കലിപ്പിൽ മോഹൻലാൽ; ലാലേട്ടന്റെ മുന്നിൽ വെച്ച് ഇത് വേണ്ടായിരുന്നുവെന്ന് പ്രേക്ഷകർ; എന്തും സംഭവിക്കാം
ബിഗ് ബോസ് മലയാളം സീസൺ മൂന്നാമത്തെ ആഴ്ചയിലേക്ക് കടക്കുകയാണ്. ഇന്ന് മോഹൻലാൽ എത്തുന്ന എപ്പിസോഡാണ്. ഈസ്റ്റർ ദിനം ആയതുകൊണ്ട് തന്നെ മത്സരാർത്ഥികൾ പറഞ്ഞ ഡ്രസ് ഇട്ടുകൊണ്ടാണ് മോഹൻലാൽ എപ്പിസോഡിൽ വരുന്നത്. പക്ഷേ ഇന്ന് ബിഗ്ബോസിൽ അപ്രതീക്ഷിതമായ കാര്യങ്ങൾ നടക്കും എന്നാണ് ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രൊമോയിൽ വ്യക്തമാകുന്നത്. ഇന്ന് ആദ്യത്തെ എലിമ്നേഷൻ നടക്കുമെന്നും സൂചനയുണ്ട്.
എന്നാൽ ഇന്ന് മോഹൻലാൽ ദേഷ്യപ്പെടുന്നതാണ് പ്രൊമോയിൽ ഉള്ളത്. ഈസ്റ്റർ ദിനമായ ഇന്ന് ബിഗ് ബോസ് ഹൗസിലും അതിൻറെ ആഘോഷം നടക്കുമെന്ന് ഇന്നലെ മോഹൻലാൽ പറഞ്ഞിരുന്നു. ഈസ്റ്റർ ദിനത്തിൽ മത്സരാർത്ഥികൾ ആവശ്യപ്പെട്ട ഡ്രസ് ഇട്ടാണ് ലാലേട്ടൻ വന്നത്. എന്നാൽ ചില പ്രശ്നങ്ങൾ കാരണം മോഹൻലാലിന് ദേഷ്യപ്പെടേണ്ടി വന്നിരിക്കുകയാണ്. ഈസ്റ്റർ ദിന ആഘോഷങ്ങൾക്കിടയിൽ നൽകിയ ഒരു ഗെയിം കളിക്കുമ്പോൾ മത്സരാർഥികൾക്കിടയിൽ തർക്കം ഉണ്ടായതായാണ് പ്രൊമോ വീഡിയോകളിൽ നിന്ന് ഉള്ള സൂചന.

തർക്കത്തിന് പിന്നലെയാവണം താൻ ഈ ഷോ അവസാനിപ്പിക്കുകയാണെന്നാണ് മത്സരാർഥികളോട് മോഹൻലാൽ പറയുന്നത് കാണാം. "വളരെ സന്തോഷകരമായിട്ട് ഒരു ഈസ്റ്റർ ദിവസം എത്രയോ മൈലുകൾ സഞ്ചരിച്ച് നിങ്ങളെ കാണാനായിട്ടാണ് ഞാൻ വന്നിരിക്കുന്നത്. പക്ഷേ എനിക്ക് വളരെ സങ്കടകരമായ കാര്യങ്ങളായി മാറി. അതുകൊണ്ട് ഞാൻ ഈ ഷോ ഇവിടെവച്ച് അവസാനിപ്പിക്കുകയാണ്", എന്നാണ് മത്സാരർഥികളോടുള്ള മോഹൻലാൽ പറയുന്നത്. വാക്കുകൾ.
എന്നാൽ ഇതിന് പിന്നാലെ മോഹൻലാലിനോട് മത്സരാർഥികൾ ക്ഷമ ചോദിച്ച് തുടങ്ങുന്നതായി പ്രൊമോയിൽ കാണാം. പക്ഷേ, ഹൗസിലേക്കുള്ള ലൈവ് ടെലി ലൈൻ കട്ട് ചെയ്യാൻ പറയുകയാണ് മോഹൻലാൽ. പിന്നാലെ സ്ക്രീൻ കട്ട് ആവുന്നതും പ്രൊമോയിൽ കാണാം.
അതേസമയം, അഖിൽ മാരാരെ മോഹൻലാൽ രൂക്ഷമായി വിമർശിക്കുന്നത് ഷോയിൽ കാണാവുന്നതാണ്. അഖിൽ മാരാർക്ക് അവസാന അവസരമാണ് എന്ന് മോഹൻലാൽ പറയുന്നത് പ്രൊമൊയിൽ വ്യക്തമായി കാണാം. എന്നാൽ എന്തിനാണ് വിമർശിക്കുന്നതെന്ന് വ്യക്തമല്ല.
ഭയങ്കരമായിട്ട് പ്രതികരിക്കേണ്ട കാര്യമായിട്ടൊന്നും തനിക്ക് അത് തോന്നിയില്ലെന്ന് മോഹൻലാൽ പറയുന്നു. ഗെയിമല്ലേ അത്. തമാശയാക്കി മാറ്റാൻ വേണ്ടി ചെയ്യേണ്ടതാണ് എന്നും മോഹൻലാൽ പറഞ്ഞു. പക്ഷേ എനിക്ക് അങ്ങനെ ഒരു പ്രശ്‍നമുണ്ട് ലാലേട്ടാ എന്നായിരുന്നു അഖിൽ മോഹൻലാലിനോട് പറയുന്നത്. ഇതിനെക്കാളും ഭയങ്കരമായി ഷൗട്ട് ചെയ്യാൻ തനിക്ക് അറിയാം എന്ന് മോഹൻലാലും പറയുന്നു. ഇതൊരു ലാസ്റ്റ് ചാൻസാണ്, കാര്യമായിട്ട് പറയുന്നതാണെന്നും മോഹൻലാൽ പറയുന്നുണ്ട്.
അതേസമയം, ഇന്ന് ആദ്യ എവിക്ഷൻ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ന് ഏഴ് മത്സരാർഥികൾ ഉൾപ്പെട്ട നോമിനേഷൻ ലിസ്റ്റിൽ നിന്നാണ് പുറത്താവുന്ന ഒന്നോ അതിലധികമോ പേരുടെ പേര് പ്രഖ്യാപിക്കുക.












Click it and Unblock the Notifications