'സെറീനയുടെ ടോപ് 5ലേക്കുള്ള പ്രധാന എതിരാളി ഈ മത്സരാർത്ഥി, കാരണവും'
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ൽ തുടക്കത്തിൽ തന്നെ വലിയ സുഹൃത്തുക്കളായിരുന്നു റെനീഷയും സെറീനയും. ഹൗസിൽ അടുത്ത ബന്ധം സൂക്ഷിച്ചപ്പോഴും മത്സരങ്ങളിൽ ഒരിക്കൽ പോലും തങ്ങൾ ഈ സുഹൃദ് ബന്ധം ഉപയോഗപ്പെടുത്തില്ലെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ ഗെയിമിൽ ഇരുവരും പരസ്പരം കൊമ്പ് കോർക്കുന്ന നിരവധി സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്.
അതേസമയം ഫൈനലിലേക്ക് അടുക്കുമ്പോൾ ഇരുവരും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴുന്നുണ്ടോയെന്ന സംശയം ആരാധകർ പങ്കുവെയ്ക്കുന്നുണ്ട്. സീക്രട്ട് റൂമിൽ പോയതിന് ശേഷമുള്ള റെനീഷയോടയുള്ള സെറീനയുടെ പെരുമാറ്റങ്ങൾ ഇതിന്റെ സൂചനയായി ആരാധകർ വിലയിരുത്തിയിരുന്നു. എന്തായാലും ഈ സൗഹൃദം അധികം നീണ്ട് പോകില്ലെന്നാണ് ബിഗ് ബോസ് ആരാധകരിൽ ചിലർ ചൂണ്ടിക്കാട്ടുന്നത്. ടോപ് 5ലേക്കുള്ള സെറീനയുടെ പ്രധാന എതിരാളി റെനീഷയാണെന്നും ചിലർ പറയുന്നു. ഇത് സംബന്ധിച്ച് ബിഗ് ബോസ് ഗ്രൂപ്പിൽ ഒരു ആരാധകൻ പങ്കിട്ട കുറിപ്പ് വായിക്കാം.

'സെറീനയുടെ ടോപ് 5 ലേക്കുള്ള പ്രധാന എതിരാളി അവിടെ റെനീഷ ആണ്. ടാസ്കിൽ ആയിക്കൊള്ളട്ടെ, സംവാദങ്ങളിൽ ആയിക്കൊള്ളട്ടെ, നിലപാടുകളിൽ ആയിക്കൊള്ളട്ടെ സെറീന റെനീഷയെക്കാൾ പല പടി മുന്നിൽ ആണ്. ആരുമായും മുഖം നോക്കാതെ അഭിപ്രായം പറയേണ്ടപ്പോൾ പറഞ്ഞു തന്നെയാണ് സെറീന നിന്നിട്ടുള്ളത്. അഖിൽ അവിടെ വളരെ ശക്തനായി നിന്നപ്പോഴാണ്, റാങ്കിങ് ടാസ്കിൽ സ്ഥാനം പറയാതെ നിന്നപ്പോൾ അഖിലിനോട് ഏറ്റവും പിറകിൽ പോയി നിൽക്കാൻ പറഞ്ഞത്. സെറീനയെ ഏറ്റവും ബാധിക്കുന്നത് ശോഭയെ പോലെയോ , റെനീഷയെ പോലെയോ പിആർ ടീം ഇല്ലാത്തതാണ്.
ചവറു മീഡിയ പോലെയുള്ള തരാം താണ ചാനലുകൾ നെഗറ്റീവ് അടിപ്പിക്കാൻ മുന്നിലും ഉണ്ട്. അതുകൊണ്ട് ചെറിയ പാളിച്ചകൾ പോലും വലിച്ചു നീട്ടി പെരുപ്പിക്കുന്നുണ്ട്. പ്രതിരോധിക്കാൻ ആരുമില്ല താനും. പുറത്തെ ഒന്നും ബാധിക്കാത്ത വീട്ടിൽ സെറീനയ്ക്ക് കിട്ടുന്ന സ്വീകാര്യത മാത്രം മതി സെറീന ഒറിജിനൽ ആയി ആണ് അവിടെ നിൽക്കുന്നത് എന്ന് മനസ്സിലാകാൻ. ഗസ്റ്റ് ആയി അകത്തു ചെന്ന റിയാസ് പറഞ്ഞ പേരും സെറീനയുടെ തന്നെ.ഏറ്റവും അവസാനം പുറത്തു വന്ന വിഷ്ണുവും പറഞ്ഞ പേരും സെറീനയുടെ തന്നെ.
അകത്തു ഫ്ളിപ് അടിച്ചു മറിയുന്ന റനീഷയെ, ആ കാശ് അടിച്ചു മാറ്റിയ ഒറ്റ സംഭവത്തോടെഎല്ലാവർക്കും മനസ്സിലായി. കഴിഞ്ഞ കൊല്ലത്തെ ദിൽഷയുടെ പോലെ നല്ല വീട്ടിലെ അടക്കവും ഒതുക്കവും അണ്ണൻ പറയുന്നത് മാത്രം കേൾക്കുന്ന കുട്ടിയുടെ ഇമേജും കൃത്രിമമായി ഉണ്ടാക്കാനുള്ള ശ്രമമാണ് എപ്പോഴും. അവളെ സൂക്ഷ്മമായി വാച്ച് ചെയ്താൽ മതി നിഷ്‌കളങ്കത, ക്യൂട്ട്നെസ്സ് ഓവർലോഡ് ഒക്കെയാണ് അവിടെ കളിക്കുന്ന ഗെയിം. സെറീന ഇത് കൃത്യമായി മനസിലാക്കിയത് ക്യാഷ് മാറ്റി വെച്ച കേസിൽ ആണ്.
ആ ഒരൊറ്റ എപ്പിസോഡ് മതി അവൾ ബൂലോക ഫ്ളിപ് ആണ് എന്ന് മനസ്സിലാകാൻ. ആദ്യം ആ സംഭവത്തിൽ സെറീനയെ പറ്റിച്ചു, പിന്നെ മാരാരെയും ഷിജുവിനെയും പറ്റിച്ചു സോറി പറയിച്ചു, അവസാനം ലാലേട്ടന്റെ മുന്നിൽ വെച്ച് അടുത്ത ഫ്ളിപ്. റെനീഷ ശരിക്കും പൊളിഞ്ഞേനെ ആ കേസ്സു കോടതിയിൽ എടുത്തിരുന്നെങ്കിൽ. സെറീന അത് പിന്നിൽ നിന്നും കുത്തിയതുപോലെ വ്യാഖ്യാനപ്പെടുമായിരുന്നെങ്കിലും, സെറീന പറഞ്ഞതുപോലെ റനീഷയുടെ ഭാഗം ക്ലിയർ ആയിരുന്നേൽ അവൾക്കു അത് ന്യായീകരിക്കാൻ അവസരം കിട്ടുമായിരിന്നു. അതില്ലാത്തതുകൊണ്ടാണ് അത് ചതി ആയി തോന്നുന്നത്. അപ്പോൾ ആരാണ് അവിടെ ഉടായിപ്പു കാണിച്ചത് ?
ശരിക്കുള്ള അവളുടെ ഉടായിപ്പു ചിലരെങ്കിലും ഓർക്കുന്നുണ്ടാകും, സെറീനയെ കെട്ടിപ്പിടിച്ചു മാപ്പു ചോദിയ്ക്കാൻ ബാത്രൂം ഏരിയയിൽ പോയ രംഗം. യാതൊരു കുറ്റംബോധവും ഇല്ലാതെ ,അനു പറഞ്ഞത് കൊണ്ട് മാത്രം, കരഞ്ഞിരിക്കുന്ന സെറീനയെ കെട്ടിപ്പിടിച്ചു ഒരു ബൂലോക ഉടായിപ്പു നാടകം. അന്ന് തൊട്ടു അവർ തമ്മിലുള്ള നേരിട്ടുള്ള വാഗ്‌വാദത്തിൽ എന്നും റെനീഷ പതറിക്കൊണ്ടിരുന്നു .യൂട്യൂബ് കാരുടേയും പിആറുകാടേയും സപ്പോർട്ട് കൊണ്ട് മാത്രം പക്കം വീട്ടിലെ പെൺകുട്ടി ആയി തുടരുന്നു.












Click it and Unblock the Notifications