ബോണ്ട് പൊട്ടിക്കണം; റോബിനും രജിത്തും പണി തുടങ്ങി; നോട്ടപുള്ളി വിഷ്ണുവും അഖിലും
ബിഗ്‌ബോസ് സീസൺ 5 ലേക്ക് രണ്ട് പേർ കൂടി വന്നിരിക്കുകയാണ്. ബിഗ്‌ബോസ് ആരാധകർക്ക് ഏറെ പരിചിതരായ റോബിനും രജിത്തും. റോബിനും രജിത്തും ബിഗ്‌ബോസ് വീട്ടിലേക്ക് എത്തുമെന്ന് നേരത്തെ തന്നെ സൂചന ഉണ്ടായിരുന്നു. ഇന്നത്തെ എപ്പിസോഡിൽ ഇവർ ബിഗ്‌ബോസിലേക്ക് എത്തിയിരിക്കുകയാണ്. സീസൺ 5നെക്കുറിച്ച് പ്രേക്ഷകർക്കിടയിൽ നിന്ന് പരാതി ഉയരുന്നതിനിടെയാണ് സീസൺ കൊഴുപ്പിക്കാനും തണുപ്പൻ സ്വഭാവം മാറ്റി ഫയർ ആവാനും റോബിനേയും രജത്തിനേയും കൊണ്ടുവന്നത് എന്നാണ് വിലയിരുത്തുന്നത്.
ബിഗ്‌ബോസിനെ ഉണർത്താനാണ് കൊണ്ടുവന്നത് എന്ന ധാരണ രജിത്തിനും ഉണ്ട് അത് പ്രകടമാക്കുന്നുമുണ്ട്. മറ്റ് മത്സരാർത്ഥികളെ ഉപദേശിച്ചുകൊണ്ടാണ് ഈ എപ്പിസോഡിൽ മുഴവൻ രജിത്തിനെ കാണാൻ ആകുന്നത്. താൻ സീനിയറാണെന്നും പ്രായമുള്ളത് കൊണ്ട് എക്‌സ്പീരിയൻസ് ഉണ്ടെന്നും ഒക്കെ രജിത് പറയുന്നുണ്ട്. എന്നാൽ റോബിൻ പൊതുവേ ശാന്തനായിട്ടാണ് കാണുന്നത്. എല്ലാവരോടും വളരെ കൂൾ ആയി ചിരിച്ചുകൊണ്ടൊക്കെയാണ് സംസാരിക്കുന്നത്. അഖിലിനോട് ഒറ്റയ്ക്ക് നിന്ന് സംസാരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവിടെ വിഷ്ണു വരുന്നു. ഒറ്റയ്ക്ക് സംസാരിക്കാൻ വിടില്ലെന്ന് തന്നെയാണ് വിഷ്ണു പറയുന്നത്. അതേസമയം രജിത്ത് രണ്ടും കല്പിച്ചാണ്. ബിഗ്‌ബോസിലെ ബോണ്ട് പൊളിക്കണം എന്നാണ് രജിത് പറയുന്നത്.

രജിത്തിനെ കാണണമെന്ന് താൻ വിചാരിച്ചിരുന്നു എന്നാണ് റോബിൻ രജിത്തിനോട് പറയുന്നത്. എന്നാൽ ഇവിടെ വെച്ച് കാണുമെന്ന് വിചാരിച്ചില്ലെന്നും പറയുന്നു. ഭയങ്കര സർപ്രൈസ് ആയി എന്നും രജിത് പറയുന്നു. ബിഗ്‌ബോസ് സർപ്രൈസ് അങ്ങനെയുള്ള സർപ്രൈസ് ആണെന്നും രജിത്ത് പറയുന്നു. താൻ വീട്ടിലെ അംഗങ്ങൾ ചിലത് ഇട്ടുകൊടുത്തിട്ടുണ്ടെന്നും പറയുന്നു. താൻ അഖിലിനോട് കാര്യം പറയാൻ വിളിക്കുമ്പോൽ വിഷ്ണു ഓടിവന്നെന്നും അത് പോലെ ഓരോരുത്തരെ വിളിക്കുമ്പോൾ മറ്റുള്ളവരും വരുന്നെന്നും രജിത് പറയുന്നു. ഇവരെല്ലാം ബോണ്ട് ചെയ്താണ് ഇരിക്കുന്നതെന്നും ആ ബോണ്ട് പൊട്ടിച്ചാൽ ഗംഭീരമാകുമെന്നും റോബിനോട് പറയുന്നു
ഈ സീസണിൽ ഗ്രൂപ്പ് കളി കൂടുതലാണെന്ന് നേരത്തെ തന്നെ ആരോപണം ഉണ്ട്. ഇവർ ഗെയിം കളിക്കുമ്പോൾ പോലും ഗ്രൂപ്പ് കളിച്ച് സേഫ് ആവുന്നുണ്ട്. അഖിലും വിഷ്ണവും ഗെയിമിൽ ഗ്രൂപ്പ് കളിക്കാറുണ്ട്. ഈ ബോണ്ട് തകർക്കണമെന്നാണ് രജിത് പറയുന്നത്. റിനോഷിനെയും രജിത്ത് പരിഹസിക്കുന്നണ്ട്. ബിഗ്‌ബോസ് ഹോട്ടൽ എന്ന ടാസ്‌ക്കാണ് ഇപ്പോൾ നടക്കുന്നത്. എല്ലാവരും ഓരോ ഡ്യൂട്ടിയിലാണ്. അവിടേക്ക് വന്ന അതിഥികളായാണ് രജിത്തും റോബിൻ രാധാകൃഷ്ണനും.
അതിനിടയിലാണ് റിനോഷിനെ രജിത്ത് കൊട്ടുന്നത്. ഞാൻ ഇവിടെ കിടന്ന് ഇത്രയൊക്കെ അനുഭവിച്ചിട്ടും ഒര്കഷരം മിണ്ടാത്ത സഹോദര വായ്ക്കകത്ത് പഴമാണോ..എന്നാൽ തന്റെ പണി കിച്ചണിന് അകത്താണെന്ന് റിനോഷ് പറയുന്നു. ഈ മുതലാളി പൈസയൊക്കെ തന്ന്, ശമ്പളമൊക്കെ തന്ന് നമ്മളെ തീറ്റിപ്പോറ്റുമ്പോൾ ഇത് പൊളിക്കാതെ മരിച്ചുവല്ലതും ചെയ്യുന്നുണ്ടോ എന്നാണ് രജിത്ത് ചോദിക്കുന്നത്.












Click it and Unblock the Notifications