ബിഗ് ബോസ് ഇളക്കിമറിക്കാന്‍ ഒമര്‍ ലുലു എത്തുമോ; താരത്തിന്റെ മറുപടി ഇങ്ങനെ, വൈറല്‍
പ്രവചന ലിസ്റ്റില്‍ ഏറ്റവും ആദ്യം ഇടം നേടിയ താരങ്ങളില്‍ ഒരാളാണ് സംവിധായകന്‍ ഒമര്‍ ലുലു.

ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് കാലെടുത്തുവച്ച താരമാണ് ഒമര്‍ ലുലു. സംവിധാനം ചെയ്ത ചിത്രങ്ങളില്‍ ഭൂരിഭാഗവും തീയേറ്ററില്‍ ഹിറ്റാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഒമര്‍ലുലു തന്റെ എല്ലാ കാര്യങ്ങളും പങ്കുവയ്ക്കുന്നത് ഫേസ്ബുക്കിലൂടെയാണ്. അടുത്തിടെ ഒമര്‍ലുലു സംവിധാനം ചെയ്ത നല്ല സമയം എന്ന ചിത്രം വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. ചിത്രത്തില്‍ എം ഡി എം എ ഉപയോഗിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച് എക്‌സൈസ് കേസെടുത്തതോടെയാണ് ഇത്.

ഒമര്‍ ലുലു ഉണ്ടാകുമെന്ന പ്രചരണം
അടുത്തിടെ ബിഗ് ബോസ് ഷോയിലേക്ക് ഒമര്‍ ലുലു ഉണ്ടാകുമെന്ന പ്രചരണം ശക്തമായിരുന്നു. ബിഗ് ബോസിന്റെ അഞ്ചാമത്തെ സീസണിലേക്ക് ഒമര്‍ ലുലു ഉണ്ടാകുമെന്ന പ്രചാരണമാണ് ശക്തമായത്. എന്നാല്‍ ഇപ്പോഴിതാ ഈ അഭ്യൂഹങ്ങളില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഒമര്‍ ലുലു. കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഒമര്‍ ലുലു ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

ഞാന്‍ ഒന്നും തീരുമാനിച്ചിട്ടില്ല
ബിഗ് ബോസിന്റെ അടുത്ത സീസണിലേക്ക് പോകുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ല ഞാന്‍ പോകുന്നില്ല എന്നാണ് മറുപടി പറഞ്ഞത്. ഇന്റര്‍വ്യു ഒക്കെ ഉണ്ടായിരുന്നു. ഞാന്‍ ഒന്നും തീരുമാനിച്ചിട്ടില്ല. ഇനി പോകുമോ എന്ന് പറയാനും പറ്റില്ലെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

അഭ്യൂഹങ്ങള്‍ പരന്നിരുന്നു
കഴിഞ്ഞ സീസണുകളിലും ഒമര്‍ലുലു പങ്കെടുക്കുമെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു. പ്രവചന ലിസ്റ്റില്‍ ഏറ്റവും ആദ്യം ഇടം നേടിയ താരങ്ങളില്‍ ഒരാളാണ് സംവിധായകന്‍ ഒമര്‍ ലുലു. നാലാമത്തെ സീസണില്‍ ഒരു മത്സരാര്‍ത്ഥിയായി ഒമര്‍ ലുലു എത്തിയേക്കുമെന്ന അഭ്യൂഹവും ശക്തമായിരുന്നു.

വിശദീകരണവുമായി ഒമര്‍ ലുലു
അന്ന് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായതോടെ വിശദീകരണവുമായി ഒമര്‍ ലുലു രംഗത്തെത്തിയിരുന്നു. അന്ന് പവര്‍ സ്റ്റാര്‍ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുകയാണെന്നും അതുകൊണ്ട് ബിഗ് ബോസിലേക്ക് ഇല്ലെന്നാണ് ഒമര്‍ലുലു അറിയിച്ചത്. തന്റെ ഏറ്റവും പുതിയ ചിത്രം പവര്‍ സ്റ്റാറിന്റെ ചിത്രീകരണംതുടങ്ങണമെന്ന് ഒമര്‍ ലുലു ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ബിഗ് ബോസില്‍ പങ്കെടുക്കാന്‍ പറ്റില്ല
പിന്നെ മേയ് മാസത്തില്‍ നല്ല സമയം കൂടി തുടങ്ങുന്നത് കൊണ്ട് ബിഗ് ബോസില്‍ പങ്കെടുക്കാന്‍ പറ്റില്ല ഒഡീഷന് വിളിച്ചതിന് നന്ദി ബിഗ് ബോസ് എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. അന്ന് അദ്ദേഹം പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് അടിയില്‍ നിരവധി പേരാണ് താങ്കള്‍ എന്തായാലും ഷോയില്‍ മത്സരിക്കണമെന്ന് പറഞ്ഞത്.

അന്ന് പറഞ്ഞത്
ബിഗ് ബോസിലേക്ക്് വിളിച്ചാല്‍ പോകുമെന്ന് ഒമര്‍ ലുലു നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ സീസണിന്റെ സമയത്താണ് ഒമര്‍ ലുലു ഇക്കാര്യം അറിയിച്ചത്. അന്ന് ഒരു അഭിമുഖത്തില്‍ പങ്കെടുത്ത് ഒമര്‍ലുലു പറഞ്ഞത് ഇങ്ങനെയായിരുന്നു. 'ബിഗ് ബോസിന്റെ മുന്‍പത്തെ തവണ വിളിച്ചിരുന്നു, ഞാന്‍ പിന്നെ ആ സമയത്ത് തിരക്കും പരിപാടികളുമൊക്കെയായിരുന്നു. ആ സമയത്ത് അടാര്‍ ലവിലെ ഞാന്‍, റോഷന്‍, പ്രിയ, നൂറിന്‍ ചേര്‍ത്ത് നാല് പേരെയുമായിരുന്നു വിളിച്ചത്. പിന്നെ അത് കഴിഞ്ഞും വിളിക്കലും പരിപാടികളും ഉണ്ടായിരുന്നെന്ന് ഒമര്‍ ലുലു പറഞ്ഞിരുന്നു.












Click it and Unblock the Notifications