ഈ സീസണില്‍ വിന്നറാകാന്‍ യോഗ്യത ശ്രുതിലക്ഷ്മിക്ക് മാത്രം.. കാരണമിത്; വൈറല്‍ കുറിപ്പ്
ബിഗ് ബോസ് മലയാളം സീസണ്‍ 5 അമ്പത് ദിവസങ്ങള്‍ പിന്നിട്ട് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഇതിനോടകം എവിക്ഷനുകളും വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളും റീ എന്‍ട്രികളും എല്ലാം ബിഗ് ബോസ് ഹൗസില്‍ നടന്ന് കഴിഞ്ഞു. പലപ്പോഴായി പ്രേക്ഷകര്‍ മത്സരാര്‍ത്ഥികളെ എല്ലാം വിലയിരുത്തിയിരുന്നു. ഇതില്‍ നടി ശ്രുതിലക്ഷ്മിക്ക് സേഫ് ഗെയിമര്‍ എന്ന പേര് നേരത്തെ തന്നെ ലഭിച്ച് കഴിഞ്ഞിരുന്നു.
ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ധന്യ മേരി വര്‍ഗീസിനെ അനുസ്മരിപ്പിക്കുന്ന പ്രകടനമാണ് ശ്രുതി ലക്ഷ്മിയുടേത് എന്നായിരുന്നു പലരുടേയും നിരീക്ഷണം. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു നിരീക്ഷണമാണ് ബിജുകുട്ടന്‍ എന്ന പ്രേക്ഷകന്‍ ബിഗ് ബോസ് സംബന്ധിയായ സോഷ്യല്‍ മീഡിയ ഗ്രൂപ്പില്‍ പറയുന്നത്. വൈറലായി മാറിയ ആ കുറിപ്പ് വായിക്കാം...

ബിഗ് ബോസ് മോസ്റ്റ് അണ്ടര്‍ റേറ്റഡ് പ്ലെയര്‍ - ശ്രുതി
ഒറിജിനല്‍ പ്ലെയര്‍ ആണ് ഈ സീസണില്‍ വിന്നര്‍ ആവേണ്ടത് എങ്കില്‍ ഇപ്രാവശ്യം ശ്രുതിയെ കഴിഞ്ഞേ ഉള്ളൂ ആരും. പഴയ ബിഗ് ബോസ് സീസണുകള്‍ കണ്ട് അതില്‍ കണ്ടു വിജയിച്ച സ്ട്രാറ്റജിയുമായി ആണ് പലരും എത്തിയിരിക്കുന്നത്. അതാണ് ഇക്കൊല്ലം ഏറ്റവും കൂടുതല്‍ മടുപ്പുണ്ടാക്കുന്നത്.
പ്രത്യേകിച്ച് വിഷ്ണു. മാസാകാന്‍ ഉള്ള കൃത്രിമ ശ്രമങ്ങള്‍. സ്‌ക്രീന്‍ സ്‌പേസ് കിട്ടാന്‍ ഉള്ള പ്രൊവോക്കിങ്. എന്നിട്ടു വില്ലന്‍ പരിവേഷം കിട്ടി അതിലൂടെ മസ്സാകാന്‍. പക്ഷെ ഈ കണ്ടു മടുത്തല്ലാതെ പുതിയത് എന്തേലും വേണ്ടേ? ഇവിടെ ശ്രുതി ചെയ്യുന്നതില്‍ കുറച്ചെങ്കിലും സത്യസന്ധത ഉണ്ട്. രജത് പറയുന്ന ക്ലൂ കൊണ്ട് അവിടെ പലരും ഗെയിം മാറ്റി പിടിക്കാന്‍ പ്ലാന്‍ ചെയ്യുന്നുണ്ട് എങ്കിലും, ശ്രുതി വളരെ കൃത്യമായി പറഞ്ഞു ഇങ്ങനെ തന്നെ മുന്നോട്ടു പോകും.
തന്റെ ഇമോഷന്‍സ് ഒറിജിനല്‍ ആണ് അത് അങ്ങനെ തന്നെ പ്രകടിപ്പിക്കും. അത് വോട്ടു നേടിത്തരില്ല. പക്ഷെ അത് അറിഞ്ഞുകൊണ്ട് തന്നെ തുടരാന്‍ ശ്രുതി കാണിക്കുന്ന ധൈര്യം സമ്മതിച്ചു കൊടുക്കണം. അതിനു പുറമെ ശ്രുതിയുടെ കൗണ്ടറുകള്‍ വടക്കുനോക്കി യന്ത്രത്തിലെ തളത്തില്‍ ദിനേശനെ പോലെ കോമഡി കാണാതെ പഠിച്ചു വന്ന വിഷ്ണുവിനേക്കാള്‍ ഭേദം ആണ്.
ഇന്ന് തന്നെ സെക്യൂരിറ്റി ടാസ്‌കില്‍ നിന്നും മാറ്റിയപ്പോള്‍, പെര്‍ഫോര്‍മര്‍ ആക്കാം എന്ന് വാക്ക് ജുനൈസ് കൊടുത്തിട്ടു, നടപ്പാക്കാതെ, മിഥുന്‍ സെക്യൂരിറ്റി ഇരുന്നു റെനീഷയുടെ പെര്‍ഫോമന്‍സ് കാണുമ്പോള്‍ ഉള്ള നില്‍പ്പ് ഒരു പ്രത്യേക ഭാവത്തില്‍ ആയിരുന്നു! രജതിനെ ഇന്നലെ പലതവണ ഊശി ആക്കി വിട്ടു. റിനോഷും മിഥുനും ആയുള്ള കോംബോ വിട്ടു ഒറ്റയ്ക്ക് കളിച്ചാല്‍ ശ്രുതി ഇനിയും മുന്നോട്ടു പോകും. പക്ഷെ ഫാന്‍ ബേസ് ഇല്ലാത്തത് കൊണ്ട് ന്യൂട്രല്‍ ആള്‍ക്കാരുടെ വോട്ടു മാത്ര മേ ശ്രുതിക്ക് കിട്ടൂ.












Click it and Unblock the Notifications