'ഞാന്‍ അത്യാവശ്യം നന്മ മരമാണ്.. പെണ്ണുങ്ങളുമായി അകലമിട്ടേ നില്‍ക്കൂ': ഒമർ ലുലു
ബിഗ്‌ബോസ് സീസൺ 5 വിജയകരമായി മുന്നേറുകയാണ്. എങ്കിലും ശക്തരായ മത്സരാർത്ഥികൾ ഇത്തവണ ഇല്ലെന്ന പ്രേക്ഷകരുടെ പരാതി. അഖിൽ മാരാരാണ് ചെറിയ ആശ്വാസം. കലിപ്പനായ അഖിലിന് ആവശ്യത്തിന് ഫാൻബേസ് കിട്ടിത്തുടങ്ങിയതായാണ് സൂചന. മത്സരാർത്ഥികളെക്കുറിച്ച് പ്രേക്ഷകർക്കിടയിൽ പരാതി ഉയർന്നതിന് പിന്നാലെയായിരുന്നു വൈൽഡ് കാർഡ് എൻട്രിയിലൂടെ ബിഗ്‌ബോസിലേക്ക് ഹനാൻ എത്തുന്നത്.
ഇതോടെ ഇത്തരി ആവേശം വന്നെങ്കിലും ആരോഗ്യപ്രശ്‌നങ്ങൾ കാരണം ഹനാൻ ബിഗബോസിന് പുറത്തുപോയി. ഏയ്ഞ്ചലിനും പോയതോടെ ബിഗ്‌ബോസ് വീടിന്റെ അവസ്ഥ ആകെ കഷ്ടമായി. അപ്പോഴാണ് വീട്ടിലേക്ക് അടുത്ത വൈൽഡ് കാർഡ് എൻട്രിവരുന്നത്. ഒമർ ലുലുവായിരുന്നു അത്. ഇതോടെ ബിഗ്‌ബോസിൽ ഓളം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.

ഇതുവരെയുള്ള ദിവസങ്ങൾക്കിടയിൽ അങ്ങനെ പൊട്ടിത്തെറിക്കുകയോ വലിയ ശബ്ദമുണ്ടാക്കുകയോ ഒന്നും ഒമർ ലുലു ചെയ്തിട്ടില്ല. തനിക്ക് പറയാനുള്ള കാര്യങ്ങൾ പറയും. ഷിജുവിനോടാണ് കുറച്ചുകൂടി ഒമർ അടുത്തുനിൽക്കുന്നത്. മനീഷയെ ഹഗ് ചെയ്തതിന് പിന്നാലെ ഷിജു പറഞ്ഞ കാര്യം വലിയ പ്രശ്‌നമായ സമയത്ത് ഷിജുവിനൊപ്പമാണ് ഇദ്ദേഹം നിന്നത്. ഇവർ സംസാരിക്കാറുമുണ്ട്. അങ്ങനെ ഒരു സംസാരത്തിനിടെ മനസ്സുതുറക്കുകയാണ് ഷിജു.
തനിക്ക് ആകെയുള്ള എക്‌സൈറ്റ്‌മെന്റ് ആളുകൾ എങ്ങനെ തന്നെ മനസ്സിലാക്കും എന്നുള്ളതാണ് എന്നാണ് ഒമർ ലുലു പറയുന്നത് . അപ്പോൾ അതൊക്കെ മാറിക്കിട്ടും എന്നാണ് ഷിജു പറയുന്നത്. ഞാൻ എന്റെ രണ്ടാമത്തെ മുഖമാണ്, ഷിജു 2.0 ആണ് പുറത്തെടുക്കുന്നത് എന്നാണ് പറയുന്നത്. ഷിജുച്ചേട്ടന് അതാണ് നല്ലത്. ഷഷു ചേട്ടൻ പാവമാണ്, പഴയ ചിന്താഗതിയാണ് പഴയ മോഡൽ മനുഷ്യാനാണ് എന്നൊക്കെയാണ് ധാരണ എന്ന് ഒമർ പറയുന്നു. എന്നാൽ പഴയ ചിന്തയല്ലെന്നാണ് ഷിജു പറയുന്നത്. ഇവിടെ എല്ലാവരും മത്സരാർത്ഥിയാണ് അവിടെ ആണാണെനന്നോ പെണ്ണാണെന്നോ നോക്കേണ്ട. അദ്ദഹേം പറഞ്ഞു.
താൻ അങ്ങനെ നോക്കിറില്ല, പിന്നെ താൻ പെണ്ണുങ്ങളുമായി അകലം പാലിക്കാറുണ്ടെന്നാണ് ഒമർ പറഞ്ഞത്. എന്തിനാണ് എന്നെ തൊട്ടതെന്ന് ചോദിച്ചാലോ എന്ന് ഒമലർ പറയുന്നത്. അതിനിടയിൽ ദേവുവിന്റെ ഷോൾഡറിൽ കൈവെച്ചതിനെക്കുറിച്ച് പറയുന്നു. സാഗറും ജൂനൈസുമാണെന്ന് കരുതിയാണ് കൈവെച്ചതെന്ന് ഒമർ പറയുന്നു. എന്നാൽ സാരമില്ലെന്നാണ് ദേവു പറയുന്നത്. അതുപോലെ തന്നെ താൻ ഒരു തന്മ മരമാണെന്നും ഒമർ പറയുന്നു. ഞാൻ ഒരു നന്മ മരമാണ്, ആളുകൾ എന്നെ വേറെ ചിന്താഗതിയിലാണ് എടുത്തുവെച്ചിരിക്കുന്നതെന്നും ഒമർ പറയുന്നു.
ഒമറും ഷിജുവും തമ്മിൽ ബിഗ്‌ബോസിൽ നല്ല കൂട്ടാവാനുള്ള സാധ്യതയാണ് കാണുന്നുള്ളത്. ഷിജുവും മറ്റ് ആൾക്കാരുമായി അധികം ഇടപെടാറില്ല. പ്രായം ഉള്ളത് കൊണ്ട് അതിന്റേതായ പക്വത കാണിക്കുന്ന പോലെയാണ് ഷിജു പെരുമാറുന്നതെന്നാണ് ആരാധർ പറയുന്നത്. ഒരുപക്ഷേ ഒമർ ലുലുവുമായി ഷിജു ഫ്രണ്ട്ഷിപ്പ് ഉണ്ടാക്കുമെന്നും അടിപൊളി മൊമന്റ്സ് ഉണ്ടാവുമെന്നുമാണ് സൂചന.
Skin Care: 20 കളിൽ ആരംഭിച്ചാൽ 40 ൽ വിഷമിക്കേണ്ട! ചർമ്മം എന്നും ചെറുപ്പമാക്കാം..












Click it and Unblock the Notifications