Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്താണ് സംഭവിച്ചതെന്ന് അറിയില്ല, ഞെട്ടലോടെ രജിത് കുമാര്‍'; റോബിന്‍ പുറത്തായ വാര്‍ത്ത അറിഞ്ഞപ്പോള്‍

50 ദിവസങ്ങള്‍ പിന്നിട്ട് ബിഗ് ബോസ് തകര്‍ത്ത് മുന്നേറുകയാണ്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് ബിഗ് ബോസ് ഹൗസിനെ ഞെട്ടിച്ചുകൊണ്ടാണ് മുന്‍ സീസണിലെ മത്സരാര്‍ത്ഥികളായ ഡോ റോബിന്‍ രാധാകൃഷ്ണനും രജിത് കുമാറും വീണ്ടും ഹൗസിലേക്ക് എത്തിയത്. ശരിക്കും മറ്റ് മത്സരാര്‍ത്ഥികള്‍ക്ക് സര്‍പ്രൈസായിരുന്നു അത്. ഒരു വീക്ക്‌ലി ടാസ്‌കിന്റെ ഭാഗാമായാണ് രജിത് കുമാറും റോബിനും ബിഗ് ബോസ് ഹൗസിലേക്ക് എത്തിയത്.

എല്ലാ മത്സരാര്‍ത്ഥികളെയും റാഗ് ചെയ്തുകൊണ്ടാണ് രജിത് കുമാര്‍ എത്തിയതെങ്കില്‍ ഒരു ശാന്തപ്രകൃതക്കാരനായിട്ടായിരുന്നു റോബിന്‍ എത്തിയത്. എന്നാല്‍ പെട്ടെന്നൊരു ദിവസം എല്ലാം മാറി മറിഞ്ഞു,. ഇപ്പോള്‍ അച്ചടക്ക ലംഘനത്തിന്റെ പേരില്‍ ബിഗ് ബോസ് റോബിനെ പുറത്താക്കിയിരിക്കുകയാണ്. കഴിഞ്ഞ സീസണിലും റോബിനെ അച്ചടക്ക ലംഘത്തിന്റെ പേരില്‍ പുറത്താക്കിയിരുന്നു.

bigg boss

റോബിനെ പുറത്താക്കിയത് ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. ആരാധകര്‍ക്കൊപ്പം രജിത് കുമാറും ബിഗ് ബോസിന്റെ പ്രഖ്യാപനത്തെ ഞെട്ടലോടെയാണ് കേട്ടത്. റോബിനെ പുറത്താക്കുന്നതിലേക്ക് നയിച്ച സംഭവം നടക്കുമ്പോള്‍ രജിത് കുമാര്‍ മുറ്റത്തിരിക്കുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ രജിത് കുമാറിന് വ്യക്തത ഉണ്ടായിരുന്നില്ല.

സംഭവം അറിഞ്ഞ ഉടന്‍ മറ്റ് മത്സരാര്‍ത്ഥികളോട് എന്താണ് സംഭവിച്ചതെന്ന് അറിയാനാണ് രജിത് കുമാര്‍ ശ്രമിച്ചത്. എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ച് തങ്ങളുടെ അനുമാനം ഷിജു, വിഷ്ണു, അഖില്‍ എന്നിവര്‍ ഈ സമയത്ത് അവതരിപ്പിച്ചിരുന്നു. താന്‍ പുറത്തുപോകുമ്പോള്‍ ഇതേ കുറിച്ച് ചോദ്യം ഉണ്ടാകുമെന്നും അന്ന് പറയാന്‍ വേണ്ടി വിഷയത്തില്‍ തെളിച്ചം ഉണ്ടാക്കുന്നതിന് വേണ്ടിയാണിതെന്നും രജിത് കുമാര്‍ പറഞ്ഞു.

വീട്ടില്‍ നടന്ന അപ്രതീക്ഷിത സംഭവങ്ങളുടെ പിന്നാലെയാണ് റോബിനെ ബിഗ് ബോസ് ഹൗസില്‍ നിന്നും പുറത്താക്കിയത്. വീട്ടില്‍ വച്ച് റെനീഷയും അഖില്‍ മാരാരും ജുനൈസും മറ്റ് മത്സരാര്‍ത്ഥികളും തമ്മില്‍ നടന്ന വാക്കുതര്‍ക്കത്തിനിടെ മാരാര്‍ ജുനൈസിനെ തള്ളുകയായിരുന്നു. ഈ വിഷയത്തില്‍ റോബിന്‍ ഇടപെട്ടതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ജുനൈസിനെ ഏഷണി കയറ്റിവിടാന്‍ റോബിന്‍ ശ്രമിച്ചു.

ഇത് ഫിസിക്കല്‍ അസാള്‍ട്ടാണെന്നും പരാതി കൊടുത്ത് അഖിലിനെ പുറത്താക്കാന്‍ ബിഗ് ബോസിനോട് പറയ്. അല്ലെങ്കില്‍ നീ ഇറങ്ങിപ്പോകുമെന്ന് പറയ്. അഖില്‍ തള്ളിയത് ശരിയല്ലെന്നുമാണ് റോബിന്‍ പറഞ്ഞുകൊടുത്തത്. സംഭവത്തിന് ശേഷം ജുനൈസിനെയും മാരാരെയും ബിഗ് ബോസ് കണ്‍ഫെഷന്‍ റൂമിലേക്ക് വിളിച്ചുവരുത്തുകയും പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കുകയും ചെയ്തു.

എന്നാല്‍ റോബിന്‍ പ്രതീക്ഷിച്ചത് പോലെയുള്ള അച്ചടക്ക നടപടി ഇല്ലാത്തത് റോബിനെ ചൊടിപ്പിക്കാന്‍ കാരണമായി. ഇതേ തുടര്‍ന്ന് അസ്വസ്ഥനായ റോബിന്‍ വീടിനകത്ത്, ബഹളം വയ്ക്കുകയും അലറുകയും ചെയ്തു. ഈ ഷോ മുന്നോട്ട് നടത്തിക്കുകയില്ലെന്നും ഒരു തരത്തിലും മുന്നോട്ടു പോകില്ലെന്നും റോബിന്‍ പറഞ്ഞു. ഇവിടെ നിന്നും പുറത്തുപോകുകയാണെങ്കില്‍ മാരാരെയും കൊണ്ടേ പോകുമെന്ന വെല്ലുവിളിയും റോബിന്‍ നടത്തി. പിന്നാലെ റോബിനെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിച്ചുവരുത്തി പുറത്താക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+