Get Updates
Get notified of breaking news, exclusive insights, and must-see stories!

'മാരാര്‍ വേറെന്തോ ആലോചിച്ചിരിക്കുകയാണ്'; അഖിലിനെ ട്രോളി മോഹന്‍ലാല്‍; ഒപ്പം ആ സന്തോഷ വാര്‍ത്തയും

ബിഗ്‌ബോസ് മലയാളം സീസണ്‍ 5 ല്‍ മോഹന്‍ലാല്‍ എത്തുന്ന എപ്പിസോഡാണ് ഇന്ന് സംപ്രേക്ഷണം ചെയ്യുന്നത്. എല്ലാ മത്സരാര്‍ത്ഥികളും ഇന്ന് ആകെ ടെന്‍ഷനിലായിരുന്നു. മത്സരാര്‍ത്ഥികളുടെ മുഖത്തെ ടെന്‍ഷന്‍ കണ്ട മോഹന്‍ലാല്‍ എന്താണ് എല്ലാവരും ടെന്‍ഷനോടെ ഇരിക്കുന്നതെന്ന് അന്വേഷിക്കുന്നുണ്ട്. അപ്പോള്‍ ഇന്ന് എലിമിനേഷന്‍ ഉണ്ടാവില്ലേ അതിന്റെ ഒരു ടെന്‍ഷനിലാണെന്നാണ് മത്സരാര്‍ത്ഥികള്‍ പറയുന്നത്.

എന്നാല്‍ ഇക്കാര്യങ്ങള്‍ സംസാരിക്കുന്ന സമയത്ത് ക്യാപ്റ്റനായ അഖില്‍ ഒരു കസേരയില്‍ മാറിയിരിക്കുകയായിരുന്നു, അപ്പോഴാണ് അഖിലിനെ നോക്കിക്കൊണ്ട് മോഹന്‍ലാല്‍ ട്രോളുന്നത്. അഖില്‍ ഇവിടെയൊന്നുമല്ല വേറെ എന്തോ ആലോചിച്ചിരിക്കുകയാണ് എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. എന്നാല്‍ അഖില്‍ വളരെ രസകരമായി തന്നെയാണ് മോഹന്‍ലാലിനോട് പറയുന്നത്. അതിനിടയിലാണ് മോഹന്‍ലാല്‍ ആ സന്തോഷവാര്‍ത്ത പങ്കുവെയ്ക്കുന്നത്.

MohanLalbb1331

എലിമിനേഷനെക്കുറിച്ച് പറഞ്ഞ മത്സരാര്‍ത്ഥികളോട് അപ്പോള്‍ നിങ്ങള്‍ പെട്ടിയൊക്കെ തയ്യാറാക്കി വെച്ചോ എന്ന് മോഹന്‍ലാല്‍ ചോദിക്കുന്നുണ്ട്. അപ്പോള്‍ ഇല്ലാ എന്നാണ് പറയുന്നത്. എന്നാല്‍ പെട്ടിയൊന്നും എടുത്തുവെയ്‌ക്കേണ്ട നിങ്ങളൊക്കെ ഇപ്പോള്‍ വന്നതല്ലേ ഉള്ളൂവെന്നാണ് ലാലേട്ടന്‍ ചോദിക്കുന്നത്. ഇതോടെ ഇത്തവണ എലിമിനേഷന്‍ ഉണ്ടാവില്ല എന്ന സൂചനയാണ് മോഹന്‍ലാല്‍ നല്‍കിയിരിക്കുന്നത്.

"കഴിഞ്ഞ സീസണൊക്കെ കണ്ട് എല്ലാവരും പ്രിപ്പേർഡ് ആയാണ് വന്നിരിക്കുന്നതെന്ന് തോന്നുന്നു. അതൊന്നും വേണ്ട. ​ഗെയിം കളിക്കാനല്ലേ വന്നിരിക്കുന്നത്. വന്ന ഉടനെ നിങ്ങളെ പറഞ്ഞയക്കുന്നത് മോശമല്ലേ. എല്ലാവരും സമാധാനത്തോടെയും മിടുക്കികളും മിടുക്കന്മാരുമായിട്ട് ഇരിക്കൂ", എന്ന് ആണ് മോഹൻലാൽ പറയുന്നത്. മോഹ​ൻലാലിന്റെ വാക്കുകൾ കേട്ടതോടെയാണ്

അതേസമയം, വീട്ടിൽ പ്രവേശിച്ച ക്രമം അനുസരിച്ചാണ് ഇത്തവണ നോമിനേഷനുകൾ വന്നത്. റനീഷയ്ക്കാണ് ആദ്യം നോമിനേഷൻ അവസരം. തനിക്ക് ഭീഷണിയാവുമെന്ന് പറഞ്ഞ് അഖിൽ മാരാരിനെയാണ് റെനീഷ നോമിനേറ്റ് ചെയ്തത്. ഗ്രനേഡ് ലോക്കറ്റ് റെനീഷ അഖിലിന് നൽകിയതോടെ അഖിൽ എലിമിനേഷനിൽ എത്തുകയായിരുന്നു. പിന്നീട് വന്ന റിനോഷ് ഏയ്ഞ്ചലിൻ മറിയയെ ലൗ ലോക്കറ്റ് നൽകി സുരക്ഷിതയാക്കി. ഏയ്ഞ്ചലിനയ്ക്ക് ഇപ്പോൾ ചില പ്രശ്നങ്ങൾ ഉണ്ട് എന്നാൽ അവൾക്ക് സമയം നൽകണം എന്ന് പറഞ്ഞായിരുന്നു റിനോഷ് എയ്ഞ്ചലിനയെ സേഫാക്കിയത്.

സെറീന ബിഗ് കോമണറായ ഗോപികയെ ഗ്രനൈഡ് നൽകി എലിമിനേഷനിലേക്ക് നോമിനേറ്റ് ചെയ്തു. ശോഭ വിശ്വനാഥ് വിഷ്ണുവിനും, വൈബർ ഗുഡ് ദേവു ജുനൈസിനും ഗ്രനേഡ് നൽകി എലിമിനേഷൻ നോമിനേഷനിലേക്ക് അയച്ചു. ഇവർക്ക് പുറമേ മിഥുൻ, റിനോഷ്, ശ്രുതി, സെറീന, ലെച്ചു എന്നിവരും ഗ്രനൈഡ് മാല ലഭിച്ച് എലിമിനേഷനിൽ എത്തിയിരുന്നു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ബി​ഗ്ബോസ് മലയാളം സീസൺ 5 ആരംഭിച്ചത്. റെനീഷ് റഹ്മാൻ, റിനോഷ് ജോർജ്, സെറീന ആൻ ജോൺസൺ, ശോഭ വിശ്വനാഥ്,സാഗർ സൂര്യ, വിഷ്ണു ജോഷി, ഏയ്ഞ്ജലീന മരിയ, വൈബർ ഗുഡ് ദേവു, ജുനൈസ് വിപി, സംവിധായകൻ അഖിൽ മാരാർ, അഞ്ജൂസ് റോഷ്, മനീഷ കെ എസ്, അനിയൻ മിഥുൻ, നാദിറ മെഹ്റിൻ, ഐശ്വര്യ സുരേഷ്, ഷിജു എ ആർ, ശ്രുതി ലക്ഷ്മി, ഗോപിക ഗോപി എന്നിവരാണ് ഇത്തവണത്തെ മത്സരാർത്ഥികൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+