Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസ് സീസൺ 5 കപ്പ് അഖിലിന് തന്നെ?; 'എന്തുകൊണ്ട് ഇത്തവണ ട്വിസ്റ്റ് സംഭവിക്കില്ല',കുറിപ്പ്

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ന്റെ കപ്പ് ആര് ഉയർത്തുമെന്ന് അറിയാൻ ഇനി ഒരു ദിവസമാണ് അവശേഷിക്കുന്നത്. ഞായറാഴ്ചയാണ് ഷോയുടെ ഗ്രാന്റ് ഫിനാലെ. അവസാന മണിക്കൂറിലേക്ക് ഷോ നീങ്ങുമ്പോൾ മത്സരാർത്ഥികൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. നിലവിൽ ഏറ്റവും കൂടുതൽ വിജയ സാധ്യത പ്രവചിക്കപ്പെടുന്നത് അഖിൽ മാരാർക്കാണ്. എങ്കിലും അവസാന നിമിഷം ട്വിസ്റ്റ് സംഭവിച്ചേക്കുമെന്നും ശോഭ വിശ്വനാഥിന് കപ്പ് ലഭിച്ചേക്കുമെന്നുമുള്ള അഭ്യൂഹങ്ങളും ശക്തമാണ്.

അഖിൽ മാരാരെ വിജയിപ്പിക്കാൻ സാധ്യതയില്ലെന്നും സ്ത്രീ സംരംഭക കൂടിയായ ശോഭയ്ക്ക് മുൻതൂക്കം നൽകാനുള്ള ശ്രമങ്ങൾ ബിഗ് ബോസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായേക്കുമെന്നുള്ള അഭ്യൂഹങ്ങളെല്ലാം ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളിൽ നിറയുന്നുണട്്. എന്നാൽ ഇത്തരം അഭ്യൂഹങ്ങളെ തള്ളുകയാണ് ബിഗ് ബോസ് ആരാധകനായ ജിതു കൃഷ്ണ. ബിഗ് ബോസ് എന്ന ഷോയുടെ വിജയിയെ വോട്ടിങ്ങിന് അല്ലാതെ മറ്റൊന്നിനും നിശ്ചയിക്കാൻ ആകില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ബിഗ് ബോസ് ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കിട്ട കുറിപ്പിന്റെ പൂർണരൂപം വായിക്കാം

akhil-sobha

'ഒരു സുതാര്യമായ പ്രക്രിയ ആണ് ബിഗ് ബോസ്സ് വോട്ടിംഗ്. വോട്ട് കൗണ്ട് ചെയ്യുന്നത് ബിഗ് ബോസോ ഏഷ്യനെറ്റോ അല്ല. മറിച്ച് വിശ്വസനീയമായ ഒരു മൂന്നാം പാർട്ടി ആണ്. വോട്ട് കൗണ്ട് ചെയ്തതിന് ശേഷം അവർ അത് ഹോട്ട് സ്റ്റാർ/ഏഷ്യനെറ്റ് & സ്പോൺസർ (എന്റമോൾ ഷൈൻ) ന് കൈമാറും.

ലോകത്തിലെ ഏറ്റവും വലിയ ഓഡിറ്റിംഗ് കോർപ്പറേറ്റുകൾ ആയ ബിഗ് 4 കമ്പനികളിലെ ഒരു കമ്പനി ആയ പി ഡബ്ല്യു സി (പ്രൈസ് വാട്ടർ കൂപ്പർ ഹൗസ്) ഓഡിറ്റ് ചെയ്താണ് അത് കൈമാറുക. അവിടെ ഒരു കളിയും നടക്കില്ല. കാരണം, പുറത്തായ മത്സരാർത്ഥിക്ക് അത് അൺഫെയർ ആണെന്ന് തോന്നി കഴിഞ്ഞാൽ ആർ ടി ഐ പ്രകാരം കേസ് കൊടുക്കാം. അപ്പൊൾ നിയപരമായി വോട്ട് പുറത്ത് വിടേണ്ടി വരും. എന്തെങ്കിലും ചെയ്യാൻ പറ്റുന്നെങ്കിൽ തന്നെ, കള്ള വോട്ട് മേടിക്കണ്ടി വരും.അല്ലാതെ വോട്ട് കുറഞ്ഞ ആളെ വിജയിപ്പിക്കാൻ പറ്റില്ല.

കള്ള വോട്ട് തകൃതിയായി നടക്കുന്നുമുണ്ട്. അന്യ സംസ്ഥാനത്ത് നിന്നോക്കെയാണ് വോട്ട് വരുന്നത്. ബിഗ് ബോസിന് പക്ഷപാതം ഉണ്ട് എന്നുള്ളതിൽ സംശയമില്ല. പക്ഷേ ഇത്രയും നിയമപരമായും സുതാര്യമായും നടക്കേണ്ട ഒരു പ്രക്രിയയിൽ അവർക്ക് കൈ കടത്താൻ ആവില്ല. അതിന് ഏറ്റവും വലിയ ഉദാഹരണം ആയിരുന്നു കഴിഞ്ഞ തവണ റിയാസ് സലിം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.ബിഗ് ബോസ് റിയാസിനെ ജയിപ്പിക്കാൻ അവസാനം വരെ ശ്രമിച്ചിരുന്നു എന്നുള്ളത് വളരെ വ്യക്തമായ കാര്യം ആയിരുന്നു. പക്ഷേ, അവസാനം റോബിൻ ഫാൻസിൻ്റെ ഡോമിനേഷൻ, അതായത് വോട്ടിംഗിന് മുന്നിൽ കീഴടങ്ങേണ്ടി വന്നു.റിയാസിനെ രണ്ടാം സ്ഥാനത്തേക്ക് പോലും എത്തിക്കാൻ അവർക്ക് കഴിഞ്ഞില്ല.

ഈ സീസനും അത് പോലെ ശോഭയ്ക്ക് വോട്ട് കേറി, മാരാരേ കടത്തി വെട്ടി എന്നൊക്കെ പറഞ്ഞ് പോസ്റ്റുകൾ പ്രചരിച്ചിട്ടുണ്ട്. കുറച്ചെങ്കിലും ന്യൂട്രൽ ഫാൻസിനെ വഴി തിരിച്ച് വിടാനും, റിനോഷ്, വിഷ്ണു, നാദിറ, സാഗർ ഫാൻസിനെ കൊണ്ടൊക്കെ ഒരു ട്വിസ്റ്റ്റിന് പോസിബിളിറ്റി ഉണ്ട് എന്ന് ചിന്തിപ്പിച്ചു വോട്ട് തിരിക്കാൻ ഉള്ള പ്ലാൻ ആണ്. ഒരു അറ്റകൈ പ്രയോഗം പോലെ.ഒരു ട്വിസ്റ്റും സംഭവിക്കാതെ കഴിഞ്ഞ സീസൺ സംഭവിച്ച പോലെ വോട്ട് കൂടുതൽ ഉള്ള ആൾ തന്നെയാണ് ജയിക്കാൻ പോകുന്നത്'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+