'ഓവര്‍ കോണ്‍ഫിഡന്‍സ് വേണ്ട മാരാരെ... ഇവിടെ എന്തും സംഭവിക്കാം..'; അഖിലിനെ പൊരിച്ച് മോഹന്‍ലാല്‍
മലയാളം ബിഗ് ബോസ് സീസണ്‍ 5 ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട മത്സരാര്‍ത്ഥിയാണ് അഖില്‍ മാരാര്‍. സംവിധായകനായ അഖില്‍ മാരാര്‍ ചാനല്‍ ചര്‍ച്ചകളിലും സജീവമായിരുന്നു. ഉണ്ണി മുകുന്ദന്‍-യൂട്യൂബ് വ്‌ളോഗര്‍ തര്‍ക്കത്തിന് പിന്നാലെ ബിഗ് ബോസ് മലയാളം സീസണ്‍ 4 മത്സരാര്‍ത്ഥി റോബിന്‍ രാധാകൃഷ്ണനെതിരായ അഖില്‍ മാരാരുടെ പരാമര്‍ശം വലിയ വിവാദമായിരുന്നു.
റോബിന്‍ രാധാകൃഷ്ണന്‍ ഉണ്ണി മുകുന്ദനെതിരെ കൂവാനായി ആള്‍ക്കാരെ ഏര്‍പ്പാടാക്കി എന്നായിരുന്നു അഖില്‍ മാരാര്‍ പറഞ്ഞത്. ഇതിന് പിന്നാലെ റോബിന്‍ രാധാകൃഷ്ണന്‍ അഖില്‍ മാരാര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. അതിനിടെ അഖില്‍ മാരാര്‍ ബിഗ് ബോസ് ഷോയ്‌ക്കെതിരേയും രംഗത്തെത്തിയിരുന്നു. എന്നാല്‍ സീസണ്‍ 5 ആരംഭിച്ചപ്പോള്‍ അഖില്‍ മാരാരും ബിഗ് ബോസ് ഹൗസില്‍ എത്തുകയായിരുന്നു.

ബിഗ് ബോസിനെതിരായ തന്റെ പരാമര്‍ശം പിന്നീട് പിന്‍വലിക്കാനും അഖില്‍ മാരാര്‍ തയ്യാറായിരുന്നു. നിലവില്‍ ബിഗ് ബോസില്‍ ഏറ്റവും ശക്തനായ മത്സരാര്‍ത്ഥി എന്ന വിശേഷണമാണ് അഖില്‍ മാരാര്‍ക്കുള്ളത്. പ്രേക്ഷകരുടെ വലിയ പിന്തുണ അഖില്‍ മാരാര്‍ക്കുണ്ട്. ആദ്യ എപ്പിസോഡുകളില്‍ അഖില്‍ മാരാര്‍ക്ക് വലിയ ട്രോളുകള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. എന്നാല്‍ പിന്നീട് തന്റെ മികവ് കൊണ്ട് അഖില്‍ മാരാര്‍ ഒന്നാം നിരയില്‍ സ്ഥാനമുറപ്പിക്കുകയായിരുന്നു.
അതിനിടെ ബിഗ് ബോസ് മലയാളം സീസണ്‍ 5 അവസാനത്തോട് അടുക്കുകയാണ്. മത്സരാര്‍ത്ഥികള്‍ തമ്മില്‍ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. ഏറ്റവുമൊടുവില്‍ ടിക്കറ്റ് ടു ഫിനാലെ ടാസ്‌ക് പൂര്‍ത്തീകരിച്ചിരിക്കുകയാണ് മത്സരാര്‍ത്ഥികള്‍. മത്സരാര്‍ത്ഥികള്‍ക്ക് നേരിട്ട് ഫൈനലില്‍ എത്താനുള്ള അവസരമാണ് ടിക്കറ്റ് ടു ഫിനാലെ ഏര്‍പ്പാടാക്കിയിരിക്കുന്നത്. ഇത് പ്രകാരം ആറ് ടാസ്‌കുകളില്‍ നിന്ന് 52 പോയന്റ് നേടിയ നാദിറ ഒന്നാം സ്ഥാനത്ത് നില്‍ക്കുകയാണ്.
എന്നാല്‍ അഖില്‍ മാരാര്‍ ഒമ്പതാം സ്ഥാനത്താണ്. ടിക്കറ്റ് ടു ഫിനാലെ ടാസ്‌കുകളിലെല്ലാം ആത്മാര്‍ത്ഥമായ പ്രകടനമല്ല അഖില്‍ മാരാര്‍ കാഴ്ച വെച്ചിരുന്നത്. ഇത് പലരും ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ഇതിന് ടിക്കറ്റ് ടു ഫിനാലെ വഴി ഫൈനലില്‍ എത്താനല്ല താന്‍ ആഗ്രഹിക്കുന്നത് എന്ന് മാരാര്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ അഖില്‍ മാരാരുടെ ഈ നിലപാടിന് എതിരെ ഷോ അവതാരകനായ മോഹന്‍ലാല്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
ഇന്നത്തെ എപ്പിസോഡിന്റെ പ്രൊമോ വീഡിയോയില്‍ ആണ് ഇക്കാര്യം കാണിച്ചിരിക്കുന്നത്. ഈസിയായിട്ട് ആദ്യം ഇറങ്ങി പോകാമെന്ന് പറയുന്നതാണോ മിടുക്ക് എന്ന് മോഹന്‍ലാല്‍ അഖില്‍ മാരാരിനോട് ചോദിക്കുന്നുണ്ട്. അതിന് ടിക്കറ്റ് ടു ഫിനാലെ കളിച്ച് ഫൈനലിലേക്ക് പോകണം എന്നുള്ളതായിരുന്നില്ല തന്റെ ഒരു പ്ലാന്‍ എന്നാണ് അഖില്‍ മാരാര്‍ മോഹന്‍ലാലിന് നല്‍കുന്ന മറുപടി.
ഇതിന് അതെന്താ അത്ര മോശമാണോ ടിക്കറ്റ് ടു ഫിനാലെ. അഖില്‍ ഓവര്‍ കോണ്‍ഫിഡന്‍സാണ്. ബിഗ് ബോസ് എന്ന് പറയുന്നത് പ്രവചനാതീതമാണ്, എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. ഇതിനിടയില്‍ മോഹന്‍ലാല്‍ സംസാരിക്കുന്നതിന് ഇടക്ക് കയറി അഖില്‍ മാരാര്‍ സംസാരിക്കുന്നതും അതിന് മോഹല്‍ലാല്‍ എതിര് നില്‍ക്കുന്നതും പ്രോമോ വീഡിയോയില്‍ കാണാം. ഫിസിക്കലി ഫിറ്റല്ലെങ്കില്‍ നിങ്ങള്‍ എനിക്ക് തിരിച്ച് വീട്ടില്‍ പോണമെന്ന് പറയൂ എന്നും മോഹന്‍ലാല്‍ പറയുന്നുണ്ട്.
അതിനിടെ വീഡിയോ താഴെ അഖില്‍ മാരാര്‍ അനുയായികള്‍ പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. അഖില്‍ കപ്പ് കൊണ്ടുപോകുമെന്ന് ഉറപ്പായപ്പോള്‍ മോഹന്‍ലാലും ഏഷ്യാനെറ്റും വിരട്ടലുമായി എത്തിയിരിക്കുകയാണ് എന്നാണ് ഒരാളുടെ കമന്റ്. ശോഭക്ക് കപ്പ് കൊടുക്കാനുള്ള അടവാണ് എന്നാണ് മറ്റൊരാളുടെ കമന്റ്. അതേസമയം ചിലര്‍ മോഹന്‍ലാലിനെ അഭിനന്ദിച്ചും കമന്റ് ചെയ്യുന്നുണ്ട്.












Click it and Unblock the Notifications