'ഈ പരിപാടിക്ക് ലാലേട്ടന്‍ കൂട്ടുനില്‍ക്കരുതായിരുന്നു: എന്തുകൊണ്ട് ബിഗ് ബോസ് അങ്ങനെ ചെയ്തില്ല?'
ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് മത്സരാർത്ഥി അനിയന്‍ മിഥുന്‍ ഷോയില്‍ പറഞ്ഞ ജീവിത കഥയെച്ചൊല്ലിയുള്ള വിവാദങ്ങളും ചർച്ചകളും സജീവമായി തുടരുന്നു. ഇന്ത്യന്‍ ആർമിയേയടക്കം ഉള്‍പ്പെടുത്തി വാസ്തവ വിരുദ്ധമായ കഥ പറഞ്ഞ മിഥുനെ ബിഗ് ബോസില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും താരം ഇപ്പോഴും ഷോയില്‍ തുടരുകയാണ്. ഈ നടപടിയെ ചോദ്യം ചെയ്ത് നിരവധിയാളുകളാണ് ഇപ്പോള്‍ മുന്നോട്ട് വന്നിരിക്കുന്നത്.
അതേസമയം, മിഥുൻ പറഞ്ഞതെല്ലാം കള്ളമാണെങ്കില്‍ അതിന്റെ പൂർണ ഉത്തരവാദിത്വം ഏഷ്യനെറ്റിന്റെ തലയില്‍ വരുമെന്നാണ് പാർവതി പ്രവീണ്‍ എന്ന ആരാധകന്‍ സോഷ്യല്‍ മീഡിയയിലെ ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളില്‍ കുറിക്കുന്നത്. പലരും പറയുന്നതുപോലെ ഇന്ത്യൻ ആർമിയെക്കുറിച്ച് ഇത്രയും സെൻസിറ്റീവായ വിഷയമാണ് മിഥുൻ പറഞ്ഞതെങ്കില്‍ എന്തുകൊണ്ട് അത് സംപ്രേക്ഷണം ചെയ്തെന്നും അദ്ദേഹം ചോദിക്കുന്നു. പ്രവീണിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

മിഥുൻ പറഞ്ഞതെല്ലാം കള്ളമാണെങ്കില്‍ അതിന്റെ പൂർണ ഉത്തരവാദിത്വം ഏഷ്യനെറ്റിന്റെ തലയില്‍ വരു. ടിആർപി കൂട്ടാൻ വേണ്ടി കാണിച്ചു വെക്കുന്ന കുറേ പരിപാടികൾക്ക് ലാലേട്ടൻ കൂട്ട് നിൽക്കാന്‍ പാടില്ലായിരുന്നു. പലരും പറയുന്നതുപോലെ ഇന്ത്യൻ ആർമിയെക്കുറിച്ച് ഇത്രയും സെൻസിറ്റീവായ വിഷയമാണ് മിഥുൻ പറഞ്ഞതെങ്കില്‍ എന്തുകൊണ്ട് അത് സംപ്രേക്ഷണം ചെയ്തു. അവർക്ക് ആ ഭാഗം എഡിറ്റ് ചെയ്ത് കളഞ്ഞ് മിഥുനെ ഷോയില്‍ നിന്ന് തന്നെ പുറത്താക്കാമായിരുന്നു.
മിഥുൻ ഇതിന് മുൻപും ഈ കഥ പറഞ്ഞിട്ടുണ്ട്. അവിടെ ഏതെങ്കിലും ബ്രാന്‍ഡിന്റെ പേരും, മറ്റ് സെലിബ്രിറ്റികളുടെ പേരുമൊക്കെ പലരും ഉപയോഗിക്കുമ്പോൾ അവർ ബീപ് ചെയ്തു കളയുന്നു. പിന്നെ എന്തിനാണ് ഇത്രയും സെൻസിറ്റീവായ രാജ്യ സുരക്ഷയെ ബാധിക്കുന്ന വിഷയം ഇവർ ഇങ്ങനെ കാണിക്കുന്നത്? മിഥുൻ പ്രൊഫഷനെ കുറിച്ച് പറഞ്ഞത് കള്ളമാണെങ്കിലും ഇത്രയും വലിയ ഒരു ഷോയിൽ വരുമ്പോൾ ഇതൊന്നും അന്വേഷിക്കാതെയാണോ മത്സരാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.
അങ്ങനെ ആണെങ്കിൽ നാളെ ആർക്കും കള്ളക്കഥകളുണ്ടാക്കി ആ ഷോയിൽ വരാം. ഇത് വരെ വന്നിട്ടുള്ളവരൊക്കെ പറഞ്ഞ കഥകളും അപ്പോള്‍ ശരിയാണോ. പിന്നെ എനിക്ക് പ്രേക്ഷകരോട് പറയാനുള്ളത് നിങ്ങള്‍ ഇതൊന്നും വിശ്വസിക്കരുതെന്നാണ്. നമ്മുടെ ഇന്ത്യൻ അർമിക്ക് വേറെ ഒരുപാട് പണികളുണ്ട്. ഏതോ ഒരു ഷോയിൽ ഏതോ ഒരുത്തന്‍ എന്തൊക്കെയോ പറഞ്ഞെന്ന് കരുതി ഇവർ അതൊന്നും അന്വേഷിക്കാൻ പോവുന്നില്ല.
ചിലപ്പോൾ ആരെങ്കിലും സമ്മർദ്ദം ചെലുത്തിയാല്‍ വേറെ ഏതെങ്കിലും ഏജൻസിയെ (പോലീസ്) കൊണ്ട് അന്വേഷിപ്പിക്കുമായിരിക്കും. അല്ലാതെ ഇതൊന്നും അവരെ ബാധിക്കുന്ന കാര്യമേയല്ല. എനിക്ക് മനസ്സിലായത് വെച്ച് അവന്‍ വലിയ വിവരം ഒന്നും ഇല്ലാത്ത ഒരു മനുഷ്യനാണ്. അങ്ങനെ ഒരു സ്ത്രീ ഉണ്ടായിട്ടുണ്ടാവാം. അവർ ബൈക്കിൽ ഒക്കെ കറങ്ങുകയും നാട്ടിൽ വരികയും പിന്നീട് എങ്ങനെയെങ്കിലും മരിക്കുകയും ചെയ്തിട്ടുണ്ടാവാം.
ജമ്മുവിൽവെച്ച് പരിചയപ്പെട്ടതുകൊണ്ട് ചിലപ്പോൾ ബിഎസ്എഫ്, പൊലീസ് അങ്ങനെ ഏതെങ്കിലും ഏജൻസിയിൽ വർക് ചെയ്തിരുന്നതാണെങ്കിലും മിഥുനിന്റെ അറിവില്ലായ്മ കൊണ്ട് ആർമി എന്ന് തെറ്റിദ്ധരിച്ചതാവും. അവർ മരിച്ചത് അറിയിച്ചത് മിഥുന് അറിയാത്ത ഒരു ഭാഷയിൽ ആയിരിക്കും, അപ്പേൾ അയാള്‍ മനസ്സിലാക്കിയെടുത്തത് നെറ്റിയിൽ വെടി കൊണ്ട് മരിച്ചു എന്നായിരിക്കാം. അങ്ങനെ കുറെ തെറ്റിദ്ധാരണകൾ കൊണ്ടും മിഥുനിന്റെ വിവരക്കേട് കൊണ്ടും സംഭവിച്ചതായിരിക്കും ഇതെല്ലാം.
പിന്നെ ഇതെല്ലാം സത്യമാണോയെന്ന് അറിയാനുള്ള ഏറ്റവും എളുപ്പ മാർഗം മിഥുനിന്റെ വീട്ടുകാരെയും നാട്ടുകാരെയും ഇന്റർവ്യൂ ചെയ്യുന്നത് അല്ലെ? ആർമി ആണോ, മരിച്ചോ എന്നൊന്നും അറിയാൻ കഴിഞ്ഞില്ലെങ്കിലും കുറഞ്ഞ പക്ഷം അങ്ങനെ ഒരു പെണ്ണുണ്ടോ എന്നെങ്കിലും അറിയാമല്ലോ. മിഥുൻ പറഞ്ഞത് പോലെ അവർ നാട്ടിൽ വന്നിട്ടുണ്ടോ എന്നും ഇതിലൂടെ അറിയാന്‍ സാധിക്കും.
ഇനി അഥവാ ഇതൊക്കെ കള്ളമാണെങ്കില്‍ ഞാൻ വിച്ചാരിച്ചതിനേക്കാള്‍ വലിയ പൊട്ടനാണ് മിഥുൻ. അല്ലെങ്കിൽ അല്‍പ്പമെങ്കിലും വിവരമുള്ള ഒരുത്തന് വന്ന് ഇത്രയും കള്ളം പറയുവാൻ പറ്റുവോ? ആ ഷോയിൽ പറയുന്ന ഓരോ വാക്കും അളന്ന് മുറിച്ച് ചർച്ച ചെയ്യപ്പെടുമെന്ന് അറിഞ്ഞിട്ടും ഇങ്ങനെ ഒരു കള്ളം പറയണമെങ്കില്‍ മാനസികമായി എന്തെങ്കിലും കുഴപ്പമുണ്ടാവണം.
ഇങ്ങനെ ഒരു ഷോയിൽ വന്ന് ഇത്രയും വലിയ ഒരു കള്ളം ആരും പറയില്ലെന്ന എന്റെ വിശ്വാസം മാത്രമാണ് മിഥുൻ പറഞ്ഞതിൽ അല്‍പ്പമെങ്കിലും സത്യം ഉണ്ടാവും എന്ന് കരുതാൻ എന്നെ പ്രേരിപ്പിക്കുന്നത്. അത് മിഥുൻ അല്ല, അവിടെ വേറെ ആരാണെങ്കിലും ഞാൻ ഇങ്ങനെയാണ് കരുതുക. അതുകൊണ്ട് എന്നെ പിടിച്ച് മിഥുൻ ഫാൻ ആക്കരുത്.












Click it and Unblock the Notifications