വൻ ട്വിസ്റ്റ്,'ലാലേട്ടന് പിന്നിൽ പാറി കളിച്ച അക്ഷരങ്ങൾ മത്സരാർത്ഥികളുടെ പേര്'; ശാലിനിയുടെ വീഡിയോ
ഷോയിൽ ഒറിജിനൽ മത്സരാർത്ഥികൾ എത്തുമെന്നാണ് പ്രമോയിൽ അവതാരകനായ മോഹൻലാൽ ആവർത്തിക്കുന്നത്.

കാത്തിരിപ്പിന് ശേഷം ബിഗ് ബോസ് സീസൺ 5 ന്റെ പുതിയ പ്രമോ എത്തിയിരിക്കുകയാണ്. വളരെ വ്യത്യസ്ത രീതിയിൽ നിറയെ കൗതുകം നിറച്ച് കൊണ്ടാണ് വീഡിയോ എത്തിയിരിക്കുന്നത്. ഷോയിൽ ഒറിജിനൽ മത്സരാർത്ഥികൾ എത്തുമെന്നാണ് പ്രമോയിൽ അവതാരകനായ മോഹൻലാൽ ആവർത്തിക്കുന്നത്.
രസകരമായ രംഗങ്ങൾ കോർത്തിണക്കി കൊണ്ടാണ് പ്രമോ ചിത്രീകരിച്ചിരിക്കുന്നത്. ഓരോ വീഡിയോകളും വരാനിരിക്കുന്ന മത്സരാർത്ഥികളെ കുറിച്ച് സൂചന നൽകുന്നത്. എന്നാൽ പ്രമോയിൽ മോഹൻലാൽ പറയുന്ന വാക്കുകൾ മാത്രമല്ല മോഹൻലാലിന് പിന്നിൽ പാറികളിക്കുന്ന ലെറ്ററിനുള്ളിൽ മറ്റൊരു 'ബിഗ് ട്വിസ്റ്റ്' ഉണ്ടെന്നാണ് ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ ശാലിനി നായർ പറയുന്നത്. ശാലിനിയുടെ വാക്കുകളിലേക്ക്

പ്രമോയിൽ ലാലേട്ടൻ പറയുന്നത്
'പ്രമോയിൽ ലാലേട്ടൻ പറയുന്നത് വരൂ നമ്മുക്ക് ഒറിജിനാലിറ്റി ആഘോഷിക്കാമെന്നാണ് . എടുത്ത് പറയേണ്ടത് സിനിമയെ വെല്ലുന്ന പ്രമോ ചിത്രീകരണമാണ്. മത്സരാർത്ഥികളെ താരതമ്യപ്പെടുത്തിയാണ് പറയുന്നത്. സെലിബ്രിറ്റീസ്, ആർട്ടിസ്റ്റുകൾ, ഇൻഫ്ലുവൻസേഴ്സ് എല്ലാം ഉണ്ടായിരിക്കാം. ഒരു പ്രൊജക്ടിന്റെ ഭാഗമായി ഇരിക്കുന്ന ഒരു സിനിമാ താരം വന്ന് വലിയ ആള് കളിക്കുകയാണെങ്കിൽ അപ്പുറത്തുള്ള കോമണർ ചോദിക്കാം അതിനെന്താണ് തമ്പ്രാനാണെന്ന് വെച്ച് മാറി നടക്കണോയെന്ന്.

വാക്കുകൾ കൊണ്ട് അമ്മാനമാടാൻ പോകുന്നവരുടെ യുദ്ധം
പ്രമോയിലെ ഈ ഭാഗം പറയാൻ ഉദ്ദേശിക്കുന്നത് ഇവിടെ സീനിയോരിറ്റി ഇല്ല എല്ലാ മത്സരാർത്ഥികളും തുല്യരാണ് എന്നതാണ്.വാക്കുകൾ കൊണ്ട് അമ്മാനമാടാൻ പോകുന്നവരുടെ യുദ്ധം എന്ന സൂചന നൽകുന്ന പ്രമോയിൽ ലാലേട്ടൻ നടന്ന് പോകുന്ന ബാഗ്രൗണ്ടിൽ കുറച്ച് അക്ഷരങ്ങൾ കാണിക്കുന്നുണ്ട്.ആ അക്ഷരങ്ങൾ എത്ര പേർ ശ്രദ്ധിച്ചെന്ന് അറിയില്ല. പല പ്രെഡിക്ഷൻ ലിസ്റ്റും പുറത്ത് വന്നിട്ടുണ്ട്. എന്നാൽ മത്സരാർത്ഥികൾ ആരെന്നറിയാൻ ലാലേട്ടന്റെ ബ്രാഗ്രൗണ്ടിൽ കാണിക്കുന്ന ഇംഗ്ലീഷ് ആൽഫബെറ്റ് വെച്ച് ഒന്ന് കൂട്ടി എഴുതി നോക്കിയാൽ പ്രഡിക്ഷൻ ലിസ്റ്റിൽ വരുമെന്ന് പറഞ്ഞ പേരുകൾ ഈ ലെറ്റേഴ്സിൽ ഉണ്ടെന്ന ക്ലൂ കാണാം.

പല ഒറിജിനൽ മത്സരാർത്ഥികളും ഒളിച്ചിരിപ്പുണ്ട്
പാറിക്കളിക്കുന്ന ലെറ്റേഴ്സിനിടയിൽ പല ഒറിജിനൽ മത്സരാർത്ഥികളും ഒളിച്ചിരിപ്പുണ്ട്. ഒറിജിനൽ എന്ന് പറയുന്നത് ലാലേട്ടനും ബിഗ് ബോസുമാണ് .കണ്ട് തന്നെ അറിയണം അവർ ചെയ്യാൻ ഉദ്ദേശിക്കുന്ന ഗെയിം പ്ലാൻ എന്താണെന്ന് കണ്ട് തന്നെ അറിയണം.

പാചക വൈദ്യഗ്ദ്യമുള്ള നളൻമാർ വരാൻ ഉണ്ടെന്ന്
പ്രമോയിൽ പെണ്ണ് കാണാൻ വരുന്ന സീനിൽ പെൺകുട്ടി പറയുന്നത് കൈപ്പുണ്യം വേണമെങ്കിൽ കടക്കാരനെ വിവാഹം കഴിക്കാൻ. അതിൽ നിന്ന് മനസിലാകുന്നത് കിച്ചൺ ഫൈറ്റ് എന്തായാലും ഉണ്ടാകുമെന്നാണ്. പാചക വൈദ്യഗ്ദ്യമുള്ള നളൻമാർ വരാൻ ഉണ്ടെന്ന് തന്നെയാണ് സൂചന'ശാലിനി പറഞ്ഞു.

ഇത്തവണത്തെ ബിഗ് ബോസ് അടിമുടി സർപ്രൈസ്
എന്തായാലും ഇത്തവണത്തെ ബിഗ് ബോസ് അടിമുടി സർപ്രൈസ് നിറഞ്ഞതായിരിക്കുമെന്ന് തന്നെയാണ് പ്രേക്ഷകരുടെ പ്രതീക്ഷ. കഴിഞ്ഞ തവണത്തേതിൽ നിന്നും വ്യത്യസ്തമായി പല പുതിയ ട്വിസ്റ്റുകളും ഇത്തവണത്തെ ഷോയിൽ പ്രതീക്ഷിക്കാമെന്നാണ് ഇതുവരെ വന്ന പ്രമോകൾ നൽകുന്ന സൂചന. ഇത്തവണ കോമണറിൽ നിന്ന് ഒരു മത്സരാർത്ഥി കൂടി എത്തുന്നുണ്ടെന്നത് മറ്റൊരു പ്രത്യേകതയാണ്.

ഏറ്റവും കൂടുതൽ ഉയർന്ന ആക്ഷേപം
ബിഗ് ബോസ് സീസൺ 4 നെതിരെ ഏറ്റവും കൂടുതൽ ഉയർന്ന ആക്ഷേപം മത്സരാർത്ഥികളിൽ ചിലർ പിആറിനെ ഏർപ്പാടാക്കിയെന്നാണ്. മാത്രമല്ല ഓഡിയൻസ് പൾസ് അറിയാൻ വസ്ത്ര കോഡും ഉപയോഗിച്ചെന്നും . ഇതെല്ലാം തടയാനുള്ള മാർഗങ്ങൾ ഇത്തവണ അണിയറ പ്രവർത്തകർ സ്വീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്തായാലും കാത്തിരുന്ന് കാണാം.












Click it and Unblock the Notifications