Get Updates
Get notified of breaking news, exclusive insights, and must-see stories!

റിനോഷ് ബി​ഗ്ബോസിലേക്ക് തിരിച്ചെത്തില്ലേ? ആശങ്കയിൽ ആരാധകർ; മറുപടിയുമായി മോഹൻലാൽ

ബിഗ്‌ബോസ് മലയാളം സീസൺ 5 ഗ്രാന്റ് ഫിനാലയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഇനി രണ്ടാഴ്ച മാത്രമാണ് ഗ്രാന്റ്ഫിനാലയ്ക്കുള്ളത്. ആരൊക്കെയായിരിക്കും ഫൈനൽ 5ൽ ഉണ്ടാവുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. കഴിഞ്ഞദിവസം ബി​ഗ്ബോസിൽ നിന്ന് വിഷ്ണു പുറത്തുപോയിരുന്നു.

ഫൈനൽ 5ൽ ഉണ്ടാവുമെന്ന് പ്രേക്ഷകർ ഉറപ്പിച്ച മത്സരാർത്ഥിയായിരുന്നു വിഷ്ണു. അപ്രതീക്ഷിതമായിരുന്നു വിഷ്ണുവുന്റെ പുറത്തുപോക്ക്. ഇന്നത്തെ എപ്പിസോഡിൽ ഒരു എവിക്ഷൻ കൂടെ ഉണ്ടാവാനാണ് സാധ്യത. അങ്ങനെ വളരെ സുപ്രധാനമായ കാര്യങ്ങൾ ബിഗ്‌ബോസ് വീട്ടിൽ നടക്കുമ്പോൾ ഏറ്റവും മികച്ച മത്സരാർത്ഥികളിൽ ഒരാളായ റിനോഷിനെ ശനിയാഴ്ച മുതൽ ഷോയിൽ കാണാനില്ല.

Rinsoh

ടിക്കറ്റ് ടു ഫിനാലെ മത്സരത്തിൽ അടക്കം മികച്ച പ്രകടനമാണ് റിനോഷ് കാഴ്ചവെച്ചത്. എന്നാൽ മോഹൻലാൽ എത്തിയ എപ്പിസോഡിൽ പോലും റിനോഷിനെ കണ്ടിരുന്നില്ല. ഇതോടെയാണ് പ്രേക്ഷകർ റിനോഷിനെക്കുറിച്ച് ചോദിച്ചുതുടങ്ങിയത്. ഇപ്പോൾ മോഹൻലാൽ തന്നെ ഇതിന് ഉത്തരം നൽകിയിരിക്കുകയാണ്.

ബിഗ് ബോസിലെ 'കാർണിവൽ' ടാസ്‍ക് കഴിഞ്ഞതിന് പിന്നാലെ തന്റെ ദേഹത്ത് ചുവന്ന പാടുകൾ ഉണ്ടായതായി റിനോഷ് പറഞ്ഞിരുന്നു. പിന്നാലെ മെഡിക്കൽ റൂമിലേക്ക് റിനോഷിനെ വിളിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ റിനോഷിനെ വിദ​ഗ്ധ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുന്ന കാര്യം ബി​ഗ്ബോസ് അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസം എപ്പിസോഡ് അവസാനിക്കാനായപ്പോൾ മോഹൻലാൽ തന്നെ റിനോഷിന്റെ വിവരങ്ങൾ അറിയിച്ചു. റിനോഷ് ഇപ്പോൾ ആശുപത്രിയിൽ ആണ്. അദ്ദേഹം എത്രയും പെട്ടെന്ന് തിരിച്ച് വരട്ടേ എന്ന് നമുക്ക് പ്രാർഥിക്കാം. അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെട്ടിട്ടുണ്ട് എന്നുമാണ് മോഹൻലാൽ മത്സരാർഥികളെ അറിയിച്ചത്.

പൊതുവെ വളരെ ശാന്തനാണ് റിനോഷ്. എന്നാൽ അടുത്തിടെ വിഷ്ണുവുമായി വലിയ പ്രശ്നം ഉണ്ടായിരുന്നു. പുറത്തുപോയ ഒരു മത്സരാർത്ഥിയുമായി ബന്ധപ്പെടുത്തി വിഷ്ണു സംസാരിച്ചിരുന്നു, ഇതാണ് റിനോഷിനെ പ്രോകോപിപ്പിച്ചത്. വിഷ്ണു വൃത്തികെട്ടവനാണ് എന്നാണ് റിനോഷ് പറഞ്ഞത്.

വിഷ്ണു തന്നേയും കുടുംബത്തേയും അപമാനിച്ചുവെന്നുംം റിനോഷ് പറഞ്ഞിരുന്നു. വിഷ്ണുവിന്റെ പരാമർശം വലിയ വിമർശനങ്ങൾ ഉയർത്തിയിരുന്നു. ഇപ്പോൾ മത്സരത്തിന് പുറത്തുപോയ വിഷ്ണു റിനോഷിനെക്കുറിച്ച് സംസാരിക്കുന്നുണ്ട്. റിനോഷ് ബി​ഗ്ബോസിലെത്തിയ ശേഷം രണ്ടോ മൂന്നോ ക്യാറക്ടടർ രൂപപ്പെടുത്തി വെച്ചിരുന്നുവെന്നാണ് വിഷ്ണു പറഞ്ഞത്.

റിനോഷിന് ക്യത്യമായ ​ഗെയിം പ്ലാൻ ഉണ്ടെന്നാണ് വിഷ്ണു പറയുന്നത്. കൃത്യമായ ​ഗെയിം പ്ലാനുള്ള എങ്ങനെ പെരുമാറണം എന്നും എവിടെ എന്ത് പറയണമെന്നും അറിയുന്ന, സ്പേസ് ഉപയോ​ഗിക്കാൻ അറിയുന്ന മത്സരാർത്ഥിയാണ് റിനോഷെന്നും വിഷ്ണു പറഞ്ഞു. അതേസമയം റിനോഷുമായുള്ള പ്രശ്നം വിഷ്ണുവിന് പുറത്ത് നെ​ഗറ്റീവ് ഇമേജ് ഉണ്ടാക്കിയിരുന്നു. അതുവരെ സ്വീകാര്യനായിരുന്ന വിഷ്ണുവിന് പ്രേക്ഷകർക്കും ചെറിയ ഇഷ്ടക്കേട് തോന്നുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+