'വൃത്തികേട്, വിവരമില്ലാത്ത പ്രശംസ,ബിഗ്ഗ്‌ബോസ് വീടിന്റെ അളവുകോൽ സെറീനയാണോ?'; തുറന്നടിച്ച് ദയ
ബിഗ് ബോസ് സീസൺ 5 ൽ ഒരു ടാസ്കിനിടെ മത്സരാർത്ഥികളായ സെറീനയും നാദിറയും തമ്മിലുണ്ടായ ചില പരാമർശങ്ങൾ വലിയ പൊട്ടിത്തെറിക്കാണ് കഴിഞ്ഞ ദിവസം വഴിവെച്ചത്. സെറീനയെ പോലൊരു ബ്യൂട്ടി ക്യൂനിന് മുൻപിൽ നാദിറ പിടിച്ച് നിന്നുവെന്ന ശ്രുതിയുടെ പ്രതികരമാണ് പൊട്ടിത്തെറികൾക്ക് വഴി വെച്ചത്. പിന്നീട് അത് സെറീന ഏറ്റുപിടിക്കുകയും വലിയ കലഹത്തിലേക്ക് കാര്യങ്ങൾ നീങ്ങുകയും ചെയ്തു.
ഇപ്പോഴിതാ മത്സരാർത്ഥികൾ തമ്മിലുള്ള പോരിനെ കുറിച്ചും അതിൽ നാദിറ നടത്തിയ പ്രതികരണത്തെ കുറിച്ചുമെല്ലാം പ്രതികരിക്കുകയാണ് നാദിറയുടെ അടുത്ത സുഹൃത്ത് കൂടിയായ ദയ ഗായത്രി. ഗായത്രിയുടെ വാക്കുകളിലേക്ക്

ശ്രുതി ലക്ഷ്മി : ഇത്രേം ഒരു ബ്യൂട്ടിക്വീൻ ന്റെ കൂടെ പിടിച്ചു നിന്നില്ലേ നാദിറ.. ഇതിനപ്പുറം നിനക്ക് ഒന്നുമില്ല, അവളെ വെച്ചു താരതമ്യം ചെയ്യാൻ അത്രേം നീ നന്നായിട്ട് ചെയ്തു.സ്നേഹത്തിൽ ചാലിച്ച ഒരു വിവരമില്ലാത്ത പ്രശംസ, ജീവിതത്തിൽ പലപ്പോഴും നമ്മളിൽ പലരും കേട്ടു വരുന്ന സ്നേഹമാണ് എന്നു തോന്നുന്ന വിധം ഇത്തരം വൃത്തികേടുകൾ..
ചിലപ്പോൾ പറയുന്ന വ്യക്തിപോലും തിരിച്ചറിയുന്നുണ്ടാവില്ല പറയുന്ന ഫോബിയയെ പറ്റി. ഒരു വ്യക്തിയുടെ കഴിവിനെ മറ്റൊരാളുമായി താരതമ്യം ചെയ്യുന്നത് എത്ര മോശമാണ്. ഇതിനപ്പുറം നാദിറക്ക് ഒന്നുമില്ല! ബിഗ്ഗ്‌ബോസ് വീടിന്റെ അളവുകോൽ സെറീനയാണോ?
മറ്റൊരു വ്യക്തിയുമായി തന്റെ കഴിവിനെ താരതമ്യപ്പെടുത്തിയതിലുള്ള ഇഷ്ടക്കേട് ശ്രുതിയോട് നാദിറ തുറന്നു പറയുകയും ഈ മത്സരത്തിൽ മിസ് കേരള തനിക്കൊരു വെല്ലുവിളിയല്ല എന്നുള്ള തരത്തിൽ വളരെ സൗമ്യമായി ശ്രുതിയോട് സംസാരിക്കുന്നു. സോ കോൾഡ് സൗന്ദര്യത്തിൽ തനിക്ക് വിശ്വാസമില്ല എന്ന് പറയുന്ന നാദിറ.
കാലകാലങ്ങളായി cisgender സ്ത്രീകളുടെ ബാഹ്യ സൗന്ദര്യത്തോടെ താരതമ്യം ചെയ്യപ്പെടുന്ന ഒരു വിഭാഗം എന്ന നിലയ്ക്കും ഇതല്ലാതെ മറ്റെന്താണ് പറയേണ്ടത്?
സൗന്ദര്യം ഒരു വ്യക്തിയുടെ കാഴ്ചപ്പാടിനെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു എന്ന ചിന്തയിലേക്ക് എന്നാണ് നമ്മുടെ സമൂഹം വളരുക? കാഴ്ചപ്പാടുകളിൽ എന്നാണ് ഒരു മാറ്റം ഉണ്ടാവുക?

സ്ത്രീ എന്നാൽ ഇങ്ങനെയൊക്കെ ആയിരിക്കണം പുരുഷനായാൽ ഇങ്ങനെയൊക്കെ ആയിരിക്കണം എന്നൊക്കെ കാലാകാലങ്ങളായി നേരത്തെ തയ്യാറാക്കി വെച്ചിട്ടുള്ള അളവുകോലുകളിൽ ശരീരങ്ങളെ അളക്കപ്പെടുന്നു ഈ ഒരു കാലഘട്ടത്തിലും.
പിന്നീടുള്ള വാദത്തിൽ സെറീന പറയുകയുണ്ടായി ബ്യൂട്ടി എന്നു പറയുന്നത് ബ്യൂട്ടി വിത്ത് ബ്രെയിൻ ആണെന്നും Miss universe 2021 ഒരു ആഫ്രിക്കൻ ആണെന്നും
( 2019 ലേ ഉദ്ദേശിച്ചായിരിക്കും സെറീന പറഞ്ഞിട്ടുള്ളത് മിസ്സ് യൂണിവേഴ്സ് 2021 ഇന്ത്യയുടെ അഭിമാനമായി മാറിയ Harnaaz Sandhu ആണ് ). കറുത്തവർ ആണെങ്കിലും കഴിവുള്ളവരാണ് കറുത്തവർ ആണെങ്കിലും ബുദ്ധിയുള്ളവരാണ് എന്നതാണ് അതിന്റെ സാരം.തുടക്കത്തിൽ ശ്രുതി സ്നേഹത്തിൽ ചാലിച്ച് വൃത്തികേട് പറഞ്ഞതിനേക്കാൾ ഭീകരമായ വർഗീയവാദം.

ആരും ശ്രദ്ധിക്കപ്പെടാതെ പോയേക്കാവുന്ന ആ ഒരു വർഗീയവാദത്തെ ചോദ്യം ചെയ്തത് ഗോപികയാണ്.കറുത്തവരായ മനുഷ്യർ ജനനം മുതൽ സഹിക്കേണ്ടിവരുന്ന ഇത്തരം വർഗീയ വാദം കേൾക്കേണ്ടി വരുന്നത് ഒരുപക്ഷേ ഗോപികയ്ക്ക് പുതുമ ആയിരിക്കില്ല.സെറീന ഒരുപക്ഷേ മനപ്പൂർവ്വം പറഞ്ഞതായിരിക്കണമെന്നില്ല .സെറീന ഒരു എലൈറ്റ് ക്ലാസ് ആയതുകൊണ്ടാവാം അറിയാതെയാണെങ്കിലും ഇത്തരമൊരു പരാമർശം വന്നുപോയത്.
റേസിസം പറഞ്ഞതിനെ ഒരു തരത്തിലും ന്യായീകരിക്കാൻ സാധിക്കുന്നതല്ല.
ബിഗ് ബോസ് പോലെയുള്ള കോടിക്കണക്കിന് പ്രേക്ഷകർ കാഴ്ചക്കാരായുള്ള മത്സരത്തിൽ ഇത്തരം പരാമർശങ്ങളെ മത്സരാർത്ഥികൾ ആയി കാണുന്നതിലും അപ്പുറം തിരുത്തപെടേണ്ടതുണ്ട് അത് സമൂഹത്തോട് ചെയ്യേണ്ട നീതിയാണ്'












Click it and Unblock the Notifications