ബിഗ് ബോസിലെത്തുന്ന ആ 2 പേർ ആരൊക്കെ ?? ലാലേട്ടൻ എത്തി ആ സൂചനയുമായി; പുതിയ പ്രൊമോ
ബിഗ്ബോസ് മലയാളം സീസൺ 5 50 ദിവസങ്ങൾ പൂർത്തിയാക്കി. കഴിഞ്ഞ എപ്പോസിഡിൽ അതിന്റെ ആഘോഷവും നടന്നു. എന്നാൽ ആ ആഘോഷമൊന്നും ബിഗ്ബോസ് പ്രേക്ഷകർക്കില്ല. 50 എപ്പിസോഡ് ആകുമ്പോഴേക്കും പുറത്ത് ഫാൻ ഗ്രൂപ്പുകളും ഫാൻ ഫൈറ്റുമൊക്കെ ആകേണ്ട സമയമായി. എന്നാൽ ഇത്തവണ അതും നടന്നില്ല. ആർക്കൊപ്പമാണ് നിൽക്കേണ്ടത് എന്നാണ് പ്രേക്ഷകർ പറയുന്നത്. ഗെയിമിന് പുറത്തേക്ക് ഒരു കണ്ടന്റും ഇവർ ഉണ്ടാക്കുന്നില്ല എന്നാണ് ആരാധകർ പറയുന്നത്.
കണ്ടന്റ് ഇല്ലാതെ നിൽക്കുമ്പോഴായിരുന്നു സെറീനയുടേയും സാഗറിന്റേയും പ്രണയം. എന്നാൽ പ്രേക്ഷക്ക് അത് ഇഷ്ടമായില്ല. കണ്ടന്റിന് വേണ്ടി നേരത്തെ 3 വൈൽഡ് കാർഡ് എൻട്രി ഉണ്ടായെങ്കിലും അതൊന്നും പ്രതീക്ഷിച്ച ഫലം ഉണ്ടാക്കിയില്ല. രണ്ട് വൈൽഡ് കാർഡ് പുറത്താവുകയും ചെയ്തു. കളി മാറണമെങ്കിൽ സാധാരണക്കാർ മതിയാവില്ല എന്ന് മനസ്സിലായതുകൊണ്ട് കളി മാറ്റിപ്പിടിക്കാൻ ഒരുങ്ങുകയാണ് ബിഗ്ബോസ്. രണ്ട് പേർ പുതിയതായി ബിഗ്ബോസ് വീടനകത്ത് എത്തുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം പ്രൊമോ ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ചർച്ചയും തുടങ്ങി. റോബിൻ, രജിത്, റിയാസ് എന്നീ പേരുകളാണ് ചർച്ചയിൽ.

മൂന്ന് പേരും ശക്തരായ മത്സരാരർത്ഥികളായിരുന്നു. ബിഗിബോസ് ചരിത്രത്തിൽ റോബിന്റേ അത്ര ആരാധകർ മറ്റാർക്കും ലഭിച്ചിട്ടില്ല. പുറത്തിറങ്ങയിയ ശേഷവും വലിയ പിന്തുണ ലഭിച്ചു റോബിൻ വന്നാൽ കളി തന്നെ മാറുമെന്നാണ് ബിബി പ്രേക്ഷകർ അഭിപ്രായപ്പെടുന്നതും.
പുതിയ ആളുകൾ വരുമെന്ന് മോഹൻലാലും സൂചന നൽകി. മോഹൻലാൽ എത്തുന്ന പ്രമോ ഇന്ന് പുറത്തുവിട്ടു.
ഈ ആഴ്ചയിലെ ബിഗ് ബോസ് വീക്കിലി ടാസ്കിനെ കുറിച്ച് പറഞ്ഞാണ് മോഹൻലാൽ പ്രൊമോയിൽ എത്തുന്നത്. "ബിഗ് ബോസ് വീടൊരു ഫൈവ് സ്റ്റാർ ഹോട്ടലായി മാറുന്നു. മനേജർ, പരിചാരകർ, പാചകക്കാർ, കലാകാരന്മാർ ഒക്കെയായി ആകെയൊരു ബഹള മയം. ആരും പ്രതീക്ഷിക്കാത്ത ചില അതിഥികളും അവിടെ കടന്നു വന്നേക്കാം. അതിഥി ദേവോ ഭവഃ, പക്ഷേ ഇവിടെ കണ്ടറിയാം", എന്നാണ് മോഹൻലാൽ പ്രമോയിൽ പറയുന്നത്. എന്തായാലും ആകാംഷയിലാണ് ആരാധകർ നിലവിൽ.
മുൻ സീസണുകളിൽ നിന്നും ബിഗ് ബോസ് സീസൺ അഞ്ചിൽ എത്തുന്ന മുൻ മത്സരാർത്ഥികൾ ആരൊക്കെയാണെന്ന ചർച്ചകൾ സോഷ്യൽ മീഡിയയിൽ തകൃതിയായി തന്നെ നടക്കുന്നുണ്ട്. ഡോ. റോബിൻ രാധാകൃഷ്ണൻ, ഡോ. രജിത് കുമാർ, റിയാസ് സലിം എന്നിവരുടെ പേരുകളാണ് ഉയർന്ന് കേൾക്കുന്നത്. എന്തായാലും ഇവർ ആരൊക്കെയാണെന്നും എന്തിനാണ് വരുന്നതെന്നും ഉള്ള കാര്യങ്ങൾ അറിയാൻ കുറച്ച് മണിക്കൂറുകൾ കൂടി കാത്തിരിക്കേണ്ടി വരും. ഇവർ കുറച്ച് ദിവസത്തേക്ക് ആണോ അതോ ഇനിയുള്ള അൻപത് ദിവസം ബിബി വീട്ടിൽ ഉണ്ടാകുമോ എന്നും അറിയില്ല. എന്തായാലും ഷോയിൽ തിരിച്ചെത്തുന്ന മത്സരാർത്ഥികളുടെ വരവ് വെറുത ആകില്ലെന്ന് ഉറപ്പാണ്.












Click it and Unblock the Notifications