Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജുനൈസ് പുറത്താകും.. ഒപ്പം ഈ മത്സരാര്‍ത്ഥിയും', ലിസ്റ്റിലുള്ള നാല് പേര്‍ ഇവര്‍; വൈറല്‍ കുറിപ്പ്

ബിഗ് ബോസ് മലയാളം സീസണ്‍ 5 കലാശപ്പോരാട്ടത്തിലേക്ക് ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമെ ബാക്കിയുള്ളൂ. അതിനിടെ പണപ്പെട്ടി കൂടി എത്തിയതോടെ പ്രേക്ഷകര്‍ക്കൊപ്പം മത്സരാര്‍ത്ഥികളും ആകാംക്ഷയിലാണ്. ഫൈനലിന് മുന്‍പ് ഒരു മിഡ് എവിക്ഷന് കൂടി സാധ്യതയുണ്ട്. നിലവില്‍ ഏഴ് മത്സരാര്‍ത്ഥികളാണ് ബിഗ് ബോസ് ഹൗസില്‍ ഉള്ളത്. അഖില്‍ മാരാര്‍, ശോഭ വിശ്വനാഥ്, ജുനൈസ്, നാദിറ മെഹ്‌റിന്‍, സെറീന, റെനീഷ റഹ്‌മാന്‍, ഷിജു എന്നിവരാണ് അവര്‍.

ഇതില്‍ രണ്ട് പേര്‍ കലാശപ്പോരിന് മുന്‍പ് പുറത്ത് പോകും. അവര്‍ ആരൊക്കെയാണ് എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അതിനിടെ ഇത് സംബന്ധിച്ച് നിരവധി പ്രവചനങ്ങള്‍ പുറത്ത് വരുന്നുണ്ട്. ഇതില്‍ ശോഭ, മാരാര്‍ എന്നിവര്‍ എന്തായാലും ഫൈനലില്‍ എത്തും എന്നാണ് പലരും പറയുന്നത്. ടിക്കറ്റ് ടു ഫിനാലെ ജയിച്ച നാദിറ നേരത്തെ ഫൈനലിലെത്തിയിട്ടുണ്ട്.

bigg boss

ഇപ്പോഴിതാ ആരായിരിക്കും ഫൈനലിന് മുന്‍പ് പുറത്ത് പോകുക എന്ന ഒരു പ്രേക്ഷകന്റെ വിലയിരുത്തലാണ് വൈറലായിക്കൊണ്ടിരിക്കുന്ന്. ഗീവര്‍ഗീസ് എന്ന പ്രേക്ഷകന്റെ പ്രവചനം ഇങ്ങനെയാണ്...

'ഫൈനലിനു മുമ്പ് രണ്ടു പേര്‍ കൂടി പുറത്തേക്ക്, അവര്‍ ആരൊക്കെയായിരിക്കും. ഇപ്പോള്‍ ഏഴ് പേര്‍ ബിഗ് ബോസ് ഹൗസില്‍ ഉണ്ട്. ശോഭ, അഖില്‍, റെനീഷ, നാദിറ, ജുനൈസ്, സെറീന, ഷിജു എന്നിവരാണത്.ഇവരില്‍ 5 പേര്‍ക്കേ അവസാന ദിവസത്തെ ഫൈനല്‍ റൗണ്ടില്‍ കടക്കാന്‍ പറ്റുകയുള്ളൂ. അങ്ങനെയെങ്കില്‍ പുറത്തു പോകേണ്ട ആ രണ്ടു പേര്‍ ആരൊക്കെയാകും? ജുനൈസ്, സെറീന, റെനീഷ, ഷിജു എന്നീ നാലു പേരില്‍ രണ്ടു പേര്‍ പുറത്താകും എന്നാണ് തോന്നുന്നത്. കാരണങ്ങള്‍ പലതാണ്.

ജുനൈസ്

ജുനൈസ് അവിടെ എന്താണ് ഓര്‍മ്മിക്കത്തക്കതായി ചെയ്തത് എന്ന് ഓര്‍മ്മ വരുന്നില്ല. കൂട്ടത്തില്‍ നിന്നാടി എന്നല്ലാതെ. കൂടാതെ സ്വന്തം ഗ്രൂപ്പില്‍പ്പെട്ടവരില്‍ തന്നെ കുത്തിത്തിരുപ്പ് ഉണ്ടാക്കി. അതുകൊണ്ട് ഒരു ലീഡിങ് സ്ഥാനത്ത് അവരോധിക്കാന്‍ തക്ക മനോശക്തിയോ ഗെയിം പ്ലാനോ പോരാട്ടവീര്യമോ ഒന്നും അയാളില്‍ കണ്ടില്ല.

സെറീന

സെറീന ആക്റ്റീവ് ആയി വന്നത് തന്നെ അന്‍പത് ദിവസങ്ങള്‍ക്കു ശേഷമായിരുന്നു. ഉറ്റ ചങ്ങാതിയായി കരുതിയിരുന്ന റെനീഷ തന്റെ പണം മോഷ്ടിച്ചത് ചോദിച്ചിട്ടും പറയാതെ മറച്ചു വെച്ചതോടെ അവരുടെ ഇടയില്‍ ഒട്ടി ചേരാന്‍ പറ്റാത്തത്ര വലിയ വിള്ളല്‍ ഉണ്ടായി. അതോടെ സെറീനയിലെ ഗെയിമര്‍ പുറത്തു വന്നുതുടങ്ങി. ആദ്യം ഒരു പ്രണയനാടകം കളിക്കാന്‍ പ്ലാന്‍ ചെയ്തു. അവന്‍ തുപ്പിയത് അത് തെറ്റിച്ചു കളഞ്ഞു.

പിന്നീട് അത് ഒരു സഹോദരബന്ധമാക്കി മാറ്റിപ്പറഞ്ഞു തടി തപ്പി.സീസണ്‍ 5 തുടക്കം മുതല്‍ മുമ്പില്‍ കാണുന്നവരെയും കൈയില്‍ കിട്ടിയവരെയും ഒക്കെ അങ്ങോട്ടുചെന്നു തിരുമ്മി കൊടുത്ത് അവരുടെ ഫേവര്‍ നേടി കുറെനാള്‍ പിടിച്ചുനില്‍ക്കാന്‍ നോക്കി. ചില ആണുങ്ങള്‍ അതിലൂടെ അവളെക്കൊണ്ട് മസാജ് ചെയ്യിച്ച് അവിടെ കാലം കഴിച്ചു എന്നല്ലാതെ സെറീനക്ക് പ്രയോജനം ഒന്നും കിട്ടിയില്ല.

അവളുടെ തിരുമ്മല്‍ തന്ത്ര ഗെയിം നിര്‍ത്തി ഇപ്പോഴത്തെ പോരാട്ട സ്‌റ്റൈല്‍ ആദ്യം മുതല്‍ കാട്ടിയിരുന്നെങ്കില്‍ ടോപ്പില്‍ വരേണ്ട മികച്ചൊരു മത്സരര്‍ത്ഥി ആയിരുന്നു, സെറീന.എന്തു ചെയ്യാം? എല്ലാം താമസിച്ചുപോയി. അവളുടെ മസാജ് ജനങ്ങള്‍ക്ക് അരോചകമായി തോന്നിയതിനാല്‍ ജനങ്ങളുടെ മനസ്സില്‍ കയറിപ്പറ്റാന്‍ കഴിഞ്ഞില്ല.

റെനീഷ

റെനീഷ തുടക്കത്തില്‍ അവിടമാകെ ചീറിപ്പാഞ്ഞ മിടുക്കി ആയിരുന്നു. തുടരെ തുടരെ ആയപ്പോള്‍ പോരാട്ടവീര്യം ഒലിച്ചുപോയി. പലപ്രാവശ്യം നോമിനേഷനില്‍ പെട്ടതാകും കാരണം. സെറീനയുമായുള്ള കൂട്ടുകെട്ട് പൊളിഞ്ഞതോടെ വിജയിക്കാനുള്ള ആഗ്രഹത്തിനു മങ്ങലേറ്റു എന്നു തോന്നുന്നു. ഇപ്പോള്‍ സാമാന്യം തെറ്റില്ലാതെ അങ്ങനെയങ്ങു പോകുന്നു. ആദ്യം ഉണ്ടാക്കിയ പേരും പെരുമയും ആണ് ഫൈനല്‍ വരെ എത്തിച്ചത്. ഇനിയും നോക്കാം ഫൈനല്‍ അഞ്ചില്‍ എത്തുമോ എന്ന്.

ഷിജു

ഷിജു സത്യത്തില്‍ എങ്ങനെയാണോ ഇവിടെ വരെ എത്തിയത് എന്നു ചിന്തിക്കുമ്പോള്‍ ആശ്ചര്യം തോന്നിപ്പോകും. മറ്റുള്ളവര്‍ തമ്മിലടിച്ചു കൊണ്ടിരുന്നപ്പോള്‍ അതിനിടയിലെ ഗ്യാപ്പിലൂടെ മുന്നില്‍ എത്തിയെന്നു പറയുന്നതില്‍ തെറ്റില്ല. സ്വന്തം അഭിപ്രായം ഉള്ള ആള്‍തന്നെ. പക്ഷേ ബിഗ് ബോസിന് പറ്റിയ കളിക്കാരനല്ല. സ്വന്തം കുട നിവര്‍ത്താതെ അഖിലിന്റെ കുടക്കീഴില്‍ ഇത്രയും നാള്‍ മഴ നനയാതെ നടന്നത് പോരായ്മയുണ്ടാക്കി എന്നുകൂടി ചേര്‍ക്കണം.

ഒരു കാര്യം സമ്മതിക്കുന്നു. അഖിലിനോടുള്ള ആ വിധേയത്വ സൗഹൃദം. അത് തുടക്കം മുതല്‍ ഇപ്പോള്‍വരെയും തുടര്‍ന്നു എന്നതിലെ ആത്മാര്‍ത്ഥതയും സത്യസന്ധതയും അഭിനന്ദനാര്‍ഹം തന്നെ. പക്ഷേ ഫൈനല്‍ അഞ്ചില്‍ വരാന്‍ അതു പോരല്ലോ. അതുകൊണ്ട് ഞാന്‍ പറയുന്നു, ഈയാഴ്ച ഷിജുവും ജുനൈസും പുറത്തേക്ക്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+