അഞ്ജൂസ് അങ്ങനെ ചിന്തിച്ചതേ തെറ്റ്... ന്യായം 100 ശതമാനവും റെനീഷയുടെ ഭാഗത്ത്; വൈറല്‍ കുറിപ്പ്
ബിഗ് ബോസ് ഹൗസില്‍ പലപ്പോഴും വലിയ സൗഹൃദങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. ഇത്തരത്തില്‍ ബിഗ് ബോസ് മലയാളം സീസണില്‍ ഉടലെടുത്ത സൗഹൃദകൂട്ടമാണ് റെനീഷയും സെറീനയും അഞ്ജൂസും തമ്മിലുള്ളത്. തുടക്കം മുതലെ സെറീനയും റെനീഷയും നല്ല കൂട്ടായിരുന്നു. വൈകാതെ അഞ്ജൂസും ഇതിലേക്ക് എത്തുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ ഈ സൗഹൃദത്തില്‍ വിള്ളല്‍ വീഴുന്ന കാഴ്ചയായിരുന്നു കണ്ടിരുന്നത്.
കഴിഞ്ഞ ദിവസത്തെ പാമ്പും കോണിയും വീക്കിലി ടാസ്‌കിനിടെ റെനീഷ അഞ്ജൂസിനോട് ചോദ്യങ്ങള്‍ ചോദിച്ചതാണ് പ്രശ്‌നങ്ങളുടെ ആരംഭം. ഏണിയില്‍ വന്ന അഞ്ജൂസിനോട് റെനീഷ ചോദ്യം ചോദിക്കാനായി എഴുന്നേറ്റു. ബിഗ് ബോസില്‍ ആരോടെങ്കിലും സ്‌നേഹമോ സൗഹൃദമോ തോന്നിയിട്ടുണ്ടെങ്കില്‍ അത് ഗെയിമില്‍ പ്രയോഗിക്കുമോ എന്നായിരുന്നു റെനീഷ അഞ്ജൂസിനോട് ചോദിച്ചത്.

എന്നാല്‍ ഇല്ല എന്നാണ് ഇതിന് അഞ്ജൂസ് മറുപടി നല്‍കിയത്. അപ്പോള്‍ താന്‍ ഇത് വിശ്വസിക്കില്ല എന്നായി റെനീഷ. സൗഹൃദത്തിന് താന്‍ വിലകൊടുത്തിരുന്നുവെങ്കില്‍ റെനീഷയുടെ ടീമില്‍ താന്‍ കയറുമായിരുന്നു എന്നും ഇപ്പോള്‍ അഖിലേട്ടന്റെ ടീമില്‍ അല്ലേ എന്നുമായിരുന്നു അഞ്ജൂസ് പറഞ്ഞത്. ഇതിന് പിന്നാലെ അഞ്ജൂസും റെനീഷയും തമ്മില്‍ വാക്കു തര്‍ക്കം ഉടലെടുക്കുകയായിരുന്നു.
ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലും ഇരുവരേയും സപ്പോര്‍ട്ട് ചെയ്ത് രംഗത്തെത്തിയിരുന്നു. പലരും റെനീഷ ചെയ്തതിനെ കുറ്റപ്പെടുത്തുകയായിരുന്നു ചെയ്തത്. എന്നാല്‍ സോഷ്യല്‍ മീഡിയ ബിഗ് ബോസ് ഗ്രൂപ്പില്‍ വളരെ വ്യത്യസ്തമായ നിരീക്ഷണമാണ് ടീന ഷാജന്‍ കീരിക്കാട്ടില്‍ എന്ന പ്രൊഫൈല്‍ നടത്തുന്നത്. ന്യായം റെനീഷയുടെ ഭാഗത്താണെന്ന് പറയുന്ന ടീന അഞ്ജൂസിനെ കുറ്റപ്പെടുത്തുന്നുമുണ്ട്. വൈറല്‍ കുറിപ്പ് വായിക്കാം.
ഒരു ഗെയിം പെര്‍സ്‌പെക്റ്റീവ് വെച്ച് നോക്കുമ്പോള്‍ ഇന്നത്തെ പ്രശ്‌നത്തില്‍ റെനീഷയുടെ ഭാഗത്ത് തന്നെ ആയിരുന്നു ന്യായം. ഗെയിമിന്റെ ഭാഗം ആയിട്ടാണ് മോര്‍ണിംഗ് ടാസ്‌ക് കൊടുക്കുന്നത്. അതില്‍ വന്ന ഒരു ചോദ്യത്തിന് റെനീഷ കൊടുത്ത ഉത്തരം ആണ് അഞ്ജുസ് ഇവിടെ സേഫ് ഗെയിം ആണ് കളിക്കുന്നത് എന്നും പുറത്ത് പോകാന്‍ ചാന്‍സ് ഉണ്ട് എന്നതും (98% പ്രേക്ഷകരുടെയും അഭിപ്രായം ഇതല്ലേ?).
Astro Tips: ഇതാണോ നിങ്ങളുടെ രാശി? എങ്കില്‍ മന്ത്രി വരെയാകാം... ഓരോ രാശിക്കാരുടേയും ജോലികള്‍ നോക്കാം
നമുക്ക് എല്ലാം തോന്നിയ കാര്യം അവള്‍ക്കും തോന്നി. അവള്‍ തുറന്നു പറഞ്ഞു. അപ്പോള്‍ മുതല്‍ തുടങ്ങിയതാണ് അഞ്ജൂസിന് റെനീഷയുടെ അടുത്തു പ്രശ്‌നങ്ങള്‍. ടാസ്‌ക് എല്ലാം ഗെയിമിന്റെ ഭാഗം ആണ്. അതിലേക്ക് ഫ്രണ്ട്ഷിപ് കൊണ്ട് വന്നതു അഞ്ജുസ് ആണ്, തന്റെ ഫ്രണ്ട് സത്യങ്ങള്‍ തുറന്നു പറയാതെ ഫ്രണ്ട്ഷിപ് കാണിച്ചു തന്നെ സേവ് ചെയ്യണം എന്ന് അഞ്ജുസ് ചിന്തിച്ചത് തന്നെ തെറ്റ് അല്ലെ?
ഇന്നൊരു അവസരം കിട്ടിയപ്പോള്‍ തന്റെ ടീം ജയിക്കാന്‍ ആയി ഈ കാര്യം റെനീഷ എടുത്തിട്ടു, അഞ്ജുസ് പറഞ്ഞത് തെറ്റ് ആണെന്ന് പ്രൂവ് ചെയ്തു. അതുമൂലം ഒക്കെ തന്നെയാണ് ഇന്ന് ആ ടാസ്‌ക് റെനീഷയുടെ ടീം വിന്‍ ചെയ്തത്!. ഒരു ഗെയിംമര്‍ എന്നാ നിലക്ക് റെനീഷ ചെയ്തതില്‍ ഇപ്പോഴും എനിക്ക് തെറ്റ് തോന്നുന്നില്ല.
ഇതുവരെ സേഫ് ഗെയിം കളിച്ചു ഈ ഫ്രണ്ട്ഷിപ് ട്രയോയുടെ പേരില്‍ മാത്രം മുമ്പോട്ട് പോയ അഞ്ജുസ് ' എനിക്ക് ഗെയിം കളിക്കണം ' എന്നൊക്കെ പറഞ്ഞു കരയുന്നത് കണ്ടപ്പോള്‍ ചിരി ആണ് വന്നത്. മൂന്ന് പേര് ഇന്‍വോള്‍വ് ആയ ഫ്രണ്ട്ഷിപ്പില്‍ ഒരാള്‍ക്കു മാത്രം ഗെയിം കളിക്കാന്‍ കഴിയുന്നില്ല എങ്കില്‍ അത് അയാളുടെ കഴിവ് കേട് ആണെന്ന് വ്യക്തം!












Click it and Unblock the Notifications