Get Updates
Get notified of breaking news, exclusive insights, and must-see stories!

ബി​ഗ്ബോസിൽ നിന്ന് പുറത്തായാൽ ടിക്കറ്റ് ടു ഫിനാലെ ആർക്ക് കൈമാറും? പേര് വെളിപ്പെടുത്തി നാദിറ

ബിഗ്‌ബോസ് മലയാളം സീസൺ 5ന്റെ ഗ്രാന്റ് ഫിനാലെ അടുത്തുകൊണ്ടിരിക്കുകയാണ്. ആരൊക്കെയായിരിക്കും ഫൈനൽ 5 ൽ ഉണ്ടാവുക എന്നറിയാനുള്ള കാത്തിരിപ്പാലാണ് പ്രേക്ഷകർ. അതേസമയം ടിക്കറ്റ് ടു ഫിനാലെ ടാസ്‌ക്കാണ് ബിഗ്‌ബോസിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ആറ് ടാസ്‌ക്കുകളാണ് ഇതുവരെ കഴിഞ്ഞത്. നാദിറയാണ് മുന്നിലുള്ളത്.

ഏറ്റവും കൂടുതൽ പോയിന്റ് ലഭിച്ചിരിക്കുന്നത് നാദിറയ്ക്കാണ്. ഇതോടെ ടിക്കറ്റ് ടു ഫിനാലെ ടാസ്ക്കിൽ നാദിറ തന്നെ വിജയിക്കും എന്നാണ് മറ്റ് മത്സരാർത്ഥികൾ പറയുന്നത്. ഇനി ടാസ്‌ക്കുകൾ ഉണ്ടായാലും നാദിറയെ പിന്തള്ളുക എന്നത് അത്ര എളപ്പമല്ല. അതുകൊണ്ട് ഗ്രാന്റ്ഫിനാലയിലേക്ക് നാദിറ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. എന്നാൽ നാദിറ ഇത്തവണത്തെ എലിമിനേഷനിൽ ഉണ്ട്. താൻ പുറത്തുപോകുമോ എന്ന ആശങ്ക നാദിറ പങ്കുവെയ്ക്കുന്നുണ്ട്.

bigg boss

എന്നാൽ ഗ്രാന്റ് ഫിനാലയിൽ ജയിച്ചാൽ പുറത്തുപോകില്ലെന്നാണ് സെറീന പറയുന്നത്. പക്ഷേ, അങ്ങനെ എലിമിനേഷനിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ലെന്നാണ് വിഷ്ണു പറയുന്നത്. ഇതോടെയാണ് താൻ പുറത്തായാൽ ടിക്കറ്റ് ടു ഫിനാലെ ആർക്കാണ് നൽ‌കുക എന്ന നാദിറ പറഞ്ഞത്. താൻ പുറത്തായാൽ ടിക്കറ്റ് ടു ഫാനാലെ സെറീനയ്ക്ക് നൽകുമെന്നാണ് നാദിറ പറയുന്നത്. നാദിറ കൂടുതൽ അടുപ്പം കാണിച്ചിരുന്നത് ശോഭയോട് ആയിരുന്നു. ഇവർ തമ്മിൽ നല്ല സൗഹൃദമാണ് ഉണ്ടായിരുന്നത്.

എന്നിട്ടും നാദിറ എന്തുകൊണ്ടാണ് ശോഭയെ തിരഞ്ഞെടുക്കാതിരുന്നത് എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. കാർണിവൽ ടാസ്‌കിന് പിന്നാലെ ശോഭയുമായി മറ്റുള്ളവർക്ക് കുറച്ച് അകലം ഉണ്ട്. ശോഭയെ ഇപ്പോൾ കൂട്ടത്തിൽ കാണുന്നത് കുറവാണ്. കഴിഞ്ഞ ദിവസം കാർണിവൽ ടാസ്ക്കിൽ ശോഭയാണ് വിജയിച്ചത് . കാറിൽ‌ ഇരുന്ന ബാക്കി എല്ലാവരും വളരെ സഹകരിച്ചുകൊണ്ടായിരുന്നു മുന്നോട്ട് പോയത്. ടാസ്ക്ക് ആരംഭിക്കുമ്പോൾ കാറിന്റെ മുൻസീറ്റിലിരുന്ന ശോഭ പിന്നീട് അവിടെ നിന്ന് മാറിയിരുന്നതേയില്ല.

സമയം ഏറെ വൈകിയിട്ടും ടാസ്ക്ക് അവസാനിക്കാതെ ആയതോടെ പരസ്പരം ചർച്ച ചെയത് ഓരോരുത്തരായി ഇറങ്ങി ടാസ്ക് അവസാനിപ്പിക്കാമെന്ന് സെറീനയും നാദിറയും ജുനൈസും റിനോഷും പറഞ്ഞു. എന്നാൽ ശോഭ സമ്മതിച്ചില്ല. താൻ ടാസ്ക് ജയിക്കാൻ വേണ്ടിയാണ് കളിക്കുന്നത് എന്നായിരുന്ന ശോഭയുടെ പ്രതികരണം.

പത്ത് പോയിന്റ് നൽകാം എന്ന് പറഞ്ഞതോടെയാണ് ശോഭ സമ്മതിച്ചത്. അങ്ങനെ റിനോഷ് ആദ്യം ഇറങ്ങി, ജുനൈസ് രണ്ടാമതിറങ്ങി, മൂന്നാമത് സെറീനയും, നാലമതായി നാദിറയും ഇറങ്ങി. എന്നാൽ എല്ലാവരും ഇറങ്ങിയില്ലട്ടും ശോഭ ഇറങ്ങാതെ കാറിൽ ഇരുന്നു.

ഇതോടെ ശോഭ ഷോ ഓഫ് കാണിക്കുന്നതാണെന്ന് മറ്റ് മത്സരാർത്ഥികൾ പറഞ്ഞു . ശോഭ വിജയിച്ചെന്ന് ബി​ഗ്ബോസ് പറഞ്ഞിട്ടും ശോഭ ഇറങ്ങാൻ തയ്യാറായില്ല തനിക്ക് മാക്സിമം സമയം ഇരിക്കണം എന്നാണ് ശോഭ പറഞ്ഞത്. പിന്നീട് നാദിറയും ജുനൈസും ചെന്ന് ശോഭയോട് കാറിൽ നിന്ന് ഇറങ്ങാൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+