'അഖിൽ മാരാരോ റിനോഷോ വിഷ്ണുവോ അല്ല, ബിഗ് ബിഗ് ബോസ് വിജയി ആകുക ഈ വ്യക്തി, കാരണം'; കുറിപ്പ് വൈറൽ
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ഫിനാലയിലേക്ക് അടുക്കുകയാണ്. ഹൗസിൽ വരും ദിവസങ്ങളിൽ മത്സരം കടുക്കുമെന്ന കാര്യത്തിൽ തർക്കമില്ല. ആരായിരിക്കും കപ്പെടുക്കുകയെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. മുൻ സീസണുകളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ ഒരാളെ വിജയിയായി ഉയർത്തിക്കാട്ടിയുള്ള ചർച്ചകൾ തുടക്കം മുതൽ ഉണ്ടായിട്ടില്ല.
നിലവിൽ അഖിൽ മാരാർ, വിഷ്ണു ജോഷി, റിനോഷ് ജോർജ് എന്നിങ്ങനെ പല പേരുകളാണ് ആർമി ഗ്രൂപ്പുകളിൽ ചർച്ചയാകുന്നത്. എന്നാൽ ഇവരൊന്നും അല്ലാതെ മറ്റൊരാളാകും കപ്പ് ഉയർത്തുകയെന്ന് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. കേൾക്കുമ്പോൾ അമ്പരപ്പ് തോന്നാമെങ്കിലും ഇത്തവണ വലിയ ട്വിസ്റ്റിനുള്ള സാധ്യതയാണ് ആരാധകൻ പ്രവചിക്കുന്നത്. കാരണവും ബിഗ് ബോസ് ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പിൽ വിശദീകരിക്കുന്നുണ്ട്. മാത്രമല്ല ടോപ് 5 ൽ ഇടംപിടിക്കാൻ സാധ്യതയുള്ള മത്സരാർത്ഥികളെ കുറിച്ചും കുറിപ്പിൽ പറയുന്നുണ്ട്. വായിക്കാം

' ബിഗ് ബോസ് സീസൺ 5 അതിന്റെ പകുതി പിന്നിട്ടു 60ാം ദിവസത്തിലേക്ക് പ്രവേശിക്കുകയാണ്. ആദ്യത്തെ 50 ദിവസം അഖിൽ മാരാരുടെ ഡോമിനേഷൻ ആയിരുന്നേൽ ഇപ്പോൾ കളി മാറുന്നുണ്ട്. അട്ടിമറികൾ ഒന്നും സംഭവിച്ചില്ലെങ്കിൽ 95% ഉറപ്പായും വരുന്ന ടോപ് 5 ഇവരൊക്കെയാണ്
വിജയി - ഷിജു
കേൾക്കുമ്പോൾ അയ്യേ എന്ന് തോന്നുമെങ്കിലും ഷിജു കപ്പ് എടുക്കാൻ ആണ് എല്ലാ സാധ്യതയും. സേഫ് ഗെയിം വഴി ടോപ് 5ൽ ഷിജു എത്തും. സീരിയൽ-സിനിമ താരം, നല്ല മനുഷ്യൻ സർവോപരി ഏഷ്യാനെറ്റിന് വേണ്ടപ്പെട്ട ആൾ എന്ന രീതിയിൽ ഷിജുവിന് കപ്പ് കിട്ടും. അവസാനം വരെ മാരാരെ സുഖിപ്പിച്ചു നിർത്തി ഷിജു ഈ സീസണിലെ ഏറ്റവും വലിയ ആർമി ആയ മാരാർ ഫാന്സിനെയും കൈയിൽ എടുക്കും.
രണ്ടാം സ്ഥാനം - അഖിൽ മാരാർ
കപ്പ് എടുക്കാൻ എല്ലാ യോഗ്യതയും ഉണ്ടെങ്കിലും കുറച്ച് റിഗ്രസീവ് സ്റ്റേറ്റ്മെന്റുകൾ വായിൽ നിന്നും വീണത് കൊണ്ടു കപ്പ് നഷ്ടം ആവാൻ പോവുന്ന വ്യക്തി. മാരാരിനു കപ്പ് കൊടുത്താൽ അദ്ദേഹം പറഞ്ഞ സ്റ്റേറ്റ്മെന്റുകളെ ഏഷ്യാനെറ്റ് ചാനൽ അംഗീകരിച്ചു എന്ന പേരിൽ പുരോഗമന-ലിബറൽ വെട്ടുക്കിളി കൂട്ടത്തിന്റെ സൈബർ അറ്റാക്ക് പേടിച്ചു പൊതുവെ റിസ്ക് എടുക്കാൻ താല്പര്യം ഇല്ലാത്ത ഏഷ്യാനെറ്റ് ചാനൽ മാരാരെ വെട്ടും. അവസാന ദിനങ്ങളിൽ മാരാർ തന്നെ ഷിജു ചേട്ടന് കപ്പ് എടുക്കാൻ ഉള്ള എല്ലാ സാഹചര്യവും ഉണ്ടാക്കി കൊടുക്കും .
മൂന്നാം സ്ഥാനം- റനീഷ
കാര്യം ഡബിൾ സ്റ്റാൻഡേർഡ് ആണെങ്കിലും നിലവിൽ ഉള്ള സ്ത്രീ മത്സരാത്ഥികളിൽ ഏറ്റവും മികച്ച എന്റർടൈനർ റനീഷ ആണ്. പോരാത്തതിന് ഏഷ്യാനെറ്റ് ചാനൽ പ്രോഡക്റ്റും.
നാലാം സ്ഥാനം റിനോഷ്
ഈ സീസണിലെ ഏറ്റവും വലിയ രണ്ടാമത്തെ ആർമി ഉള്ള മത്സരാർത്ഥി. ജുനൈസ്,സാഗർ,സെറീന,നാദിറ,മിഥുൻ എന്നിവരുടെ ഫാൻസിന്റെ വോട്ട് കൂടാതെ അഖിൽ മാരാരെ വെറുക്കുന്ന എല്ലാവരുടേയും വോട്ട് മുഴുവൻ റിനോഷിനു കിട്ടും. ഭൂരിഭാഗം പേരുടേയും നന്മയുടെയും സ്നേഹത്തിന്റെയും പ്രതീകം ആയി റിനോഷ് നാലാം സ്ഥാനത്തു എത്തും .
അഞ്ചാം സ്ഥാനം - ശോഭ
മാരാരെ എതിർത്ത് നിന്നു നേടുന്ന വോട്ടുകൾക്ക് പുറമേ തങ്ങൾ ഒരു സ്ത്രീ സംരംഭകയെ അംഗീകരിച്ചു പ്രോത്സാഹിപ്പിക്കുന്നതായി പൊതുസമൂഹത്തെ ബോധ്യപ്പെടുത്താൻ ഏഷ്യാനെറ്റ് ശോഭയെ ടോപ് 5ൽ എത്തിക്കും . ചിലപ്പോൾ ഇവരുടെ സ്ഥാനങ്ങൾ മാറാം. ഇനിയുള്ള ദിവസങ്ങളിൽ ഗെയിം മാറാം എന്നാലും ഇത് തന്നെ ആവും ടോപ് 5 എന്ന് വിശ്വസിക്കുന്നു'.












Click it and Unblock the Notifications