റോബിന് പിന്നാലെ രജിത് കുമാറും പുറത്ത്... കാരണം..!!?; രജിതിനെ വൈല്‍ഡ് കാര്‍ഡ് ആക്കണമെന്ന് പ്രേക്ഷകര്‍
ബിഗ് ബോസ് മലയാളം സീസണ്‍ 5 ആവേശകരമായ പകുതി പിന്നിട്ടിരിക്കുകയാണ്. മറ്റ് സീസണുകളില്‍ നിന്ന് വ്യത്യസ്തമായി ആദ്യ ദിനം തൊട്ട് മത്സരാര്‍ത്ഥികള്‍ തമ്മില്‍ വലിയ തര്‍ക്കങ്ങളും വാക്കേറ്റങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ പോകപ്പോകെ ബിഗ് ബോസ് വീട്ടിലെ ആവേശം ചോര്‍ന്ന് പോയതായി പ്രേക്ഷകര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അമ്പതാം എപ്പിസോഡിന് പിന്നാലെ രണ്ട് ചലഞ്ചേഴ്‌സിനെ ബിഗ് ബോസ് വീട്ടിലേക്ക് എത്തിച്ചത്.
ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ചലഞ്ചേഴ്സിനെ വീട്ടിലേക്ക് എത്തിക്കുന്നത്. ബിഗ് ബോസ് മലയാളത്തിന്റെ മുന്‍ സീസണുകളില്‍ ഏറ്റവും കൂടുതല്‍ പിന്തുണ ലഭിച്ച രണ്ട് പേരെയാണ് ഇത്തവണ ബിഗ് ബോസ് വീട്ടിലേക്ക് അണിയറപ്രവര്‍ത്തകര്‍ എത്തിച്ചത്. ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ രജിത് കുമാറും ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ റോബിന്‍ രാധാകൃഷ്ണനുമായിരുന്നു ചലഞ്ചേഴ്‌സായി എത്തിയത്.

അമ്പതാം എപ്പിസോഡിന് പിന്നാലെ വീക്ക്‌ലി ടാസ്‌കില്‍ അതിഥികളായാണ് ഇരുവരയേും ബിഗ് ബോസ് വീട്ടിലേക്ക് എത്തിച്ചത്. ബിഗ് ബോസ് വീട്ടിനുള്ളിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് രണ്ട് പേര്‍ക്കും കാര്യമായ നിര്‍ദേശം ലഭിച്ചിരുന്നു. എല്ലാ മത്സരാര്‍ഥികളെയും റാഗ് ചെയ്താണ് രജിത് കുമാര്‍ വീട്ടില്‍ നിറഞ്ഞത്. എന്നാല്‍ റോബിന്‍ പതിവിന് വിപരീതമായി ശാന്തമായ പ്രകൃതത്തില്‍ ആയിരുന്നു.
ബിഗ് ബോസിന്റെ നിര്‍ദേശപ്രകാരമായിരുന്നു ഇതെല്ലാം. എന്നാല്‍ അഖില്‍ മാരാരും ജുനൈസും തമ്മിലുള്ള പ്രശ്നത്തില്‍ ഇടപെട്ട് അച്ചടക്ക ലംഘനം നടത്തിയ റോബിനെ ബിഗ് ബോസില്‍ നിന്ന് പുറത്താക്കുകയായിരുന്നു. ഇതിന് പിന്നാലെ രജിത് കുമാറും ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്ത് വന്നിരിക്കുകയാണ്. ഇതിന്റെ വിശദമായ കാരണങ്ങള്‍ ഇന്നത്തെ എപ്പിസോഡിലും ലൈലിലും കാണാം.
എന്നാല്‍ ചലഞ്ചേഴ്‌സായി എത്തി റോബിനേക്കാള്‍ ഓളമുണ്ടാക്കാന്‍ രജിത് കുമാറിന് സാധിച്ചു എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. വൈല്‍ഡ് കാര്‍ഡായി രജിത് കുമാറിനെ വീട്ടില്‍ നിലനിര്‍ത്തണം എന്നും പ്രേക്ഷകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതിഥികളായാണ് റോബിനേയും രജിത് കുമാറിനേയും എത്തിച്ചത്. എന്നാല്‍ ബിഗ് ബോസ് വീട്ടില്‍ മത്സരാര്‍ത്ഥികളെ പോലെയായിരുന്നു ഇരുവരും.
അതിനാല്‍ തന്നെ ഇരുവരും പുറത്ത് പോയത് പ്രേക്ഷകര്‍ക്കൊപ്പം തന്നെ മത്സരാര്‍ത്ഥികള്‍ക്കും ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ ആവേശം കൊണ്ടുവരാന്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയോ റീ എന്‍ട്രിയോ വേണം എന്ന് ദിവസങ്ങളായി പ്രേക്ഷകര്‍ ആവശ്യപ്പെടുന്നുണ്ട്. അതിന് അല്‍പം ശമനം വന്നത് റോബിനും രജിത് കുമാറും എത്തിയപ്പോഴായിരുന്നു. ഇപ്പോള്‍ ഇരുവരും പുറത്തായതോടെ ഈ ആവശ്യം വീണ്ടും പൊങ്ങിയിരിക്കുകയാണ്.












Click it and Unblock the Notifications