Get Updates
Get notified of breaking news, exclusive insights, and must-see stories!

'അതല്ലാതെ നമുക്കിതിൽ കള്ളത്തരമൊന്നും കാണിക്കാൻ പറ്റില്ല'; അക്കാര്യം വെളിപ്പെടുത്തി മോഹൻലാൽ

ബി​​ഗ്ബോസ് മലയാളം 5ന്റെ ലോഞ്ച് എപ്പിസോഡിൽ മോഹൻലാൽ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ബി​ഗ്ബോസ് സീസൺ 5 നെക്കുറിച്ചും ബി​ഗ്ബോസ് ഷോയെക്കുറിച്ചും അ​ദ്ദേഹം സംസാരിക്കുന്നുണ്ട്. എന്തുകൊണ്ടാണ് ഇത്തവണത്തെ സീസണെ ഒറിജിനൽ എന്ന് വിളിക്കാനുള്ള കാരണവും അദ്ദേഹം പറയുന്നു. ഇത്തവണത്തെ തീം ബാറ്റിൽ ഓഫ് ഓർജിനൽസ് എന്നാണ്.

ജീവിത്തന്റെ പല തുറകളിലൂടെ യഥാർത്ഥ ജീവിതം കണ്ട് മുന്നോട്ട് പോയി സ്വന്തമായി പ്രയ്ത്നിച്ച് വിജയിച്ച ആളുകളെയാണ് നമ്മൾ തിരഞ്ഞെടുത്തിരിക്കുന്നത്. ജീവിതത്തിൽ പടവെട്ടി മുന്നോട്ട് വന്നവരാണ്. വളരെ നല്ല ​ഗ്രൂപ്പാണ് വന്നിരിക്കുന്നത്. അതിനർഥം ബാക്കിയുള്ളവരെല്ലാം ഫേക്ക് ആണെന്നല്ലെന്നും അദ്ദേഹം പറയുന്നു. ബിഗ് ബോസിൽ ഏറ്റവും കൂടുതൽ പേരും ഉപയേഗിക്കുന്ന വാക്ക് ഫേക്ക് എന്നാണ്. അതുകൊണ്ട് ഒർജിനൽ എന്ന കോൺസപ്റ്റിലേക്ക് പോയെന്നും അദ്ദേഹം പറഞ്ഞു.

Bigg BOss5

വെളിപാടി ഉണ്ടാവും..

ബി​ഗ്ബോസ് പൂർത്തിയാക്കി വരുന്നവർക്ക് ഉണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ചും മോഹൻലാൽ പറയുന്നു. ബി​ഗ്ബോസിന് പുറത്തുവരുന്നവർക്ക് എന്തായാലും ഒരു വെളിപാട് ഉണ്ടാകും . ഏറ്റവും കൂടുതൽ സമയം അവിടെ നിൽക്കുന്നവർക്കായിരിക്കും കൂടുതൽ മാറ്റം ഉണ്ടാവുന്നതെന്നും അദ്ദേഹം പറയുന്നു. പ്രൊഫഷണലായും സാമ്പത്തികമായും മാനസികമായും ഒരു വെളിപാട് ഉണ്ടാവുന്ന ഷോ ആണിത്. ഇതൊരു സൈക്കോളജിക്കൽ ശുദ്ധീകരണമായിട്ടാണ് ആളുകൾ കാണുന്നത് അദ്ദേഹം പറയുന്നു.

ബിഗ് ബോസിന്റെയും മത്സരാർഥികളുടെയും ഇടയിലുള്ള മീഡിയേറ്റർ..

ബിഗ് ബോസിന്റെയും മത്സരാർഥികളുടെയും ഇടയിലുള്ള മീഡിയേറ്ററാണ് താനെന്നും ഷോ യുടെ എല്ലാ എപ്പിസോഡുകളും കാണുമെന്നും ലാലേട്ടൻ പറയുന്നു. അതിൽ ഏറ്റവും രസകരമായി നടന്ന സംഭവത്തെ കുറിച്ച് ചർച്ച ചെയ്യും. അങ്ങനെയാണ് നമ്മൾ അവരുടെ മുന്നിൽ എത്തുന്നത്. പിന്നെ അവരുടെ പ്രശ്‌നങ്ങളും നമ്മൾ സംസാരിക്കും അദ്ദേഹം പറഞ്ഞു.

പുറത്ത് ഫാൻ ഫൈറ്റ് നടക്കുന്നത്...

പുറത്ത് ഫാൻ ഫൈറ്റ് നടക്കുന്നത് ഈ ഷോ കൂടുതൽ ആസ്വദിക്കുന്നുണ്ട് എന്നതിന്റെ സൂചനയാണ് ആണെന്നും ആളുകൾ അത് സ്വീകരിക്കുന്നതിന്റെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു, സിനിമയുടെ കാര്യത്തിലാണെങ്കിലും ഫാൻ ഫൈറ്റൊക്കെ നടക്കാറുണ്ട്. അത് പരിധി വിട്ട് ആവശ്യമില്ലാത്ത തലത്തിലേക്ക് പോകുമ്പോഴാണ് അത് മോശമാവുന്നത്. അല്ലാതെ ഫാൻസ് ഉണ്ടാവുന്നത് നല്ല കാര്യമാണ്. അത് പരിധിവിടാതെ പോകാൻ അവരാണ് ശ്രമിക്കേണ്ടത് അദ്ദേഹം പറഞ്ഞു.

എപ്പോഴും ഒറിജിനൽ..

എല്ലാ സീസണിലും താൻ ഒർജിനലായിരുന്നു എന്നാണ് മോഹൻ ലാൽ‌ പറഞ്ഞു. അതല്ലാതെ നമുക്കിതിൽ കള്ളത്തരമൊന്നും കാണിക്കാൻ പറ്റില്ല. ഒരുപാട് പേർ ഇത് സ്‌ക്രീപ്റ്റഡ് ആണെന്ന് പറയുന്നുണ്ട്. അങ്ങനൊന്നും ചെയ്യാൻ പറ്റില്ല. കാരണം ഇത് ഒരു ഭാഷയിൽ മാത്രം നടക്കുന്നതല്ല.ഏറ്റവും ഒർജിനലായി പ്രവർത്തിക്കാനാണ് എനിക്ക് താൽപര്യം അദ്ദേഹം പറഞ്ഞു.

ഇതുവരെ താൻ അങ്ങനെ തന്നെയാണ് ചെയ്തിട്ടുള്ളതെന്നും ഒരാളെ മാത്രം സപ്പോർട്ട് ചെയ്ത് താൻ നിന്നരുന്നില്ലെന്നും അങ്ങനെ ചെയ്യാൻ പറയുന്ന ദിവസം ഈ ഷോയിൽ നിന്നും ഇറങ്ങി പോകുമെന്നും മോഹൻ ലാൽ പറഞ്ഞു. ഈ സീസൺ മത്സരിക്കാൻ 100 ശതാനം സാധ്യതയുള്ള 14 പേരുടെ പേരുകൾ പുറത്തുവിട്ടിരിക്കുകയാണ് ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥി കൂടിയായ ശാലിനി നായർ. നാളെയാണ് ബി​ഗ്ബോസിന്റെ ലോഞ്ചിം​ഗ്. ആരൊക്കെയാണ് ഇനി തക്കാൻ പോകുന്ന മത്സരാർത്ഥികൾ..നാളെ അറിയാം..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+