Get Updates
Get notified of breaking news, exclusive insights, and must-see stories!

റോബിന്‍ പറഞ്ഞത് പച്ചക്കള്ളം, വിരുന്ന് പോയി വീട്ടുകാരെ ദ്രോഹിച്ചാല്‍ അവര്‍ പുറത്താക്കും; രജിത് കുമാര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 ന്റെ അമ്പതാം എപ്പിസോഡിന് പിന്നാലെ പ്രേക്ഷകരേയും മത്സരാര്‍ത്ഥികളേയും ഒരുപോലെ ആശ്ചര്യപ്പെടുത്തിയതായിരുന്നു മുന്‍ മത്സരാര്‍ത്ഥികളായ ഡോ. രജിത് കുമാറിന്റേയും ഡോ റോബിന്‍ രാധാകൃഷ്ണന്റേയും സര്‍പ്രൈസ് ആയിട്ടുള്ള എന്‍ട്രി. അതിഥികളായിട്ടായിരുന്നു ഇരുവരും ബിഗ് ബോസ് മലയാഴം സീസണ്‍ 5 ലെ വീട്ടിലേക്ക് എത്തിയത്.

എന്നാല്‍ അധികം താമസിയാതെ ഇരുവരും ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്ത് വരികയും ചെയ്തു. അച്ചടക്ക ലംഘനം നടത്തിയതിന് റോബിന്‍ രാധാകൃഷ്ണനെ ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്താക്കുകയായിരുന്നു. പിന്നാലെ രജിത് കുമാറും ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്ത് വന്നു. ബിഗ് ബോസ് സീസണ്‍ 4 ലും അച്ചടക്ക ലംഘനം നടത്തിയതിനാലാണ് റോബിന്‍ രാധാകൃഷ്ണനെ പുറത്താക്കിയത്.

BIGG BOSS

ഇന്നലെ വിമാനത്താവളത്തില്‍ എത്തിയതിന് പിന്നാലെ ബിഗ് ബോസ് ഷോയ്ക്കും ഏഷ്യാനെറ്റിനും എതിരെ ഗുരുതരമായ ആരോപണങ്ങള്‍ ആണ് റോബിന്‍ രാധാകൃഷ്ണന്‍ നടത്തിയത്. ബിഗ് ബോസ് ഷോ സ്‌ക്രിപ്റ്റഡ് ആണെന്നും ലൈവില്‍ പോലും എഡിറ്റിംഗ് നടക്കുന്നുണ്ടെന്നുമായിരുന്നു റോബിന്‍ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഈ വാദങ്ങളെ പാടെ തള്ളിക്കളയുകയാണ് രജിത് കുമാര്‍.

ബിഗ് ബോസ് ഷോ പറ്റിക്കുന്നതാണ് എന്നും സ്‌ക്രിപ്റ്റഡ് ആണ് എന്നുമൊക്കെ പറഞ്ഞ റോബിന്‍ രാധാകൃഷ്ണന്റെ വാദം 100 ശതമാനം കള്ളമാണ് എന്നാണ് രജിത് കുമാര്‍ പറയുന്നത്. തെറ്റായ സന്ദേശങ്ങള്‍ ജനങ്ങള്‍ക്ക് കൊടുത്ത് അവരെ പറ്റിക്കരുത് എന്നും രജിത് കുമാര്‍ വ്യക്തമാക്കി. ആരാണ് സത്യം പറയുന്നത് എന്ന് ജനങ്ങള്‍ക്ക് അറിയാം എന്നും ബിഗ് ബോസ് 2 ല്‍ നിന്നും താന്‍ പുറത്തായിട്ടും ഒരിക്കല്‍ പോലും ബിഗ ബോസ് ഷോയെ താന്‍ അപകീര്‍ത്തിപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ ഉള്ളത് കിടിലന്‍ മത്സരാര്‍ത്ഥികള്‍ ആണ് എന്നും അദ്ദേഹം വ്യക്തമാക്കി. ഇവിടെയുള്ളവര്‍ക്ക് സ്വാര്‍ത്ഥതയില്ല. അതിനാല്‍ തന്നെ ടാസ്‌കും ഗെയിമും കഴിഞ്ഞാല്‍ അവര്‍ നല്ല സൗഹൃദത്തിലാണ് എന്നും നമുക്ക് വേണ്ടത് അടിയൊക്കെ അല്ലേ എന്നും രജിത് കുമാര്‍ ചോദിക്കുന്നു. അവിടെയുള്ളവര്‍ മനസാക്ഷി ഉള്ളവരാണെന്ന് പറയാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റോബിന്റെ ഇഷ്യൂ പറയാന്‍ തനിക്ക് അതൊന്ന് കൂടി വ്യക്തത വരുത്തേണ്ടത് എന്നും എന്നും രജിത് കുമാര്‍ പറയുന്നു. താന്‍ എന്ത് ചെയ്തു എപ്പോഴാണ് ഔട്ട് ആയത് എന്നതൊക്കെ ലൈവില്‍ അറിയാന്‍ കഴിയും എന്നും തന്നെ അഞ്ച് ദിവസത്തേക്കാണ് വിളിച്ചത് എന്നും രജിത് കുമാര്‍ പറഞ്ഞു. റോബിനേയും അങ്ങനെ തന്നെ ആയിരിക്കും വിളിച്ചത് എന്നും എന്നാല്‍ അക്കാര്യം തനിക്ക് കൃത്യമായിട്ട് അറിയില്ല എന്നും രജിത് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

എന്തായാലും താന്‍ ഹാപ്പിയാണ് എന്നും ഒരു വീട്ടില്‍ വിരുന്ന് വന്നിട്ട് അവിടെയുള്ളവരെ ദ്രോഹിച്ചാല്‍ അവരെ ചവുട്ടി പുറത്താക്കും എന്നും തന്നെയാരും പുറത്താക്കിയിട്ടില്ല എന്നും റോബിന്‍ രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. റോബിന്‍ രാധാകൃഷ്ണന്റെ വിഷയത്തില്‍ എപ്പിസോഡുകള്‍ കണ്ട ശേഷം പ്രതികരിക്കാം എന്നും രജിത് കുമാര്‍ പറഞ്ഞു.

ഹോട്ടല്‍ ടാസ്‌കില്‍ ഓരോ മത്സരാര്‍ഥിയും തങ്ങള്‍ക്ക് ലഭിച്ച പോയിന്റുകള്‍ എത്രയെന്ന് ഹാളില്‍വച്ച് പറയുന്നതിനിടെ അഖില്‍ മാരാര്‍ക്കും ജുനൈസിനുമിടയില്‍ തര്‍ക്കം ഉടലെടുത്തിരുന്നു. ഇതിനിടെ അഖില്‍ തോള്‍ കൊണ്ട് ജുനൈസിനെ തള്ളി. ഇതില്‍ അഖിലിനെ പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് ബിഗ് ബോസിനോട് തന്നെ രൂക്ഷമായ ഭാഷയില്‍ റോബിന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനാണ് റോബിനെ വീണ്ടും പുറത്താക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+