൃഷ്ടാവ് ആണ് റിനോഷ് ജോർജ്. മ്യൂസിക് പ്രൊഡ്യൂസർ എന്നതിനൊപ്പം ഡിജെ, ആർജെ, നടൻ തുടങ്ങി വിവിധ മേഖലകളിൽ റിനോഷ് പ്രവർത്തിക്കുന്നു.കഴിഞ്ഞ സീസൺ നടന്ന മുംബൈ ആണ് ഇത്തവണയും ബിഗ് ബോസ് മലയാളത്തിൻറെ വേദി.

ബോളിവുഡ് സംവിധായകനും പ്രശസ്ത പ്രൊജക്റ്റ് ഡിസൈനറുമായ ഒമംഗ് കുമാറാണ് ഇത്തവണ ബി​ഗ് ബോസ് ഹൗസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കഴിഞ്ഞ സീസണിലും അദ്ദേഹം തന്നെ ആയിരുന്നു ബി​ഗ്ബോസ് ഹൗസ് രൂപകൽപന ചെയ്തത്. ഒരു പരമ്പരാഗത കേരളീയ തറവാടിൻറെ വാസ്തുവിദ്യയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഉള്ളതാണ് ഇത്തവണത്തെ ബിഗ് ബോസ് ഹൗസിൻറെ മുൻവശം.

ഉള്ളിലേക്ക് കടന്നാലും നിരവധി പ്രത്യേകതകളുണ്ട് ഇത്തവണത്തെ ബിഗ് ബോസ് ഹൗസിൽ. പഴയ യുദ്ധക്കപ്പലിന്റെ രൂപത്തിലാണ് ഇത്തവണ പ്രധാന വാതിൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പീരങ്കികളുടെ ത്രീഡി പ്രൊജക്ഷനുകൾ ഒപ്പമുണ്ട്.എല്ലാ ദിവസവും ഏഷ്യാനെറ്റ് ചാനലിലും ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലും ബി​ഗ് ബോസ് സീസൺ 5 കാണാനാകും. ഹോട്സ്റ്റാറിൽ ഇരുപത്തി നാല് മണിക്കൂറും ഷോ കാണാനാകും. തിങ്കൾ- മുതൽ വെള്ളി വരെ രാത്രി 9.30ക്കും ശനി- ഞായർ ദിവസങ്ങളിൽ 9 മണിക്കും ആകും ഏഷ്യാനെറ്റിൽ ഷോയുടെ സംപ്രേക്ഷണം.

ജീവിത്തന്റെ പല തുറകളിലൂടെ യഥാർത്ഥ ജീവിതം കണ്ട് മുന്നോട്ട് പോയി സ്വന്തമായി പ്രയത്നിച്ച് വിജയിച്ച ആളുകളെയാണ് നമ്മൾ തിരഞ്ഞെടുത്തിരിക്കുന്നത്. ജീവിതത്തിൽ പടവെട്ടി മുന്നോട്ട് വന്നവരാണ്. വളരെ നല്ല ​ഗ്രൂപ്പാണ് വന്നിരിക്കുന്നത് എന്ന് ഇന്നലെ മോഹൻലാൽ‌ പറഞ്ഞിരുന്നുോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+