Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗ്രാന്റ്ഫിനാലയിലെത്താൻ കൊതിച്ചിട്ടും എന്തുകൊണ്ട് പണപ്പെട്ടി സ്വീകരിച്ചു? തുറന്നുപറഞ്ഞ് നാദിറ

ബി​ഗ്ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ പണപ്പെട്ടി സ്വീകരിച്ച് പുറത്തിറങ്ങുന്ന ആദ്യ മത്സരാർത്ഥി ആണ് നാദിറ. ടിക്കറ്റ് ടു ഫിനാലെ വിജയിച്ച് നേരിട്ട് ​ഗ്രാന്റ്ഫിനാലയിൽ എത്തിയ മത്സരാർത്ഥി കൂടിയായിരുന്ന നാദിറ. നാദിറ ബി​ഗ്ബോസ് വിട്ടുപോരുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ ഏഴര ലക്ഷം രൂപയുടെ പണപ്പെട്ടി എടുത്ത് നാദിറ ബി​ഗ്ബോസ് വീട്ടിൽ നിന്നും ഇറങ്ങുകയായിരുന്നു.

ബി​ഗ്ബോസ് വീട്ടിൽ നിന്ന് പുറത്തറങ്ങിയ നാദിറ തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി പറയുകയും എന്തുകാണ്ടാണ് ബി​ഗ്ബോസ് വീട്ടിൽ നിന്ന് പണപ്പെട്ടി സ്വീകരിച്ച് ഇറങ്ങാൻ തീരുമാനിച്ചതെന്നുമൊക്കെ തുറന്നുപറയുകയാണ്. ഏഷ്യാനെറ്റിനോടായിരുന്നു പ്രതികരണം.

bigg boss

നാദിറയുടെ വാക്കുകൾ:

ഒത്തിരി സന്തോഷവും അതിലേറെ അഭിമാനവും ഉള്ള നിമിഷത്തിലാണ് നിൽക്കുന്നത്. 95 ദിവസത്തിനിപ്പുറം ഞാൻ ഹൗസിൽ നിന്ന് വിടവാങ്ങിയിരിക്കുകയാണ്. ജീവിതത്തിൽ ഒത്തിരി പ്രതീക്ഷയുമായാണ് ഞാൻ ആ വീടിനകത്തേക്ക് കയറുന്നത്.

ആ നിമിഷം ആ വീട്ടിൽ നിന്ന് ഇറങ്ങിയത് തെറ്റായ തീരുമാനമാണെന്ന് തോന്നുന്നില്ല. ലൈഫിൽ ഏറ്റവും കൂടുതൽ സ്വപ്‌നങ്ങൾ കാണുന്ന വ്യകതിയാണ്. ആ സ്വപ്‌നത്തിന്റെ തുടക്കം ആയിട്ടാണ് ഞാൻ ബിഗ്‌ബോസിനെ കാണുന്നതും. ഞാൻ എന്റെ റിയൽ ലൈഫിലേക്ക് ഒന്നുകൂടി എത്തുകയാണ്.

100 ദിവസം അതിനകത്ത് നിൽക്കണമെന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു. ഫൈനൽ 5 ൽ എത്തുക എന്നത് ഏറ്റവും വലിയ സ്വപ്‌നം കൂടിയാണ്. ആ സ്വപ്‌നം സാക്ഷാത്ക്കരിച്ചിട്ട് കൂടിയാണ് ഞാൻ ആ വീട്ടിൽ നിന്ന് ഇറങ്ങുന്നത്. എന്നാലും നിങ്ങളുടെ പിന്തുണ ഇനിയും ഉണ്ടാകുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.

എനിക്കറിയില്ല നിങ്ങൾ എങ്ങനെയാണ് ഈ വിഷയത്തെ കണ്ടിട്ടുണ്ടാവുക എന്നത്. നിങ്ങളോടെല്ലാവരോടും പറയാനുള്ളത് ഞാൻ സാമ്പത്തികമായി ഭയങ്കരമായി ബുദ്ധിമുട്ടുകളിൽ നിന്ന് വന്ന ഒരാളു തന്നെയാണ് . പക്ഷേ ഞാൻ സ്വപ്‌നം കാണുന്നതിൽ അപ്പുറത്തേക്ക് ഉള്ള തുകയാണ് എന്റെ മുന്നിൽ എത്തിയത്. ഞാൻ ഇതിനെക്കാൾ അപ്പുറത്തേക്ക് ഒരു തുക പ്രതീക്ഷിക്കുന്നുണ്ടായിരുന്നില്ല, നാദിറ പറഞ്ഞു.

ബിഗ്‌ബോസ് സീസൺ 5 ആർക്ക് വേണ്ടി നിർമ്മിച്ചതാണെന്ന് ചോദിച്ചാൽ ഞാൻ അഹങ്കാരത്തോടെ പറയും അത് എനിക്ക് വേണ്ടിയുള്ളതാണെന്ന്. കാരണം ഞാൻ ആ വീട്ടിൽ നിന്ന് ഇറങ്ങിയത് വിജയി ആയിട്ടാണ്. മലയാളി പ്രേക്ഷകർക്കിടയിൽ വലിയൊരു മാറ്റം ഉണ്ടാക്കുന്നതിൽ ഒരു ഭാഗമാകാൻ എനിക്ക് സാധിച്ചു. ഞാൻ എന്റെ സ്വന്തം വീട്ടിൽ അംഗീകരിക്കപ്പെടുകയാണ്. എന്റെ ആറോ ഏഴോ വർഷത്തെ വലിയൊരു ശ്രമത്തിന്റെ അവസാനം നേടിയെടുക്കാൻ കഴിഞ്ഞത് ഈ ബിഗ്‌ബോസിലൂടെയാണ്. നാദിറ പറഞ്ഞു.

ഇതിനകത്ത് വരുമ്പോൾ വലിയ ലക്ഷ്യത്തോടെയാണ് ഞാൻ വന്നത്. ആ ലക്ഷ്യം സാധിക്കാൻ എനിക്ക് സാധിച്ചു എന്നതാണ് അഭിമാനകരം. ഞാൻ അടങ്ങുന്ന എൽജിബിടിക്യൂഐ സമൂഹത്തെ പ്രതിനിധീകരിച്ച് വരുമ്പോൾ മറ്റാരെക്കാളും ഉത്തരവാദിത്തം എന്റെ ഉള്ളിൽ ഉണ്ടായിരുന്നു. ആ മനുഷ്യരെക്കുറിച്ച് തെറ്റിദ്ധാരണ ഉള്ള സമൂഹത്തിൽ തെറ്റിദ്ധാരണ മാറ്റി നല്ലൊരു അറിവ് പകർന്നുകൊടുക്കുക എന്നത് വലിയ ലക്ഷ്യമായിരുന്നു.

ആ അറിവ് എന്റെ സംസാരത്തിലൂടെയും എന്റെ പെരുമാറ്റത്തിലൂടെയും എനിക്ക് കാണിക്കാൻ സാധിച്ചുൂവെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അത് എത്തരത്തിൽ ആണ് നിങ്ങൾക്കിടയിൽ ചർച്ചാവിഷയമായതെന്ന് എനിക്ക് അറിയില്ല.

എങ്കിൽപോലും വലിയൊരു തരത്തിൽ ഹേറ്റേഴ്‌സിനെ സമ്പാദിച്ചാണ് ഞാൻ വീട്ടിൽ നിന്ന് ഇറങ്ങുന്നതെന്ന് കരുതുന്നില്ല. കാരണം നിങ്ങടെയൊക്കെ പിന്തുണ ഉണ്ടെന്ന് ലാലേട്ടന്റെ വാക്കുകളിൽ നിന്നും മറ്റ് കുടുംബാംഗങ്ങളുടെ വാക്കുകളിലൂടേയും മനസ്സിലാക്കുന്നത്, നാദിറ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+