Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി വരാൻ പോകുന്നത് സന്തോഷത്തിന്റെ ദിനങ്ങൾ; അക്കാര്യം മോഹൻലാലുമായി പങ്കുവെച്ച് നാദിറ

ബിഗ്‌ബോസ് മലയാളം സീസൺ 5 ന്റെ ഗ്രാന്റ്ഫിനാലെ ജൂലായ് രണ്ടിനാണ്. നാദിറയാണ് ഇപ്പോൾ ഗ്രാന്റ്ഫിനാലയിൽ നേരിട്ട് എത്തിനിൽക്കുന്നത്. ടിക്കറ്റ് ടു ഫിനാലെ ടാസ്‌ക് വിജയിച്ചാണ് നാദിറ ഗ്രാന്റ്ഫിനാലയിൽ നേരിട്ട് എത്തിയത്. നാദിറയെ സംബന്ധിച്ച് ഇനി വരാൻ പോകുന്നത് സന്തോഷത്തിന്റെ നാളുകളാണ്. ആ സന്തോഷം നാദിറ മോഹൻലാലിനോട് പങ്കുവെയ്ക്കുകയും ചെയ്തു.

ബിഗ്‌ബോസിൽ കഴിഞ്ഞ ആഴ്ച ഫാമിലി വീക്ക് ആയിരുന്നു. മത്സരാർത്ഥികളുടെ കുടുംബാംഗങ്ങൾ ബിഗ്‌ബോസ് വീട്ടിലേക്ക് എത്തിയിരുന്നു. നാദിറയുടെ സഹോദരിയും സുഹൃത്തുമായിരുന്നു എത്തിയത്. സഹോദരി വരുമെന്ന് നാദിറ കരുതിയിരുന്നില്ല. ബാപ്പ വീട്ടിരുന്നോ വരാൻ എന്നൊക്കെ നാദിറ സഹോദരിയോട് ചോദിച്ചിരുന്നു.

biggBoss

നാദിറയെ ഏറെ സന്തോഷിപ്പിക്കുന്ന മറുപടിയാണ് സഹോദരി നൽകിയത്. നാട്ടുകാരും വീട്ടുകാരുമൊക്കെ നാദിറയെ ഓർത്ത് അഭിമാനിക്കുകയാണെന്നും വീട്ടിലുള്ളവർ നാദിറയ്ക്കായി കാത്തിരിക്കുകയാണ് എന്നുമായിരുന്നു സഹോദരി പറഞ്ഞത്.

കഴിഞ്ഞദിവസം നാദിറയോട് മോഹൻലാൽ നാട്ടിൽ പോകുന്നുണ്ടോ എന്ന് ചോദിച്ചിരുന്നു. ഇവിടെ നിന്ന് നേരെ പോകുന്നത് വീട്ടിലേക്കാണെന്നാണ് നാദിറ പറഞ്ഞത്. "ഇവിടുന്ന് നേരെ ഞാൻ പോകുന്നത് വീട്ടിലേക്കായിരിക്കും. മറ്റൊരു ഓപ്ഷൻ ഇല്ലയിനി. നേരെ വീട്ടിലേക്ക്. പഴയ ഒരു ജീവിതത്തിലേക്ക് എത്തുകയാണ്. ഭയങ്കര സന്തോഷം ആണ് അതിൽ", എന്നാണ് മോഹൻലാൽ പറഞ്ഞത്.

വീട്ടുകാരോട് ഇപ്പോൾ എന്തെങ്കിലും പറയാൻ തോന്നുന്നുണ്ടോ എന്നാണ് പിന്നീട് മോഹൻലാൽ ചോദിച്ചത്. " ഞാൻ വിഷമിപ്പിച്ചുണ്ടെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്. വീട്ടിൽ നിന്ന് മാറിനിൽക്കുന്ന സമയത്ത് അവരെ ഒത്തിരി വിഷമിപ്പിച്ചിട്ടുണ്ട്. അതൊന്നും അറിഞ്ഞുകൊണ്ട് വിഷമിപ്പിച്ചതല്ല. എന്റെ ഇഷ്ടങ്ങൾ അനുസരിച്ചല്ല , ഞാൻ ഇങ്ങനെയാണ് എന്ന് പലപ്പോഴും എനിക്ക് പറയാൻ പറ്റിയിരുന്നില്ല", എന്നാണ് നാദിറ പറഞ്ഞത്.

പക്ഷേ പതിയ പതിയെ അത് മനസിലാക്കിയപ്പോൾ, വലിയൊരു മാറ്റം എൻറെ ബാപ്പയും ഉമ്മയും കാരണം.. കേരളത്തിൽ ഉള്ള ഒത്തിരി ട്രാൻസ്ജെൻഡർ വ്യക്തികൾ ആഗ്രഹിക്കുന്ന ഒരു അവസ്ഥയിലേക്കെത്തിക്കാൻ ഒരുപക്ഷേ നിങ്ങൾക്ക് സാധിച്ചുവെന്നും നാദിറ പറയുന്നു. ആ ഒരു മാറ്റം വലിയൊരു മാറ്റം തന്നെയാണെന്നും ഒരു വേദിയിൽ നിന്ന് സംസാരിക്കുന്നത് പോലെയല്ല ആ ഇമോഷനെന്നും നാദിറ പറയുന്നു.

ഉമ്മയും ബാപ്പയും കാരണം ഇന്ന് താൻ അഭിമാനിക്കുന്നുവെന്നും ഈ നിമിഷം ഇവിടെ നിന്ന് പോകേണ്ടി വന്നാലും തനിക്ക് കിട്ടിയ ഏറ്റവും വലിയ ട്രോഫിയാണ് ഈ നിമിഷം എന്നും നാദിറ മോഹൻലാലിനോട് പറഞ്ഞു. ആദ്യ അത്ര ആക്ടീവ് ആയിരുന്നില്ല നാദിറ. പിന്നീട് മുന്നോട്ട് എത്തുകയായിരുന്നു. അതേസമയം, റിനോഷ് ജോർജ് മത്സരത്തിൽ നിന്ന് പിന്മാറായിരിക്കുകയാണ്. ആരോ​ഗ്യപ്രശ്നങ്ങൾ കാരണം ആണ് റിനോഷ് പിന്മാറിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+