കരഞ്ഞ് തളര്‍ന്ന അഞ്ജൂസിനെ വീണ്ടും മെന്റലി മാനിപുലേറ്റ് ചെയ്യുന്നു.. റെനീഷ ഒരു സാഡിസ്റ്റ്; വൈറല്‍ കുറിപ്പ്
ബിഗ് ബോസ് ഹൗസില്‍ എല്ലാ കാലത്തും നല്ല സൗഹൃദങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ സീസണിലും അതിന് മാറ്റമൊന്നും വന്നിട്ടില്ല. ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ചങ്ങാതി കൂട്ടത്തിലെ പ്രധാനികളാണ് റെനീഷയും സെറീനയും അഞ്ജൂസും. എന്നാല്‍ കഴിഞ്ഞ ദിവസം ഇതിലെ റെനീഷയ്ക്കും അഞ്ജൂസിനും ഇടയില്‍ ഒരു വിള്ളല്‍ വീണിരുന്നു. മോണിംഗ് ടാസ്‌കിലെ പാമ്പും ഏണിയും ഗെയിമിനിടെ ആയിരുന്നു സംഭവം.
ഈ സംഭവത്തിന് പിന്നാലെ ഇരുവരേയും പിന്തുണച്ച് കൊണ്ട് സോഷ്യല്‍ മീഡിയയിലും പ്രേക്ഷകര്‍ പരസ്പരം ഏറ്റുമുട്ടിയിരുന്നു. എന്നാല്‍ സംഭവത്തിന് പിന്നാലെ റെനീഷയുടെ സാഡിസ്റ്റ് ക്യാരക്ടര്‍ വെളിച്ചത്തായി എന്ന അഭിപ്രായമാണ് ചാരത്ത് കീര്‍ത്തി എന്ന പ്രേക്ഷക പങ്ക് വെക്കുന്നത്. സോഷ്യല്‍ മീഡിയയിലെ ബിഗ് ബോസ് ഗ്രൂപ്പിലാണ് അവരുടെ പ്രതികരണം. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം.

റെനീഷയുടെ പിറകെ മാത്രം നടന്ന് മറ്റ് യാതൊരു കണ്ടന്റും തരാതെ സദാ സമയം അരോചകമായ ഒരു കണ്ടസ്റ്റന്റ് ആണ് അഞ്ജൂസ്. ബിഗ്‌ബോസില്‍ തുടരാന്‍ ഒട്ടും അര്‍ഹതയില്ലാത്ത കണ്ടസ്റ്റന്റ്. പക്ഷെ റെനീഷ എന്ന സാഡിസ്റ്റിനെ അഞ്ജൂസ് വഴി മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ഇത്രയും ക്രൂരയായൊരു കണ്ടസ്റ്റന്റ് ബിഗ്‌ബോസില്‍ വേറെയില്ല. അഞ്ജൂസിനെ ഇമോഷണലി ടോര്‍ച്ചര്‍ ചെയ്യും.
എന്നാല്‍ മൈന്‍ഡ് മാനിപുലേഷന്‍ ചെയ്ത് അഞ്ചൂസിനെ ഇമോഷണലി തന്നിലേയ്ക്ക് തന്നെ നിര്‍ത്തുകയും ചെയ്യുന്ന വളരെ ഡെമണ്‍ ആയിട്ടുള്ള പ്രവര്‍ത്തികളാണ് റെനീഷ ചെയ്യുന്നത്. കഴിഞ്ഞ നോമിനേഷന്‍ ലിസ്റ്റില്‍ അഞ്ജൂസ് വന്നപ്പോള്‍ റെനീഷ അഞ്ചൂസിനോട് സ്വകാര്യമായ് പറയുകയുണ്ടായ് നിന്നെ കുറിച്ച് ഓര്‍ത്ത് എനിക്ക് പേടിയാണ്, നീ ഇനി നന്നായി പെര്‍ഫോംചെയ്യണം. അതിനായ് കണ്ടന്റ് കൊടുക്കണം എന്ന്.
ഇതേ റെനീഷ സത്യം മാത്രം പറയുന്ന മോണിംഗ് ടാസ്‌കില്‍ അഞ്ജൂസ് സേഫ് ഗെയിം ആണ്, അതുകൊണ്ട് ഉടനെ പുറത്ത് പോകും എന്ന് പറയുന്നു. ഇത് കേട്ട് വിഷമിച്ച അഞ്ജൂസ്, താന്‍ ഇപ്പോള്‍ പെര്‍ഫോമന്‍സില്‍ ശ്രദ്ധിച്ച് തുടങ്ങിയപ്പോള്‍ നീ അങ്ങനൊരു നെഗറ്റീവ് പറയേണ്ടതില്ലായിരുന്നു എന്ന് പറയുന്നു. എന്നാല്‍ ഗെയിമില്‍ ഫ്രണ്ട്ഷിപ് കലര്‍ത്തുന്നത് ശരിയല്ല എന്ന് റെനീഷ പറയുന്നു.
Astro Tips: ഇതാണോ നിങ്ങളുടെ രാശി? എങ്കില്‍ മന്ത്രി വരെയാകാം... ഓരോ രാശിക്കാരുടേയും ജോലികള്‍ നോക്കാം
ഈ റെനീഷയാണ് എല്ലാ ഗെയിമിലും സെറീനയക്ക് വേണ്ടി കളിക്കുന്നത്. പാവ ടാസ്‌കില്‍ പോലും സെറീനയ്ക്ക് വേണ്ടി മാത്രം ആണ് റെനീഷ കളിച്ചത്. പുള്ളിക്കാരിക്ക് ഗെയിമില്‍ ഫ്രണ്ട്ഷിപ് കൊണ്ട് വരുന്നതിന് ഒട്ടും കുഴപ്പമില്ല. എന്നാല്‍ പൊതുവേ ഗെയിമുകളില്‍ ഫ്രണ്ട്ഷിപ് കലര്‍ത്താത്ത അഞ്ജൂസ് എന്നാല്‍ അങ്ങനല്ല എന്ന് നാഴികയ്ക്ക് നൂറ് വട്ടം റെനീഷ പറഞ്ഞുകൊണ്ടേ ഇരിക്കുന്നു.
ഗ്യാസ് ലൈറ്റിംഗ് എന്ന് പറയും ഇതിനെ. ഇത് കേട്ട് കേട്ട് താന്‍ അങ്ങനെയൊരാള്‍ ആണെന്ന് അഞ്ജൂസ് വിശ്വസിക്കുന്നു. ഇന്നലത്തെ പാമ്പ് ഏണി ഗെയിമില്‍ വളരെ ഇന്റിവിജ്യുവല്‍ ആയി കളിച്ച അഞ്ജൂസിനെ ഏറ്റവും വലിയ ഏണി കിട്ടി കയറാന്‍ നോക്കിയപ്പോള്‍ അതേ 'ഫ്രണ്ട്ഷിപ് ചോദ്യം' ചോദിച്ച് ആ അവസരം റെനീഷ ഇല്ലാണ്ടാക്കി. അതിനു ശേഷം കരഞ്ഞ അഞ്ജൂസിനെ റെനീഷ വീണ്ടും മെന്റലി മാനിപുലേറ്റ് ചെയ്യുന്നു.
ഷീ ഈസ് എ ഡെമണ്‍. ആള്‍ക്കാരുടെ വള്‍നറബിളിറ്റിയെ ചൂഷണം ചെയ്ത് മെന്റലി ടോര്‍ച്ചര്‍ ചെയ്ത് എന്നാല്‍ തന്നില്‍ നിന്നും വിട്ട് പോകാന്‍ സമ്മതിക്കാതെ ഇഞ്ചിഞ്ചായ് മരപ്പാവയാക്കുന്ന ഡെമോണ്‍. റെനീഷയുടെ പേഴ്‌സണാലിറ്റി ബിഗ് ബോസ് വഴി പകല്‍ പോലെ വെളിവാക്കപ്പെടുന്നു. അന്ധത ബാധിച്ച അഞ്ജൂസിനും സെറീനയ്ക്കും കാണുന്നില്ല എന്നേയുള്ളൂ.
ഇന്നലത്തെ അഞ്ജൂസിന്റെ ഒറ്റ ഡയലോഗ് മതി റെനീഷയുടെ കാരക്റ്റര്‍ ഡെഫിനിഷന്. 'ഞാന്‍ അന്ന് കയറി വരാന്‍ നോക്കിയപ്പോള്‍ ഇവള്‍ എന്നെ താഴേയ്ക്ക് താഴേയ്ക്ക് വലിച്ചു ഇന്നും ഗെയിമില്‍ ഞാന്‍ പൊങ്ങി വരാന്‍ നോക്കിയപ്പോള്‍ ഇവള്‍ എന്നെ കയറാന്‍ അനുവദിച്ചില്ല.'












Click it and Unblock the Notifications