Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഗോപിക പോയതോടെ എല്ലാം കഴിഞ്ഞു... കൊള്ളാവുന്ന ഒരു റീ എന്‍ട്രിയോ വൈല്‍ഡ് കാര്‍ഡോ ഉണ്ടാകുമോ'?

ബിഗ് ബോസ് മലയാളം സീസണ്‍ 5 പകുതിയോട് അടുക്കുകയാണ്. ഇതിനോടകം അഞ്ച് എവിക്ഷനും മൂന്ന് വൈല്‍ഡ്സ കാര്‍ഡ് എന്‍ട്രിയും ബിഗ് ബോസ് ഹൗസില്‍ നടന്ന് കഴിഞ്ഞു. എന്നാല്‍ എന്തൊക്കെയായിട്ടും ബിഗ് ബോസ് ഹൗസില്‍ ഒരു ഓളം വരുന്നില്ലെന്നാണ് പ്രേക്ഷകരില്‍ ഭൂരിഭാഗത്തിന്റേയും അഭിപ്രായം. ബിഗ് ബോസ് മല്ലുടോക്സ് യൂട്യൂബ് ചാനലിലെ രേവതിയും അതേ അഭിപ്രായമാണ് പങ്കുവെക്കുന്നത്.

ഇനി ഒരു വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയോ റീ എന്‍ട്രിയോ ഒക്കെ ഉണ്ടായാലേ ബിഗ് ബോസ് ഹൗസില്‍ വാശിയേറിയ പോരാട്ടം ഉണ്ടാകൂ എന്നാണ് രേവതി പറയുന്നത്. മറ്റ് മത്സരാര്‍ത്ഥികള്‍ മാരാര്‍ക്ക് വിജയം വിട്ടുകൊടുത്തത് പോലെയാണ് പെരുമാറുന്നത് എന്നും രേവതി നിരീക്ഷിക്കുന്നു. രേവതിയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

BIGG BOSS

സത്യം പറഞ്ഞാല്‍ എല്ലാവരും അവിടെ മാറിയിരിക്കുകയാണ്. മാരാരെ നിങ്ങള്‍ ജയിക്കുകയോ ടോപ് 5 എടുക്കുകയോ അടുത്ത വീക്ക്ലി ടാസ്‌ക് എടുക്കുകയോ അതിന്റെ അടുത്ത വീക്ക്ലി ടാസ്‌ക് എടുക്കുകയോ എന്ത് വേണെലും നടത്തിക്കോ. നിങ്ങള്‍ തന്നെ എല്ലാം. എല്ലാം റെഡിയാക്കിക്കോ ഒരു പ്രശ്നവുമില്ല. ആ രീതിയില്‍ ആണ് അവര്‍ അവിടെ ഇരിക്കുന്നത് നിങ്ങള്‍ക്ക് ജയിക്കാം വീക്ക്ലി ടാസ്‌ക് ജയിക്കാം.

നമ്മളിവിടെ സൈഡിലിങ്ങനെ ചിക്കന്‍ കറിയൊക്കെ വെച്ച് നമ്മളിവിടെ നോക്കി കൊണ്ടിരുന്നോളാം. ഈ ഒരു അവസ്ഥയാണ്. ഈ ഒരു അവസ്ഥയില്‍ എല്ലാവരും ചോദിക്കുന്നുണ്ട്. വൈല്‍ഡ് കാര്‍ഡിന്റെ കാര്യം. ഒരുപിടിയുമില്ല. എന്തെങ്കിലുമൊക്കെ ട്വിസ്റ്റ് ഉണ്ടാകും. ട്വിസ്റ്റ് ഉറപ്പാണ്. കാരണം 50-ാമത്തെ എപ്പിസോഡില്‍ എന്തെങ്കിലും ഒക്കെ ഉണ്ടായേ പറ്റൂ. കാരണം ഇതിങ്ങനെ നില്‍ക്കുകയാണ്. തിങ്കള്‍, ചൊവ്വ, ബുധന്‍ എന്തെങ്കിലുമൊക്കെ കാണിക്കും.

എന്തെങ്കിലും ഗ്രൂപ്പ് കളിക്കും. നമ്മള്‍ വിചാരിക്കുന്ന ആള്‍ക്കാര്‍ തന്നെ ജയിക്കും. അത് കഴിഞ്ഞ് അടുത്ത ടാസ്‌കും അങ്ങനെ തന്നെയാണ്. വേറെയൊന്നും അവിടെ നടക്കുന്നില്ല. അതിനൊരു ചേഞ്ച് എന്തായാലും ഉണ്ടാകണം എന്ന് ഞാനും വിചാരിക്കുന്നുണ്ട്. അറ്റ്ലീസ്റ്റ് ഇവര്‍ കാണിച്ച് കൊടുത്തത് എന്തൊക്കെയാണ് എന്ന് ഇവര്‍ക്കെങ്കിലും കാണിച്ച് കൊടുക്കണം എന്തൊക്കെയാണ് എന്ന്.

പരസ്പരം ഇവരൊക്കെ തിരിച്ചറിയട്ടെ അപ്പുറത്തും ഇപ്പുറത്തും ഉള്ളവര്‍ നമ്മളെ കുറിച്ച് എന്തൊക്കെയാണ് പറഞ്ഞിട്ടുള്ളത് എന്ന്. ഇന്നത്തെ എപ്പിസോഡ് മുഴുവന്‍ ലൗ ആംഗിളാണ്. അത് കണ്ടിട്ട് സത്യം പറഞ്ഞാല്‍ വിശ്വസിക്കണോ വേണ്ടയോ ഗെയിമാണോ സ്ട്രാറ്റജിയാണോ എന്നൊന്നും മനസിലാകുന്നില്ല. ഈ കാര്യത്തിലൊന്നും ആരേയും വിശ്വസിക്കാനും പറ്റില്ല, വിശ്വസിക്കാതിരിക്കാനും പറ്റില്ല. ഇത് ഡേ വണ്‍ തൊട്ട് ഡേ 100 വരെ ഒരേപോലെ. ഒരു വ്യത്യാസവുമില്ല.

ഇതൊന്നും കേറ്റാന്‍ വേണ്ടി എന്തെങ്കിലും ഒന്ന് ബിഗ് ബോസ് കൊണ്ടുവരണം. വൈല്‍ഡ് കാര്‍ഡാണോ റീ എന്‍ട്രിയാണോ എന്തായാലും മതി. അവരൊക്കെ ഉണ്ടായിരുന്നപ്പോള്‍ എന്ത് രസമായിരുന്നു എന്നാണ് ഞാന്‍ പറയുന്നത്. ഗോപികയും ഏഞ്ചലീനും ഒക്കെ ഉണ്ടായിരുന്നപ്പോള്‍ എന്തോരം കണ്ടന്റായിരുന്നു. ഗോപികയുടെ എവിക്ഷന് ശേഷം ഒന്നുമില്ല. അടുത്ത കൊല്ലമെങ്കിലും ഗെയിം കളിക്കുന്ന ആള്‍ക്കാരെ പ്രോത്സാഹിപ്പിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+