Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഒരിക്കലും അത് നല്ലതിനല്ല, ഈ രീതിയിൽ മുന്നോട്ട് പോയാൽ അക്കാര്യം ഗുണം ചെയ്യുക അഖിൽ മാരാർക്ക് മാത്രം'; കുറിപ്പ്

കൊച്ചി: ബിഗ് ബോസ് സീസൺ 5 രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ബിഗ് ബോസ് അവതാരകമായ മോഹൻലാൽ പറഞ്ഞത് പോലെ തുടക്കം മുതൽ തന്നെ തീ പാറുന്ന പോരാട്ടങ്ങൾക്കാണ് ബിഗ് ബോസ് ഹൗസ് വേദിയായത്. അതുകൊണ്ട് തന്നെ ഇത്തവണത്തെ മത്സരാർത്ഥികളെ തിരഞ്ഞെടുത്ത അണിയറ പ്രവർത്തകരെ അനുമോദിക്കുകയാണ് ആരാധകർ. എന്നാൽ മത്സരാർത്ഥികളിൽ ചിലരുടെ കാര്യത്തിൽ അണിയറ പ്രവർത്തകർക്ക് പിഴച്ച് പോയെന്ന് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ.ആഡം ജോൺ എന്നയാൾ ഇത് സംബന്ധിച്ച് ബിഗ് ബോസ് ഗ്രൂപ്പിൽ പങ്കിട്ട കുറിപ്പ് വായിക്കാം

'ബിഗ്‌ബോസിനു അകത്തും പുറത്തുമുള്ള മാരാരോട് യാതൊരു താല്പര്യവുമില്ലെന്ന് മാത്രമല്ല മുല്ലപ്പെരിയാറിൽ തുടങ്ങി സ്ത്രീവിരുദ്ധത വരെ എല്ലാ കാര്യങ്ങളിലും എതിർപ്പുമുണ്ട് എന്ന് വ്യക്തമാക്കി കൊണ്ട് തന്നെ പറയാം. .!മറ്റു സീസണുകളിൽ നിന്ന് വ്യത്യസ്തമായി ക്വാളിറ്റി ഉള്ള മത്സരാർത്ഥികളെ തിരഞ്ഞെടുക്കുന്നതിൽ ഓർഗനൈസർസ് ഒരു പരിധി വരെ വിജയിച്ചിട്ടുണ്ട് ഇത്തവണ,പക്ഷെ ചില മത്സരാർത്ഥികളുടെ പെരുമാറ്റം കാണുമ്പോൾ പിന്നെയും ചങ്കരൻ തെങ്ങേൽ തന്നെ എന്ന് തോന്നിപോകുന്നു.

bigg-boss-malayalam-

സാധാരണ മത്സരാർത്ഥികളെ പോലെയല്ല ഒരു വിഭാഗത്തെ പ്രതിനിധീകരിച്ചു വരുന്നവർ, ഉദാഹരണത്തിന് നാദിര ആൻഡ് ഗോപിക, അവരുടെ രൂപം ബാക്ക്ഗ്രൗണ്ട് നിറം ലിംഗം തുടങ്ങിയവ കാരണമാണ് വിമർശിക്കുന്നതെന്ന് ചിന്തിക്കാതെ സത്യം മനസിലാക്കാൻ നോക്കൂ

നാദിറ യുടെ കാര്യത്തിലേക്ക് വന്നാൽ അദ്ദേഹം അഖിൽ മാരാരോട് കാണിക്കുന്ന അസഹിഷ്ണുത കാണുമ്പോൾ വ്യക്തമാണ് അദ്ദേഹത്തോട് അവിടെ വെച്ചുണ്ടായ വെറുപ്പ് കാരണമല്ല അവർ ദേഷ്യം കാണിക്കുന്നത്, സമൂഹത്തിൽ ഒരുപാടു ബുദ്ധിമുട്ടുകൾ നേരിട്ട് വന്നിട്ടുള്ളവർ ആണ് അവർ, പക്ഷെ അതിന്റെ പക ഉള്ളിലൊതുക്കാൻ എത്ര ശ്രമിച്ചാലും ഇതിന്റെയെല്ലാം മൂല കാരണം ടോക്സിക് masculinity യുടെ വക്താക്കളാണെന്ന് ഉള്ള ചിന്തകാരണം അഖിലിനെ പോലെയുള്ളവരോട് ഒരിക്കലും നാദിരയെ പോലെയൊരാൾക്ക് മാനസികമായി അടുക്കാൻ കഴിയില്ല, അതിനു അവർക്ക് അതിന്റെതായ കാരണങ്ങളും ഉണ്ടാവാം,

പക്ഷെ ഇത് ഒരിക്കലും നല്ലതിനല്ല, അഖിലിന്റെ ചിന്താഗതി തെറ്റായിരിക്കാം, പക്ഷെ നാദിര ഈ രീതിയിൽ വെറുപ്പിച്ചു മുന്നോട്ട് പോവുന്നത് മാരാർ ക്കു മാത്രേ ഗുണം ചെയ്യൂ, യാഥാസ്ഥിതീകനായ പ്രേക്ഷകന് accept ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് നാദിര ചെയ്യാൻ പോകുന്നത്, നാദിര ക്കു സമൂഹത്തിന്റെ ചിന്താഗതി മാറ്റണം എന്നുണ്ടെങ്കിൽ നല്ല കാര്യം, പക്ഷെ അതിനുള്ള കഴിവ് നാദിര ക്കു ഇല്ല,

akhil marar

ആദ്യത്തെ സീസണിൽ വന്ന അഞ്ജലി അമീർ എന്നയാൾ എത്ര മാന്യമായാണ് ഇത്തരം അവസ്ഥകൾ നേരിട്ടത്! അത് കൊണ്ട് ബിഗ്‌ബോസ് മനസിലാക്കേണ്ട കാര്യം ഇത്തരം മത്സരാർത്ഥികളെ തെരഞ്ഞെടുക്കുമ്പോൾ അവർക്ക് ടോക്സിക് ആയ സമൂഹത്തിന്റെ ചിന്തകൾ തച്ചുടക്കാൻ ആഗ്രഹമുള്ളവർ ആണെങ്കിൽ അതിനു കഴിവുള്ളവരെ മാത്രം എടുക്കുക,

അല്ലാത്ത പക്ഷം ഇനി നടക്കാൻ പോകുന്നത് നാദിര മാരരെ ചൊറിയും, സാധാരണ പ്രേക്ഷകർ മുൻപ് നടന്ന പോലെ നദിരാ യെ eliminate ചെയ്യും, മാരാർ ക്കു ഒരിക്കലും കിട്ടാത്ത acceptance അയാൾക് കിട്ടുകയും പുറത്ത് പോകുന്ന ആ ആളോടും ആ കമ്മ്യൂണിറ്റി യോടുമുള്ള പ്രേക്ഷകന്റെ അകൽച്ച വർധിച്ചു വരുകയും ചെയ്യും,സോ നിങ്ങളുടെ ഉദ്ദേശം മാറ്റം ആണെങ്കിൽ ആ മാറ്റം കൊണ്ട് വരാൻ കെല്പുള്ള മത്സരാർത്ഥികളെ കൊണ്ട് വരിക.

nadira-mehrin

പിന്നെ ഗോപിക, ആദ്യ ദിവസം കട്ട മോഷ്ടിക്കുന്നതൊക്കെ കാണുമ്പോ ഗോപികയിൽ ഒരുപാട് പ്രതീക്ഷ ഉണ്ടായിരുന്നു, പക്ഷെ ഇപ്പോ നേരെ ഓപ്പോസിറ്റ് ആയിട്ടാണ് ചിന്തിക്കുന്നത്, ഞാനും ഒരു സാധാരണക്കാരനാണ്, സാധാരണക്കാരൻ ഇത്രേയുള്ളൂ എന്ന് കാണിക്കാൻ വേണ്ടി എടുത്തത് പോലെയാണ് അദ്ദേഹത്തെ പറ്റി ഇപ്പോ തോന്നുന്നത്,

ആൾ പാവമാണ്, പക്ഷെ സ്വന്തം സ്പേസ് ഉണ്ടാക്കിയെടുക്കാൻ അവിടെ ഏറ്റവും കഷ്ടപ്പെടുന്നത് അദ്ദേഹമാണ്, കഴിവുള്ള ഒരാൾ ആയിരുന്നു എങ്കിൽ മറ്റുള്ളവരുടെ വായിൽ നിന്ന് എപ്പോളും കോമണർ എന്നുള്ള വിളി കേൾക്കേണ്ടി വരില്ലായിരുന്നു, സാധാരണകാരിൽ കഴിവുള്ളവർ ഇല്ലാഞ്ഞിട്ടാണോ ഇത്തരക്കാരെ എടുക്കുന്നത്?

പിന്നെ അഖിൽ മാരാർ, ഇവർ കാരണം ഏറ്റവും mileage കിട്ടാൻ പോകുന്നത് അയാൾക്ക് തന്നെ ആയിരിക്കും ഇതൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളാണ് തുറന്നു പറഞ്ഞാൽ റേസിസ്റ്റ് അല്ലെങ്കിൽ പുരോഗമനവാദത്തിനെതിരെ നിൽക്കുന്നവർ തുടങ്ങിയ ടാഗുകൾ കിട്ടുമെന്നതിനാൽ പലരും മൗനം പാലിക്കുന്നു എന്നേയുള്ളു,

ബോണസ് പോയിന്റ്: പൌരുഷത്തിലോ സ്ത്രീത്വത്തിലോ മറ്റുള്ളവയിലോ അഭിമാനിക്കുന്നത് തെറ്റല്ല, അഹങ്കരിക്കുന്നതും മറ്റുള്ളവയെ നിസാരമായി കണ്ടു പെരുമാറുന്നതുമാണ് തെറ്റ്, ഒഴുക്കിനെതിരെ നീന്തി സമൂഹത്തിനു നല്ല സന്ദേശം നൽകുന്നത് നല്ല കാര്യം, പക്ഷെ അവിടെ പരാജയപ്പെട്ടാൽ ഈ ഷോ യെ സംബന്ധിച്ചിടത്തോളം നിങ്ങളോട് മാത്രമല്ല നിങ്ങൾ പ്രതിനിധീകരിക്കുന്ന സമൂഹത്തിനോടും പ്രേക്ഷകർക്കു അകൽച്ചയുണ്ടാവും, സത്യത്തിൽ അതാണ് ഇതിൽ മറഞ്ഞിരിക്കുന്ന ഏറ്റവും വലിയ അപകടം, അങ്ങനെ ഒഴുക്കിനെതിരെ നീന്തണമെങ്കിൽ അതിനു പോന്ന മത്സർത്ഥികളെ കൊണ്ട് വരണം,അല്ലാത്ത പക്ഷം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+