Get Updates
Get notified of breaking news, exclusive insights, and must-see stories!

'6 പേരും അര്‍ഹത ഉള്ളവരാണ്, പക്ഷേ..'; ബിഗ്‌ബോസ് കിരീടം ആര് നേടുമെന്ന് നാദിറ പറയുന്നു

ബിഗ്‌ബോസ് സീസൺ 5 ന്റെ ഗ്രാന്റ്ഫിനാലയ്ക്ക് ഇനി മൂന്ന് ദിവസങ്ങൾ മാത്രം. ആരായിരിക്കും ആ കപ്പ് സ്വന്തമാക്കുക എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. ടിക്കറ്റ് ടു ഫിനാലയിലൂടെ നേരിട്ട് ഗ്രാന്റ്ഫിനാലയിൽ എത്തിയ മത്സരാർത്ഥിയായിരുന്നു നാദിറ.

എന്നാൽ പണപ്പെട്ടി എന്ന ടാസ്‌ക്കിലൂടെ ഏഴര ലക്ഷം രൂപ സ്വീകരച്ച് നാദിറ ബിഗ്‌ബോസിൽ നിന്നും ഇറങ്ങിയിരിക്കുകയാണ്. നിലവിൽ ആറ് പേരാണ് ഇനി ബിഗ്‌ബോസ് വീട്ടിൽ ബാക്കിയുള്ളത്. അഖിൽ, ശോഭ, ഷിജു, റെനീഷ. ജുനൈസ്, സെറീന എന്നിവരാണ് ആ ആറ് മത്സരാർത്ഥികൾ. ഇതിൽ അഞ്ച് മത്സരാർത്ഥികൾ ഫൈനൽ 5 ൽ എത്തും..ഒരാൾ പുറത്തുപോകും.

Nadhira

ആരൊക്കെയാരിക്കും ഫൈനൽ 5 ൽ എത്തുക, അതിൽ നിന്ന് ആരാവും ആ കപ്പ് ഉയർത്തുക എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാൻ ഇനി 3 ദിവസം കാത്തിരുന്നാൽ മതി. പലരും പല അഭിപ്രായങ്ങളാണ് പറയുന്നത്.

ഇപ്പോൾ ബിഗ്‌ബോസ് വീട്ടിൽ നിന്നും പുറത്തുവന്ന നാദിറ ഫൈനൽ 5നെക്കുറിച്ചും ടൈറ്റിൽ വിജയിയെക്കുറിച്ചുമുള്ള തന്റെ കാഴ്ചപ്പാട് തുറന്നുപറയുകയാണ്, ഏഷ്യാനെറ്റിനോടായിരുന്നു നാദിറ ഇക്കാര്യം തുറന്നുപറഞ്ഞത്.

നിലവിൽ 6 പേരാണ് ആ വീട്ടിൽ ഉള്ളത്. 6 പേരും അർഹതയുള്ളവർ ആണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. പക്ഷേ, ബി​ഗ്ബോസ് എപ്പോഴോ പറഞ്ഞത് പോലെ ഭാ​ഗ്യം കൊണ്ടും എങ്ങനെയാണ് അതിനകത്ത് എത്തിപ്പെട്ടതെന്ന് നമുക്കും സംശയം ഉള്ള ആളുകളും അതിനകത്ത് ഉണ്ട്. ടോപ്പ് 5 ൽ അർഹത ഉള്ളവർ വരട്ടെ. വിജയിയും അർഹത ഉള്ള ഒരാളിൽ നിന്ന് ആവട്ടെ, നാദിറ പറഞ്ഞു.

വിജയി ആരാണ് എന്ന് തീരുമാനിക്കേണ്ടത് പ്രേക്ഷകർ ആണെന്നും അത് വളരെ കൃത്യമായിട്ട് തന്നെ അവർ തീരുമാനിക്കുമെന്ന് അറിയാമെന്നും നാദിറ പറഞ്ഞു. ബിബി ഹൗസിൽ ഉള്ള എല്ലാവർക്കും നെ​ഗറ്റീവ്സും പോസിറ്റീവ്സും ഉണ്ട്. ബി​ഗ്ബോസ് വീട്ടിനകത്ത് നടക്കുന്ന എല്ലാ സംഭവങ്ങളും ക്ഷമിക്കാൻ പറ്റുന്ന സംഭവങ്ങൾ തന്നെ ആണെന്നാണ് താൻ വിശ്വസിക്കുന്നതെന്നും നാദിറ പറഞ്ഞു. അത്രമേൽ ​ഗുരുതരമായ പ്രശ്നങ്ങൾ ഉള്ള വിഷയങ്ങൾ ഉണ്ടായിട്ടില്ല എന്നാണ് കരുതുന്നത്. പക്ഷേ നിങ്ങളുടെ തീരുമാനത്തിന് വിട്ടുതരുന്നു, നാദിറ പറഞ്ഞു.

അതേസമയം, വിജയി ആയിട്ട് തന്നെയാണ് താൻ ബി​ഗ്ബോസ് വീട്ടിൽ നിന്ന് പുറത്തിറങ്ങിയതെന്ന് നാദിറ പറഞ്ഞിരുന്നു. ബി​ഗ്ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു മത്സരാർത്ഥി പണപ്പെട്ടി സ്വീകരിച്ച് പുറത്തിറങ്ങുന്നത്. ഏഴര ലക്ഷം രൂപയാണ് നാദിറയ്ക്ക് ലഭിച്ചത്. പ്രേക്ഷകരോട് ക്ഷമ പറഞ്ഞാണ് നാ​ദിറ പണപ്പെട്ടി സ്വീകരിച്ച് ഇറങ്ങിയത്.

വീട്ടുകാരെ എല്ലാം കെട്ടിപ്പിടിച്ച് ഷിജുവിൻറെ കാൽതൊട്ട് അനുഗ്രഹം വാങ്ങിയ ശേഷം ആണ് നാദിറ പുറത്തിറങ്ങിയത്. നിങ്ങളെല്ലാവരും വിജയികളാണെന്നും നാദിറ പറഞ്ഞിരുന്നു. ഒരുപാട് കഷ്ടപ്പാടുകൾ മറികടന്ന് വന്നതാണ് ഈ പണം എനിക്ക് വിലപിടിച്ചതാണ്. ഞാൻ ജേതാവ് തന്നെ ആണ് മടങ്ങുന്നതെന്നും നാദിറ പറയുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+