'ഞാൻ പോകുമ്പോൾ ഒരാളെ കൊണ്ടുപോകും'; ബിഗ്ബോസ് വീട്ടിലേക്ക് മോഹൻലാലിന്റെ സർപ്രൈസ് എൻട്രി; ആ ഒരാൾ ആര്?
ബിഗ്‌ബോസ് മലയാളം സീസൺ 5 ന്റെ ,വിജയി ആരാണെന്ന് അറിയാൻ ഇനി ഒരു ദിവസം മാത്രം. നാളെയാണ് ഗ്രാന്റ് ഫിനാലെ നടക്കുന്നത്. ഇനി ആറ് പേരാണ് ബിഗ്‌ബോസ് വീട്ടിൽ ഉള്ളത്. ഇതിൽ അഞ്ച് പേർ ഫൈനൽ 5 ൽ എത്തും. അഞ്ച് പേരിൽ ഒരാൾ വിജയി ആകും.
നിലവിൽ ഉള്ള ആറ് പേരിൽ ഒരാൾ ബിഗ്‌ബോസ് വീടിന് പുറത്തേക്ക് പോകും. ഇന്നത്തെ എപ്പിസോഡിൽ അക്കാര്യം സംഭവിക്കാനാണ് സാധ്യത. ഇന്ന് മോഹൻലാൽ എത്തുന്ന എപ്പിസോഡാണ്. ഇന്ന് ബിഗ്‌ബോസ് വീടിനകത്തേക്ക് തന്നെ മോഹൻലാൽ എത്തുന്നുണ്ട്.

മോഹൻലാൽ മത്സരാർത്ഥികളെ കാണാൻ വീടിനകത്ത് എത്തുന്ന വീഡിയാ ഇപ്പോൾ ഏഷ്യാനെറ്റ് പുറത്തുവിട്ടുണ്ട്. മോഹൻലാലിനെ കണ്ട് മത്സരാർത്ഥികൾ ഞെട്ടിനിൽക്കുന്നത് വീഡിയോയിൽ കാണാം. അദ്ദേഹം വീടിനകത്ത് എത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ ഒരാളെ കൊണ്ടുപോകാനാണ് താൻ വന്നതെന്ന് മത്സാർത്ഥികളോട് മോഹൻലാൽ പറയുന്നുണ്ട്.
കാണാനും വന്നു ഞാൻ, പോകുമ്പോൾ ഒരാളെ കൊണ്ടുപോകുകയും ചെയ്യും. ഒരാളെ കൊണ്ടുപോയെ പറ്റുള്ളൂ. ആർക്കാണ് എന്റെ കൂടെ വരാൻ തോന്നുന്നത്, എന്നാണ് മോഹൻലാൽ ചോദിക്കുന്നത്. പ്രൊമോ വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. നെറീഷയോ സെറീനയോ ആകുമെന്നാണ് ഭൂരിപക്ഷം പറയുന്നത്. ആരാവും പുറത്താകുന്നത് എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.
അഖിൽ മാരാർ വിജയി ആകുമെന്നാണ് ഭൂരിപക്ഷം പറയുന്നത്. താൻ തന്നെ വിജയിക്കും എന്ന പ്രതീക്ഷയിലാണ് അഖിലും ഉള്ളത്. എന്നാൽ ശോഭ ജയിക്കാനുള്ള സാധ്യത ഉണ്ടെന്നും ചിലർ പറയുന്നുണ്ട്. കഴിഞ്ഞദിവസം ഇതേക്കുറിച്ച് ഷിജുവും അഖിലും സംസാരിച്ചിരുന്നു.
ശോഭ വിജയി ആകുമെന്ന് 10 ശതമാനം പോലും താൻ വിശ്വസിക്കുന്നില്ല എന്നാണ് ഷിജുവിനോട് അഖിൽ പറയുന്നത്. ശോഭ രണ്ടാം സ്ഥാനത്ത് എത്തുന്നത് പോലും തനിക്ക് അംഗീകരിക്കാൻ സാധിക്കില്ലെന്ന് അഖിൽ പറയുന്നുണ്ട്. അവസാനം ഞാൻ ഇവിടെ നിന്ന് ഇറങ്ങുമ്പോൾ എന്റെ കൂടെ വരുന്ന ആൾ ശോഭ ആണെന്ന് പറയുമ്പോൾ തന്നെ, ആരെയാ തോൽപ്പിച്ചത്? എന്റമ്മോ .. എന്നാണ് അഖിൽ പറഞ്ഞത്.
മത്സരത്തിന് വരുമ്പോൾ തന്നെ ബിഗ്ബോസ് കൊടുത്ത ക്യാരക്റ്ററൈസേഷനിൽ പോലും ഫേക്ക് കാണിക്കുന്ന ഒരാളാണ് ശോഭയെന്നും ഒരു വിഷയത്തെ വേണ്ട രീതിയിൽ അവതരിപ്പിക്കാൻ അറിയാത്ത ആളാണെന്നും അഖിൽ പറയുന്നു. ഷിജുവും ശോഭയെക്കുറിച്ച് പറയുന്നുണ്ട് തനിക്ക് ഇറിറ്റേഷൻ വന്ന് തുടങ്ങി എന്നാണ് ഷിജു പറഞ്ഞത്.
അഖിൽ, സെറീന, ശോഭ, ഷിജു, ജുനൈസ് , റെനീഷ എന്നിവരാണ് ഇപ്പോൾ ബിഗ്ബോസ് വീടിനകത്ത് ഉള്ളത്. ഇതിൽ നിന്ന് ഒരാളാവും ഇന്ന് പുറത്താവുക. ഗ്രാന്റ്ഫിനാലയിൽ നേരിട്ട് എത്തിയ നാദിറ പണപ്പെട്ടി എന്ന ടാസ്ക്കിൽ ഏഴര ലക്ഷം രൂപ സ്വീകരിച്ച് മത്സരത്തിൽ നിന്ന് പുറത്തുപോയിരുന്നു. ഫൈനൽ 5 ൽ എത്തുമെന്ന് പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നു മത്സരാർത്ഥിയായിരുന്നു നാദിറ.












Click it and Unblock the Notifications