'നീയാര് കാസിനോവയാണോ, ഇതുങ്ങളെ സെലക്ട് ചെയ്യാനാണോ വന്നത്'; രജിത് രണ്ടും കല്‍പിച്ചുതന്നെ
ബിഗ്‌ബോസ് മലയാളം സീസൺ 5 ൽ തീപാറുന്ന പോരാട്ടമാണ്. ഒച്ചയും അനക്കവും ഇല്ലാതിരുന്ന ബിഗ്‌ബോസ് വീട്ടിൽ ഇപ്പോൾ ബഹളത്തോട് ബഹളമാണ്. കാരണം ഉറങ്ങിക്കിടന്ന ബിഗ്‌ബോസ് വീട്ടിലേക്ക് രണ്ട് പേർ കടന്നുവന്നിരിക്കുകയാണ്. രജിത്തും റോബിനും. ബിഗ്‌ബോസിലെ നിലവിലെ രീതിയെ മൊത്തത്തിൽ മാറ്റിയെടുക്കാൻ ആണ് ഇപ്പോൾ മുൻ സീസണുകളിലെ മത്സരാർത്ഥികളെ ബിഗ്‌ബോസിലേക്ക് എത്തിച്ചിരിക്കുന്നത്.
മുൻ സീസണുകളിലെ ശക്തരായ മത്സരാർത്ഥികളായിരുന്നു ഇവർ രണ്ടുപേരും. ഒരു ടാസ്‌ക്കിന്റെ ഭാഗമായിട്ടാണ് ഇവർ ഇപ്പോൾ ബിഗ്‌ബോസിൽ എത്തിയിരിക്കുന്നത്. ബിഗോബോസ് ഹോട്ടലിലേക്ക് എത്തുന്ന അതിഥികളായിട്ടാണ് ഇവർ രണ്ടുപേരും വന്നിട്ടുള്ളത്. രജിത്താണെങ്കിൽ ബിഗ്‌ബോസിൽ മാറ്റം കൊണ്ടുവന്നിട്ടേ അടങ്ങൂവെന്ന് തീരുമാനിച്ചാണ് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. വീട്ടിലെ ഗ്രൂപ്പ് പൊളിക്കലാണ് രജിത്തിന്റെ ലക്ഷ്യം.

വിഷ്ണു- അഖിൽ മാരാർ എന്നിവർ രജിത്തിന്റെ നോട്ടപ്പുള്ളികളാണ്. അതിനുള്ള പരിപാടികൾ രജിത്ത് തുടങ്ങിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ രജിത് ലക്ഷ്യമിടുന്നത് സാഗറിനെയാണ്. സാഗർ-സാറീന-നാദിറ പ്രണയം പൊളിക്കാനുള്ള നീക്കം രജിത് നടത്തുന്നുണ്ട്. സാധാരണ ലവ് സ്ട്രാറ്റർജി ബിബിയിൽ വളരെ വർക്ക് ആവുന്ന ഒന്നായിരുന്നു. എന്നാൽ സാഗർ-സെറീന-നാദിറ പ്രണയം വലിയ ഓളമൊന്നും ഉണ്ടാക്കുന്നില്ല.
അതിൽ നിന്ന് കണ്ടന്റ് ഉണ്ടാവുന്നില്ല. അതുകൊണ്ട് ഈ ഗ്രൂപ്പ് തകർക്കാൻ രജിത് പദ്ധതിയിടുന്നുണ്ട്. ഇക്കാര്യം കഴിഞ്ഞ എപ്പിസോഡിൽ രജിത് സാഗറിനോട് പറയുന്നുണ്ട്. ഉപദേശമായിട്ടാണ് പറയുന്നത്. പ്രണയം സാഗറിന് ഗുണം ചെയ്യുന്നില്ല എന്നാണ് രജിത് പറയുന്നത്. സാഗറിനോട് നീ കാസിനോവയാണോ, ഇതുങ്ങളെ സെലക്റ്റ് ചെയ്യാനാണോ നീ വന്നിരിക്കുന്നത് എന്നും രജിത്ത് ചോദിക്കുന്നുണ്ട്. എന്നാൽ വളരെ സമാധാനപരമായാണ് സാഗർ മറുപടി പറയുന്നത്.
ഒരു വ്യക്തിയെ പ്രവർത്തനങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്നാണ് രജിത് ചോദിക്കുന്നത്. ഒന്ന് പ്രണയം ആണെന്ന് രജിത് പറയുന്നു. സാഗർ ഒരുപാട് സമയം കളഞ്ഞെന്നും. പാഴാക്കിയ സമയം നികത്തിയില്ലെങ്കിൽ പുരുഷന്മാർ സാഗറിനെ പിന്നിലോട്ട് വലിക്കുമെന്നാണ് രജിത് പറയുന്നത്. പ്രണയവും ഫ്രണ്ട്ഷിപ്പും രണ്ടാണെന്നും പറയുന്നു.
ഫ്രണ്ട് കുറച്ച് ഉയരത്തിലാണെന്നാണ് രജിത് സാഗറിനോട് പറയുന്നത്. ആദ്യം തന്റെ സുഹൃത്ത് ജുനൈസ് ആയിരുന്നുവെന്നും ജുനൈസ് പറയുന്ന ചില കാര്യങ്ങൾ അംഗീകരിക്കാൻ പറ്റാതെ ആയപ്പോൾ അകന്നുവെന്നും സാഗർ രജിത്തിനോട് പറയുന്നു.
അപ്പോൾ ഈ രണ്ടെണ്ണത്തെ കൂടി ബ്ലോക്ക് ചെയ്യണമെന്നാണ് സാഗറിനോട് ജൂനൈസ് പറയുന്നത്. ബ്ലോക്ക് ചെയ്യണം എന്നുതന്നെയാണ് സാഗറും പറയുന്നത്. സാഗറിന്റെ തീരുമാനം എന്താണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. രജിത് പറയുന്നത്‌പോലെ കേട്ട് സെറീന, നാദിറ എന്നിവരിൽ നിന്നും സാഗർ അകലുമോ എന്ന ചോദ്യമാണ് ഉയരുന്നത്. കാരണമില്ലാതെ ഇവരിൽ നിന്നും അകന്നുമാറുക എന്നത് സാഗറിന് അത്ര എളുപ്പമാകില്ല താനും. ഇനിയുള്ള കളികൾ കണ്ടറിയണം.












Click it and Unblock the Notifications