Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഹൻലാൽ പറഞ്ഞത് പോലെ എങ്ങനെ തീ പാറാതിരിക്കും;ഒമർ ലുലു,നയന,വൈബർ ദേവു, പുതിയ ലിസ്റ്റ്

'ഒറിജിനൽ' ആളുകളാണ് മത്സരിക്കാൻ എത്തുന്നതെന്നും തീ പാറുമെന്നുമായിരുന്നു മോഹൻലാൽ പ്രമോയിൽ പറഞ്ഞത്.

 bigboss7-1677731218.jp

കൊച്ചി: ബിഗ് ബോസ് സീസൺ 5 നായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. മത്സരാർത്ഥികളെ കുറിച്ചുള്ള സൂചന നൽകിയ പുതിയ പ്രമോ എത്തിയതോടെ ബിഗ് ബോസ് ആരാധകർ വലിയ ആവേശത്തിലാണ്. ഇനി അറിയേണ്ടത് ആരൊക്കെയാകും ഇത്തവണ കൊമ്പ് കോർക്കാൻ എത്തുകയെന്നതാണ്.

അപ്രതീക്ഷിതവും നാടകീയവുമായ പല സംഭവവികാസങ്ങളും നിറഞ്ഞതായിരുന്നു ബിഗ് ബോസ് സീസൺ 4. പ്രേക്ഷകരെ ഏറെ ആവേശത്തിൽ നിർത്തിയ സീസൺ 4 ന്റെ അലയൊലികൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. അതുകൊണ്ട് തന്നെ സീസൺ 5 മുൻ സീസണിനെക്കാൾ മികച്ചതാക്കുകയെന്ന വെല്ലുവിളിയും അണിയറപ്രവർത്തകർക്കുണ്ട്.

ബിഗ് ബോസ് സീസൺ 5 മത്സരാർത്ഥികൾ

ബിഗ് ബോസ് സീസൺ 5 മത്സരാർത്ഥികൾ

ഏറ്റവും അവസാനം പുറത്ത് വന്ന പ്രമോയിൽ മത്സരാർത്ഥികളെ കുറിച്ച് മോഹൻലാൽ പറഞ്ഞ വാക്കുകളിലാണ് ആരാധകരുടെ ചർച്ച കൊഴുക്കുന്നത്. ഇത്തവണ 'ഒറിജിനൽ' ആളുകളാണ് മത്സരിക്കാൻ എത്തുന്നതെന്നും തീ പാറുമെന്നുമായിരുന്നു ലാൽ പറഞ്ഞത്. കഴിഞ്ഞ സീസണിൽ പലരും ഫെയിക്കായി നിന്ന് ഗെയിം കളിച്ചെന്ന ആക്ഷേപങ്ങൾ ഒരു വിഭാഗം ഉയർത്തിയിരുന്നു. മത്സരാർത്ഥികൾക്കിടയിൽ പോലും അത്തരമൊരു തർക്കം നിലനിന്നിരുന്നു. ഇപ്പോഴും മത്സരാർത്ഥികളിൽ പലരും ഇക്കാര്യം പറഞ്ഞ് കൊണ്ട് ബിഗ് ബോസിന് പുറത്ത് കൊമ്പുകോർക്കുന്നുണ്ട്.അതിനിടയിലാണ് 'ഒറിജിനൽ' എന്ന വാക്ക് അണിയറ പ്രവർത്തകർ അവതരിപ്പിച്ചത്.

പുതിയ പ്രെഡിക്ഷൻ ലിസ്റ്റ് പുറത്ത്

പുതിയ പ്രെഡിക്ഷൻ ലിസ്റ്റ് പുറത്ത്


എന്തായാലും ഈ 'ഒറിജിനൽ' ഗെയിമേഴ്സ് ആരൊക്കെയാകും എന്നത് സംബന്ധിച്ച് വൻ ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. കഴിഞ്ഞ തവണത്തേത് പോലെ തന്നെ സിനിമ-സീരിയിൽ താരങ്ങളുടെ പേരുകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുടെ പേരുകളും തന്നെയാണ് ചർച്ചകളിൽ നിറയുന്നത്. ഏറ്റവും ഒടുവിലായി പുറത്തുവന്ന പ്രെഡിക്ഷൻ ലിസ്റ്റിൽ ഉൾപ്പെട്ട പേരുകളും ശ്രദ്ധ നേടുന്നുണ്ട്.

ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ വിജയിയായ റിതു കൃഷ്ണ

ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ വിജയിയായ റിതു കൃഷ്ണ

ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ വിജയിയായ റിതു കൃഷ്ണയുടെ പേരാണ് ഇക്കൂട്ടത്തിൽ ഒന്ന്. കഴിഞ്ഞ സീസണിൽ ഗായകൻ എന്ന നിലയ്ക്ക് ഇടംപിടിച്ചത് ബ്ലസ്ലിയായിരുന്നു. എന്നിരുന്നാലും പാട്ടുപാടാൻ അറിയാവുന്ന മത്സരാർത്ഥികൾ വേറേയും ഉണ്ടായിരുന്നു. ഗെയിമിനിടയിൽ മത്സരാർത്ഥികൾ പാട്ടു പാടുകയും നൃത്തം ചെയ്യുകയുമൊക്കെ ചെയ്യുന്ന എപ്പിസോഡുകൾ എല്ലാം പ്രേക്ഷകരെ ഏറെ ആസ്വദിപ്പിച്ചിരുന്നു.

ഇൻസ്റ്റഗ്രാം താരമായ നയന പിള്ള, വൈബർ ഗേൾ ദേവു

ഇൻസ്റ്റഗ്രാം താരമായ നയന പിള്ള, വൈബർ ഗേൾ ദേവു


അതേസമയം സീരിയൽ താരം സന്ദീപ് മോഹനാണ് പ്രെഡിക്ഷൻ ലിസ്റ്റിെ മറ്റൊരാൾ. സീരിയൽ മേഘലയിൽ നിന്നുള്ള നടൻ ജീവയുടെ പേരും ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്. സംവിധായകൻ കൈലാഷ്, നടി ഐശ്വര്യ ദേവൻ എന്നിവരാണ് സിനിമാ സീരിയിൽ രംഗത്ത് നിന്നുള്ള മറ്റ് പേരുകൾ. കഴിഞ്ഞ തവണ നിരവധി സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർമാർ ഇടംപിടിച്ചത്. വലിയ ഓളമാണ് ഇവർ തീർത്തതെന്നതിനാൽ ഇത്തവണയും ഇന്ഫ്ലുവൻസർമാരുടെ പേരുകൾ ചർച്ചയാകുന്നുണ്ട്. ഇൻസ്റ്റഗ്രാം താരമായ നയന പിള്ള, വൈബർ ഗേൾ ദേവു എന്നിവരുടെ പേരാണ് ലിസ്റ്റിൽ ഉള്ളത്.

സംവിധായകൻ ഒമർ ലുലു, സീരിയൽ താരം ജിഷിൻ

സംവിധായകൻ ഒമർ ലുലു, സീരിയൽ താരം ജിഷിൻ



അതിനിടെ സംവിധായകൻ ഒമർ ലുലു, സീരിയൽ താരം ജിഷിൻ എന്നിവരുടെ പേരുകളും പട്ടികയിൽ ഉണ്ട്. നേരത്തേ തന്നെ ബിഗ് ബോസിൽ ഒമർ ഉണ്ടായേക്കുമെന്ന ചർച്ചകൾ ഉണ്ടായിരുന്നു. എന്നാൽ മത്സരിക്കാൻ താത്പര്യം ഉണ്ടോയെന്ന് ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു മുൻപ് ഒമർ പ്രതികരിച്ചത്. ഇപ്പോൾ പക്ഷേ വീണ്ടും അദ്ദേഹത്തിന്റെ പേര് പട്ടികയിൽ നിറയുമ്പോൾ ആരാധകരും ആവേശത്തിലാണ്.

ഔദ്യോഗിക അറിയിപ്പിനായി കാത്തിരിക്കുക

ഔദ്യോഗിക അറിയിപ്പിനായി കാത്തിരിക്കുക

എന്നാൽ ഇതെല്ലാം പ്രഡിക്ഷൻ ലിസ്റ്റ് മാത്രമാണ് കേട്ടോ. ആരൊക്കെയാകും യഥാർത്ഥ മത്സരാർത്ഥികൾ എന്നറിയാൻ ഔദ്യോഗിക അറിയിപ്പിനായി കാത്തിരിക്കുക തന്നെ വേണം. യഥാർത്ഥത്തിൽ തീ പാറുന്ന പോരാട്ടമായിരിക്കുമോ വരാനിരിക്കുന്നത് അപ്പോൾ മാത്രമേ ഉറപ്പിക്കാനാകൂ. എന്തായാലും അണിയറ പ്രവർത്തകർ തങ്ങളുടെ പ്രതീക്ഷ തകർക്കില്ലെന്ന വിശ്വാസത്തിലാണ് ആരാധകർ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+