Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസ് 5 ൽ ഒറിജിനൽ വിപ്ലവം സൃഷ്ടിക്കാൻ എത്തുന്നു ഇവർ; പുതിയ പ്രമോ വീഡിയോ വൈറൽ

ബിഗ് ബോസ് ഷോയുടെ നിലവാരം ഉയർത്തണമെങ്കിൽ റിയാസ് സലിമിനെപ്പോലെ കൂടുതൽ ആളുകളെ കൊണ്ടുവരണം എന്നാണ് മറ്റൊരാൾ അഭിപ്രായപ്പെട്ടത്

 bigboss-23-1678353733.jpg -Properties

കൊച്ചി: ബിഗ് ബോസ് സീസൺ 5 നായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇത്തവണ ബിഗ് ബോസിൽ ഒറിജിനൽ മത്സരാർത്ഥികൾ ആയിരിക്കും ഏറ്റുമുട്ടുകയെന്ന സൂചനയാണ് കഴിഞ്ഞ പ്രമോയിൽ അവതാരകനായ മോഹൻലാൽ സൂചന നൽകിയത്. ഇപ്പോഴിതാ മത്സരാർത്ഥികളെ കുറിച്ചുള്ള കൂടതൽ സൂചനകൾ ഉൾപ്പെടുത്തി മറ്റൊരു പ്രമോ കൂടി എത്തിയിരിക്കുകയാണ്. 'ഒറിജിനൽ' എന്ന വാക്ക് ആവർത്തിച്ച് കൊണ്ടാണ് മത്സരാർത്ഥികളെ കുറിച്ച് മോഹൻലാൽ വ്യക്തമാക്കുന്നത്. എന്തായാലും പുതിയ പ്രമോയും ബിഗ് ബോസ് ആരാധകർക്കിടയിൽ വൈറലാവുകയാണ്.

ഒറിജിനൽ ആളുകൾ ആണ് വിപ്ലവം സൃഷ്ടിക്കുന്നത്

ഒറിജിനൽ ആളുകൾ ആണ് വിപ്ലവം സൃഷ്ടിക്കുന്നത്


'ഓ എന്ന ലെറ്ററിൽ തുടങ്ങുന്ന ഏറ്റവും ശക്തമായ വാക്ക് ഒറിജിനൽ എന്നാണ്. വരൂ നമുക്ക് ഒറിജിനാലിറ്റി ആഘോഷിക്കാം. ഒറിജിനൽ ആളുകൾ ആണ് വിപ്ലവം സൃഷ്ടിക്കുന്നത്, ലോകത്തെ മാറ്റി മറിക്കുന്നത്. ഒറിജിനൽ ആൾക്കാരെ നാല് ചുമരുകൾക്കുള്ളിൽ തളച്ചിടാൻ ആകില്ല. ഒറിജിനൽ ടാലന്റ് അൺ സ്റ്റോപ്പബിൾ ആണ് മോനെ, ലെറ്റസ് സെലിബ്രേറ്റ് ബിഗ് ബോസ് സീസൺ 5 എന്നാണ് പുത്തൻ പ്രമോയിൽ പറയുന്നത്.

ബിഗ് ബോസ് സീസൺ 5 പ്രമോ വൈറൽ

ബിഗ് ബോസ് സീസൺ 5 പ്രമോ വൈറൽ


യുനീക്കായ, വ്യത്യസ്തമായ,ഒറിജിനലായ മത്സരാർത്ഥികൾ നൂറ് ദിവസം വിജയത്തിനായി പോരാടും. ബിഗ് ബോസ് സീസൺ 5. ബാറ്റിൽ ഓഫ് ഒറിജിനൽ, തീ പാറും', ഇങ്ങനെയാണ് പ്രമോയിൽ അവതാരകനായ മോഹൻലാൽ പറയുന്നത്.ഒറിജിനൽ എന്ന വാക്ക് മോഹൻലാൽ ആവർത്തിച്ച് പറഞ്ഞതോടെ എന്താണ് അണിയറ പ്രവർത്തകർ ഉദ്ദേക്കുന്നതെന്നാണ് ആരാധകരുടെ ചോദ്യം. എന്തായാലും പുതിയ പ്രമോ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. വലിയ ചർച്ചകളും കമന്റുകളുമാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്.

ഒരാൾ‌ക്ക് ഒരു വോട്ട് ഏർപ്പെടുത്തണമെന്ന് ആരാധകർ

ഒരാൾ‌ക്ക് ഒരു വോട്ട് ഏർപ്പെടുത്തണമെന്ന് ആരാധകർ


സീസൺ 4 ഗെയിം, ടാസ്ക്, ഫൈറ്റ് എല്ലാം വേറെ ലെവൽ ആരുന്നു..ടോക്സിക് ഓഡിയൻസ് ആയിരുന്നു പ്രശ്നം.. ഈ വെട്ടം അതുണ്ടാകരുത്.1 ആൾക്ക് 1 വോട്ട് എന്നായിരുന്നു ഒരാൾ കുറിച്ചത്. ഏഷ്യാനെറ്റ് ബിഗ് ബോസ് ഷോയുടെ നിലവാരം ഉയർത്തണമെങ്കിൽ, താൻ പറയുന്ന കാര്യങ്ങളിൽ വളരെ വ്യക്തതയുള്ള റിയാസ് സലിമിനെപ്പോലെ കൂടുതൽ ആളുകളെ കൊണ്ടുവരണം എന്നാണ് മറ്റൊരാൾ അഭിപ്രായപ്പെട്ടത്.

റിയാസ് സലീമിനെ പോലുള്ള ആളുകൾ വരണമെന്ന്

റിയാസ് സലീമിനെ പോലുള്ള ആളുകൾ വരണമെന്ന്


'ഇത്രയും പക്വതയുള്ള വ്യക്തി. റിയാസ് ഷോയെ കൂടുതൽ വിവരദായകമാക്കി, വ്യത്യസ്ത കാര്യങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ മാറ്റാൻ ആളുകളെ പ്രേരിപ്പിച്ചു, കൂടാതെ ഷോയിലെ റിയാസിന്റെ ശബ്ദം പ്രേക്ഷകർക്കിടയിലും സ്വാധീനം ചെലുത്തി എന്ന് എനിക്ക് ഉറപ്പുണ്ട്', മറ്റൊരാൾ കുറിച്ചു.

 ഫാനിസം മാറ്റി വെച്ച് നന്നായി കളിക്കുന്നവർക്ക്

ഫാനിസം മാറ്റി വെച്ച് നന്നായി കളിക്കുന്നവർക്ക്


ഒറിജിനൽ പറഞ്ഞു ഡൂപ്ലികേറ്റ് കൊണ്ട് വരരുത് , പിന്നെ എല്ലാവരും ഫാനിസം മാറ്റി വെച്ച് നന്നായി കളിക്കുന്നവർക്ക് മാത്രം വോട്ട് കൊടുത്താൽ നന്നായിരുന്നുവെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ഒറിജിനൽ എന്ന് പറഞ്ഞിട്ട് ഒടുവിൽ BB House ന്റെ അകത്തും പുറത്തും ഒരുപോലെ കേൾക്കാൻ പോകുന്ന വാക്ക് "ഫേക്ക്" എന്നതായിരിക്കുമെന്നായിരുന്നു മറ്റൊരാൾ കുറിച്ചത്.

റോബിൻ കൊണ്ടുവന്ന തരംഗം പോലെ

റോബിൻ കൊണ്ടുവന്ന തരംഗം പോലെ


അതേസമയംപ്രധാന ചാലഞ്ച് സീസൺ 4 ലെ ഡോ റോബിന്‍ കൊണ്ട് വന്ന തരംഗം പോലെ , അത്ര അറ്റാച്ച്ഡ് ആയ ഒരു ആള് വരുക എന്നതാണെന്ന് മറ്റൊരാൾ കുറിച്ചത്. 'കുടുംബ പ്രേക്ഷകര്‍ റോബിനെ ഏറ്റെടുത്ത പോലെ ഒരാള്‍ , അങ്ങനെ ഒരാള്‍ വന്നാല്‍ സംഗതി കളര്‍ ആകും ....ചുമ്മാ ഫെമിനിസവും അടിപിടിയും ആണെങ്കില്‍ ഒരു Avg സീസണ്‍ ആയി ഒതുങ്ങും', എന്നും ഇയാൾ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+