'നിനക്ക് എന്നോട് ശരിക്കും പ്രണയം ആണോ?'; അഞ്ചൂസിന്റെ മനസ്സറിയാൻ റെനീഷ
ബിഗ്‌ബോസ് മലയാളം സീസൺ 5 തകർത്ത് മുന്നേറുകയാണ്. കഴിഞ്ഞ സീസണുകളെ പോലെ ആവേശം ഇല്ലെന്ന വിമർശനമൊക്കെ വെറും വിമർശനമാണെന്ന് ബോധ്യമാക്കിക്കൊണ്ടാണ് മത്സരാർത്ഥികൾ മുന്നോട്ട് പോകുന്നത്.. ടാസ്‌ക്കുകൾ വന്നതോടെ മത്സരാർത്ഥികളുടെ വാശിയും ഇപ്പോൾ കൂടിയിരിക്കുകയാണ്. എല്ലാവരും തങ്ങളിലേക്ക് ശ്രദ്ധ തിരിച്ചുതുടങ്ങി. 18 പേരുമായി തുടങ്ങിയ മത്സരത്തിൽ ഇപ്പോൾ 19 പേരാണ് ഉള്ളത്.
ഹനാൻ ആണ് വൈൽഡ് കാർഡ് എൻട്രിയിലൂടെ ഷോയിൽ എത്തിയ മത്സരാർത്ഥി. ഹനാൻ കൂടി വന്നതോടെ ബിഗ്‌ബോസ് വീട്ടിൽ വഴക്കും ബഹളവുമൊക്കെയാണ്. വഴക്കിനിടയിലും ചില സൗഹൃദങ്ങൾ ബിഗ്‌ബോസിനകത്ത് രൂപമായിട്ടുണ്ട്. സെറീന, റെനീഷ, അഞ്ചൂസ് ഇവർ മൂന്ന് പേരും നല്ല സുഹൃത്തുക്കളാണ്. അഞ്ചൂസ് തന്റെ വ്യക്തിത്വം തുറന്നുപറഞ്ഞതാണ്. താൻ ആൺകുട്ടിയായി ആണ് ജീവിക്കാൻ ഇഷ്ടപ്പെടുന്നതെന്നാണ് അഞ്ചൂസ് പറഞ്ഞിരിക്കുന്നത്....

അതുകൊണ്ട് തന്നെ അഞ്ചൂസും റെനീഷയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നേരത്തെ സംസാരം ബിഗ്‌ബോസിൽ നടന്നിരുന്നു, അത്തരം വർത്തമാനം തന്നെ ബാധിക്കുന്നുണ്ടെന്ന് റെനീഷ പറഞ്ഞിരുന്നു, എന്നാൽ ഇപ്പോൾ അഞ്ചൂസും റെനീഷയും തമ്മിൽ നടന്ന സംസാരമാണ് ചർച്ചയാവുന്നത്. അഞ്ചൂസിന് റെനീഷയോട് പ്രണയം ഉണ്ടോ എന്ന സംശയമാണ് മുന്നോട്ട് വെക്കുന്നത്.
എന്റെ ഒരു സഹോദരനായി കണ്ടോ എന്ന് അഞ്ചൂസ് റെനീഷയോട് പറയുമ്പോൾ അങ്ങനെ തന്നെ സഹോദരിയായി കണ്ടിരുന്നെങ്കിൽ അഞ്ചൂസ് തന്നോട് അങ്ങനെ ചോദിക്കില്ലായിരുന്നുവെന്നാണ് റെനീഷ പറയുന്നത്. ഞാൻ നിന്നെ സഹോദരിയായാണ് കാണുന്നത് എന്ന് പറയുമ്പോൾ നിനക്ക് എന്ത് തോന്നുന്നു എന്നാണ അഞ്ചൂസ് റെീഷയോട് ചോദിക്കുന്നത്. ഇനി എന്റെ മൈന്റ് ഒരിക്കലും അത് അംഗികരിക്കില്ലെന്നാണ് റെനീഷ പറയുന്നത്. നീ എന്നോട് ചോദിച്ച ചോദിച്ച ചോദ്യം ഒരിക്കലും സിസ്റ്റർ ആയി കാണുന്ന ആളെടുത്ത് ആരെങ്കിലും ചോദിക്കുമോ..
ഞാൻ സിംഗിൾ ആയിരുന്നെങ്കി..നീ സിംഗിൾ ആയിരുന്നെങ്കിൽ കല്യാണം കഴിച്ചോട്ടേ എന്ന് ആരെങ്കിലും തോദിക്കുമോ...ഇനി നീ ബ്രദറും ആവേണ്ട, സിസ്റ്ററും ആവേണ്ട, ലവറും ആവേണ്ട നീ ഫ്രണ്ട്...ഇവിടെ നിന്ന് ഇറങ്ങിയാലും നീ എന്റെ ഫ്രണ്ട്.... നിനക്ക് എന്നോട് ശരിക്കും പ്രണയം ആണോ എന്നും റെനീഷ ചോദിക്കുന്നത്....
അതേസമയം. ബിഗ് ബോസ് സീസൺ അഞ്ചിൽ ഇതുവരെ മൂന്ന് വീക്കിലി ടാസ്കുകൾ കഴിഞ്ഞു. ഈ ടാസ്കുകളുടെ അടിസ്ഥാനത്തിൽ ആണ് പിറ്റേ ആഴ്ചയിലെ ഓരോ മത്സരാർത്ഥികളുടെ ബിഗ്ബോസിലെ ഇനി അങ്ങോട്ടുള്ള ജീവിതം. അതുകൊണ്ട് തന്നെ ഓരോ മത്സരാർത്ഥികളും മികച്ച രീതിയിലാണ് പ്രകടനം കാഴ്ചവെയ്ക്കുന്നത്.
വെള്ളിയാങ്കല്ല് എന്നായിരുന്നു ഈ ആഴ്ചയിലെ വീക്കിലി ടാസ്ക്. ഇതിൽ ബുദ്ധിയും ശക്തിയും ഉപയോഗിച്ച് പോരാടിയ ശോഭയും നാദിറയും ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി(ശോഭ 68,നാദിറ 64). ഇവർ ആയിരിക്കും അടുത്ത ആഴ്ചയിലെ ക്യാപ്റ്റൻസിക്കായി മത്സരിക്കുക. ടാസ്കിലും വീട്ടിലെ പൊതുവിലെ കാര്യങ്ങളിലും മോശം പ്രകടനം കാഴ്ചവച്ച ഹനാൻ, വിഷ്ണു, ഗോപിക എന്നിവർക്കാണ് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചവർ.












Click it and Unblock the Notifications