'മോഹൻലാൽ പറഞ്ഞത് മുഴുവൻ അബദ്ധങ്ങൾ, അദ്ദേഹം ബിഗ് ബോസ് കാണാറില്ല'; കാരണം പറഞ്ഞ് വിമർശനം
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5ൽ ഒടുവിൽ ടിക്കറ്റ് ടു ഫിനാലെ നാദിറ സ്വന്തമാക്കിയിരിക്കുകയാണ്. കഠിനമായ ഗെയിമുകൾക്ക് ഒടുവിലാണ് ഫൈനലിൽ നാദിറ സ്ഥാനം ഉറപ്പിച്ചിരിക്കുന്നത്. വീക്കെന്റ് എപ്പിസോഡിൽ അവതാരകനായ മോഹൻലാൽ നാദിറയുടെ വിജയത്തിൽ അവരെ അഭിനന്ദിക്കുകയും ചെയ്തു. അതേസമയം മത്സരത്തിനിടെ ഉഴപ്പിയ മത്സരാർത്ഥികളെ കടുത്ത ഭാഷയിൽ തന്നെ അദ്ദേഹം താക്കീതും ചെയ്തു.
അഖിൽ മാരാർ, വിഷ്ണു, ഷിജു തുടങ്ങിയ മത്സരാർത്ഥികളെയായിരുന്നു മോഹൻലാൽ വിമർശിച്ചത്. സഹമത്സരാർത്ഥികൾ കഷ്ടപ്പെടുമ്പോൾ അവരുടെ സഹനത്തെ പരിഹസിക്കുന്ന രീതിയിലുള്ള കാര്യങ്ങളാണ് മാരാർ അടക്കമുള്ളവർ ചെയ്തതെന്ന് ഇവർ ഓരോരുത്തരും ചെയ്ത കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് കൊണ്ട് മോഹൻലാൽ പറഞ്ഞു.

എന്നാൽ മോഹൻലാൽ പറഞ്ഞ കാര്യങ്ങളിൽ പല അപാകതകളും ഉണ്ടെന്ന് പറയുകയാണ് ഇപ്പോൾ ഒരു ബിഗ് ബോസ് ആരാധകൻ. അദ്ദേഹം പറഞ്ഞ തെറ്റുകൾ ചൂണ്ടിക്കാട്ടിയാണ് ബിഗ് ബോസ് ഗ്രൂപ്പുകളിൽ ആരാധകൻ പങ്കിട്ട കുറിപ്പ് വായിക്കാം-'വീക്കെൻഡ് എപ്പിസോഡിൽ വന്ന അബദ്ധങ്ങൾ. ലാലേട്ടൻ എപിസോഡ് ഒന്നും കാണാറില്ല എന്നത് ഉറപ്പാണ് . ബിഗ് ബോസ് ടീം പറഞ്ഞു കൊടുക്കുന്നത് അതുപോലെ അങ്ങ് പറയും അതുകൊണ്ട് തന്നെ ഒരുപാട് അബദ്ധങ്ങളും വന്നുചേരും.
1. കാർ ടാസ്കിൽ ഷിജു ഇറങ്ങിയത് മാരാർ ഇറങ്ങിയത് കണ്ടിട്ടാണ് എന്നാണ് ലാലേട്ടൻ പറഞ്ഞത് അത് തെറ്റാണ് .അതിനു മറുപടി പറയാൻ ഷിജുവിന് ഒരു അവസരം കൊടുത്തതും ഇല്ല .ഷിജു ആണ് ശരിക്കും ആദ്യം പുറത്തായത് അതും കാർ ഡോർ അടക്കണം എന്ന ബിഗ് ബോസിന്റെ നിർദേശം വന്നപ്പോൾ. ഷിജു പുറത്തിറങ്ങാതെ ഡോർ അടക്കാൻ പറ്റില്ല എന്ന അവസ്ഥയിൽ ആണ് ഷിജു പുറത്തായത്.മാരാർ മൂന്നാമതായാണ് പുറത്തായത് .അതുകൊണ്ട് തന്നെ ഷിജു മാരാർ ഇറങ്ങുന്നത് കണ്ടു ഇറങ്ങിയതല്ല എന്ന് വ്യക്തം.
2. കാറിൽ പഴുതാരയെ പിടിച്ചു ഇട്ടു എന്നാണ് ലാലേട്ടൻ പറഞ്ഞത് അത് തെറ്റാണ്. പഴുതാര എന്ന് പറഞ്ഞ് റിബൺ ആണ് കാറിൽ ഇട്ടത് . ആ പ്രാങ്ക് പോലും ബിഗ് ബോസിലെ മണ്ടന്മാർക്ക് മനസിലായില്ല എന്ന് വേണം കരുതാൻ .
3. ഫിസിക്കൽ ആയി ഒരാളെ തൊടാൻ പാടില്ല എന്ന് അഖിലിനെ താക്കീതു ചെയ്തു, പക്ഷെ അഖിൽ ഫിസിക്കലി തൊട്ടിട്ടില്ല .സ്റ്റീയറിങ്ങിലും സീറ്റ് ബെൽറ്റിലും ആണ് അഖിൽ പിടിച്ചത്. കൈമുട്ട് കൊണ്ട് ഡോർ ലോക്ക് ശോഭ മറച്ചു പിടിച്ചപ്പോൾ കൈമുട്ട് മാറ്റാൻ മാത്രം ആണ് എന്തെങ്കിലും തരത്തിലുള്ള ഒരു ഫിസിക്കൽ കോൺടാക്ട് ഉണ്ടായത്. അതിന് അഖിലിനെ താക്കീത് ചെയ്ത ലാലേട്ടൻ സ്റ്റീയറിങ്ങിൽ പിടിച്ചിരിക്കുന്ന അഖിലിന്റെ കയ്യിൽ നഖം കൊണ്ട് അമർത്തിയ ശോഭയെ താക്കീതു ചെയ്തില്ല.
4. ബോറൻ കാർ ടാസ്കിനെ ന്യായീകരിക്കാൻ ഈ ടാസ്ക് അല്ലെങ്കിൽ മറ്റു ഫിസിക്കൽ ടാസ്ക് തന്നാൽ മത്സരാർത്ഥികളുടെ ആരോഗ്യം വഷളാവും എന്ന മുടന്തൻ ന്യായം പറഞ്ഞു അത് തെറ്റാണ് . കഴിഞ്ഞ സീസണിൽ അടക്കം വളരെ ഫിസിക്കൽ അല്ലാത്ത എന്നാൽ രസകരമായ ഒരുപാടു ഗെയിമുകൾ ഉണ്ടായിരുന്നു . കാർ ടാസ്കിനെ എങ്ങനെ ന്യായീകരിച്ചാലും അത് ഒരു ബോറൻ ടാസ്ക് തന്നെ ആണ്. ലാലേട്ടൻ അഖിലിനോട് ചോദിച്ചു " ഇതൊരു മണ്ടൻ ഗെയിം ആണെന്നാണോ കരുതുന്നത് ?" ഉത്തരം,അതെ ലാലേട്ടാ ഇതൊരു മണ്ടൻ ഗെയിം തന്നെ ആണ്.
ഈ മൊത്തം എപ്പിസോഡ് തന്നെ കാർ ടാസ്ക് എന്ന ബോറൻ എപ്പിസോഡ് ഉണ്ടാക്കിയ ക്ഷീണം മാറ്റാൻ ബിഗ് ബോസ് തീരുമാനിച്ചു ചെയ്ത പോലെ ഉണ്ടായിരുന്നു . ക്രിയേറ്റിവിറ്റി ഇല്ലാത്ത ടീമിനെ വെച്ചാൽ ഇതാണ് കുഴപ്പം. കഴിഞ്ഞ സീസണിൽ നിന്ന് ചൂണ്ടിയ കഥ പറയൽ ടാസ്ക് വരെ ഈ വീക്കെൻഡ് എപ്പിസോഡിൽ ഉണ്ടായിരുന്നു. അഖിൽ പറഞ്ഞ പോലെ നിങ്ങളെ കൊണ്ട് പറ്റില്ലെങ്കിൽ പറയു.നല്ല ടാസ്കുകൾ ഞങ്ങൾ ഉണ്ടാക്കി തരാം.












Click it and Unblock the Notifications