'ഇങ്ങനെ അല്ല ലാല്‍ സാറിന്റ മുന്നില്‍ പറയേണ്ടത്'; മോഹന്‍ലാലിന് മുന്നില്‍ കലഹിച്ച് സെറീനയും റെനീഷയും
ബിഗ്‌ബോസ് മലയാളം സീസണ്‍ 5 അവസാനിക്കാന്‍ ഇനി 10 ദിവസം പോലുമില്ല. ജൂലായ് രണ്ടിനാണ് ഗ്രാന്റ്ഫിനാലെ നടക്കുന്നത്. ഇനിയങ്ങോട്ട് ആകാംക്ഷയുടെ മുള്‍മുനയിലായിരിക്കും പ്രേക്ഷകര്‍. ആരായിരിക്കും ആ കപ്പ് നേടുക എന്നറിയാനാണ് എല്ലാവരും കാത്തിരിക്കുന്നത്.
ഇതറിയും മുമ്പ് ഫൈനല്‍ 5 ല്‍ ആരൊക്കെ ഉണ്ടാവും എന്ന് അറിയണം. ഈ ആഴ്ചയിലെ എവിക്ഷനോടെ അക്കാര്യത്തില്‍ വ്യക്തത വരും. നിലവില്‍ 9 പേരാണ് ബിഗ്‌ബോസ് വീട്ടില്‍ ഉള്ളത്. ഇതില്‍ നാദിറ മാത്രമാണ് ഇപ്പോള്‍ ഗ്രാന്റ് ഫിനാലയില്‍ എത്തിനില്‍ക്കുന്നത്. ടിക്കറ്റ് ടു ഫിനാലെ ടാസ്‌ക്കില്‍ വിജയിച്ചാണ് നാദിറ ഫൈനലില്‍ എത്തിയത്. ബാക്കിയുള്ള 8 പേരും ഇത്തവണ നോമിനേഷനില്‍ ഉണ്ട്.

എല്ലാവരും ഫിനാലയെക്കുറിച്ചുള്ള ചര്‍ച്ചയിലേക്ക് എത്തിനില്‍ക്കുമ്പോഴും ബിഗ്‌ബോസിനകത്ത് സൗഹൃദത്തിന്റെ പേരില്‍ വലിയൊരു വാക്‌പ്പോര് നടന്നുകൊണ്ടിരിക്കുകയാണ്. തുടക്കം മുതല്‍ക്ക് തന്നെ സുഹൃത്തുക്കളായ റെനീഷയും സെറീനയും തമ്മിലാണ് ഈ യുദ്ധം. കുറച്ച് ദിവസങ്ങളായി ഇവര്‍ക്കിടയില്‍ വഴക്കുകള്‍ പതിവാണ്.
നിസാരമായ കാര്യങ്ങള്‍ക്കു പോലും ഇവര്‍ വഴക്ക് ഇടാറുണ്ട്. കഴിഞ്ഞദിവസവും ഇവര്‍ തമ്മില്‍ വഴക്ക് നടന്നിരുന്നു. സെറീന സീക്രട്ട് റൂമില്‍ നിന്ന് പുറത്തുവന്ന ശേഷമാണ് ഇവര്‍ തമ്മിലുള്ള വഴക്ക് തുടങ്ങിയത്. ഇപ്പോള്‍ മോഹന്‍ലാലിന്റെ മുന്നില്‍ വെച്ചും ഇവര്‍ വഴക്ക് ഇടുകയാണ്.
ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രൊമോ വീഡിയോയിലാണ് റെനീഷയും സെറീനയും വഴക്കിടുന്നത് കാണിക്കുന്നത്. പിന്നിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ വേദനിപ്പിക്കുന്ന ഒരുപാട് സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് സാർ എന്ന് റെനീഷ മോഹൻലാലിനോട് പറയുന്നത് വീഡിയോയിൽ കാണാം.
റെനീഷ എന്ന പേര് ഹൈലൈറ്റ് ചെയ്യാൻ ഏതെങ്കിലും അവസരം കിട്ടുമ്പോൾ അവൾ ഹൈലൈറ്റ് ചെയ്യുമായിരുന്നു എന്നും റെനീഷ പറയുന്നുണ്ട്. എന്നാൽ ഇതൊക്കെ പകപ്പോടെയാണ് സെറീന കേട്ടുകൊണ്ട് നിൽക്കുന്നത്..
സർ ഞാൻ ഷോക്കാണ് എന്നാണ് സെറീന റെനീഷയുടെ ആരോപണങ്ങൾക്ക് മറുപടിയായി പറയുന്നത്. എന്നാൽ ഇതൊക്കെ എനിക്ക് കൊള്ളുന്നുണ്ട്, നീ ഇങ്ങനെയായിരുന്നില്ല മുന്നേ എന്നാണ് റെനീഷ വളരെ സങ്കടത്തോടെ സെറീനയോട് പറയുന്നത്.
എന്നാൽ റെനീഷ പറയുന്നതിനോട് മറുപടി പറയാൻ സെറീന വലിയ താത്പര്യം കാണിക്കുന്നില്ല. ഇങ്ങനെ അല്ല ലാൽ സാറിന്റ മുന്നിൽ പറയേണ്ടത് എന്നായിരുന്നു റെനീഷയോട് സെറീന പറയുന്നത്.
റെനീഷ എന്ന വ്യക്തിയെ ഞാൻ ഒരിക്കലും മാറ്റി നിർത്തത്തില്ല. തുമ്മിയാൽ തെറിക്കുന്ന മൂക്കാണെങ്കിൽ അങ്ങ് പോട്ടെ എന്നും സെറീന പറയുന്നുണ്ട്. എന്താണ് ഇവർക്കിടയിൽ സംഭവിച്ചതെന്ന് ഇന്നത്തെ എപ്പിസോഡിൽ നിന്ന് വ്യക്തമാകും












Click it and Unblock the Notifications