'ആളെ കണ്ടാല്‍ ഏത് പെണ്ണും വായിനോക്കും'; റെനീഷയുടെ മുന്‍കാമുകന്‍ ആരാണ്? തിരഞ്ഞ് സോഷ്യല്‍മീഡിയ
ബിഗ്‌ബോസ് മലയാളം സീസൺ 5 ൽ എത്തുന്നതിന മുമ്പ് തന്നെ റെനീഷയെ കുടുംബ പ്രേക്ഷകർക്ക് പരിചയമുണ്ട്. സീതാകല്യാണം എന്ന് സീരിയയിൽ റെനീഷ പ്രധാനപ്പെട്ട വേഷം ചെയ്തിട്ടുണ്ട്. ബിഗ്‌ബോസ് വീട്ടിലെ വളരെ ആക്ടീവ് ആയ മത്സരാർത്ഥിയാണ് റെനീഷ. തുടക്കം മുതൽക്ക് തന്നെ ചർച്ചയായിരുന്നു സെറീനയുടേയും റെനീഷയുടെ സൗഹൃദം.
പിന്നീട് റെനീഷയും വിഷ്ണുവും തമ്മിൽ പ്രണയമാണെന്ന തരത്തിൽ സോഷ്യൽമീഡിയയിൽ ചർച്ച ഉണ്ടായിരുന്നു. എന്നാൽ പിന്നീട് അങ്ങനെയല്ല കാര്യങ്ങളെന്ന് വിഷ്ണു തന്നെ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ തന്റെ മംുൻ കാമുകനെക്കുറിച്ച് റെനീഷ തന്നെ തുറന്നുസംസാരിച്ചിരിക്കുകയാണ്. നാദിറയായിരുന്നു റെനീഷയോട് മുൻകാമുകനെക്കുറിച്ച് ചോദിച്ചത്. എക്‌സ് കാമുകൻ എങ്ങനെയാണ് കാണാൻ എന്നായിരുന്ന നാദിറ ചോദിച്ചത്.

ബിഗ്ബോസിൽ വെച്ചിരിക്കുന്ന ദുൽഖറിന്റെ ഫോട്ടോയിലേത് പോലെ തോന്നുന്നുവെന്നാണ് റെനീഷ പറയുന്നത്. കുറച്ച് ഓവറാണോ എന്നറിയില്ല.എന്റെ കണ്ണിൽ അങ്ങനെ തോന്നുന്നു എന്നും ദുൽഖറിനെക്കാൾ ഉയരമുണ്ടെന്നും കാമുകനെക്കുറിച്ച് റെനീഷ പറയുന്നു.
ആറടിയാണ് . ബിഎ ലിറ്ററേച്ചറാണ്. ഞങ്ങളുടെ രണ്ടാളുടേയും ആദ്യ പ്രണയമാണ്, ഫ്രീക്കനല്ല, സ്റ്റൈലിഷ് ആണ് എന്നും റെനീഷ പറഞ്ഞു.
ആളെ കണ്ടാൽ ഏത് പെണ്ണും വായിനോക്കുമെന്നും കണ്ടാൽ പക്വത തോന്നിക്കുമെന്നും റെനീഷ പറയുന്നു. തന്നേക്കാൾ മുതിർന്ന ആളാണ് അദ്ദേഹം. സിക്സ് പാക്കല്ല. വിരൽ ഒക്കെ കാണാൻ ഭയങ്കര ഭംഗിയാണ്, മുടിയൊക്കെ നല്ല ഭംഗി ഉള്ളതാണ്. പുറത്തിറങ്ങിയിട്ട് ഞാൻ ഫോട്ടോ കാണിക്കാം. കൊഞ്ചിക്കുന്നത് ഭയങ്കര ഇഷ്‍ടമുള്ള ആളാണ് എന്നും റെനീഷ് പറയുന്നു.
അതേസമയം നേരത്തെ മുൻ കാമുകനെക്കുറിച്ച് റെനീഷ പറഞ്ഞിരുന്നു. ബിഗ്ബോസിൽ നിന്ന് ഇറങ്ങിയാൽ ആദ്യം കാണാൻ ആഗ്രഹിക്കുന്നത് ആരെയാണെന്ന് ചോദിച്ചപ്പോഴായിരുന്നു മുൻ കാമുകനെക്കുറിച്ച് ചോദിച്ചത്. ഞാൻ ബ്രേയ്‍ക്കപ്പ് ചെയ്‍ത ആളെയായിരിക്കും എനിക്ക് കാണാൻ ആഗ്രഹം എന്നായിരുന്നു റെനീഷ പറഞ്ഞത്.
അതേസമയം ഇനി ദിവസങ്ങൾ മാത്രമാണ് ഗ്രാന്റ്ഫിനാലയ്ക്കുള്ളത്. നാദിറ ഇന്ന് ബിഗ്ബോസിന് പുറത്തേക്ക് പോയിരുന്നു. പണപ്പെട്ടി എന്ന ടാസ്ക്കിൽ ഏഴര ലക്ഷം രൂപയുള്ള പെട്ടി എടുത്താണ് നാദിറ ബിഗ്ബോസിന് പുറത്തേക്ക് പോയത്. ഇതോടെ ഇനി ആറ് മത്സരാർത്ഥികളാണ് ബിഗ്ബോസിൽ ഉള്ളത്. ടിക്കറ്റ് ടു ഫിനാലെ ജയിച്ച് നേരിട്ട് ഫിനാലയിൽ എത്തിയ ആളായിരുന്നു നാദിറ. നാദിറ പുറത്തുപോകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.
തനിക്ക് വോട്ട് ചെയ്‍ത പ്രേക്ഷകരോട് ക്ഷമ ചോദിക്കുന്നുവെന്ന പറഞ്ഞായിരു നാദിറ ബിഗ്‌ബോസ് വീടിന് പുറത്ത് പോയത്. നിങ്ങൾ എന്റെ അവസ്ഥ മനസിലാക്കണം. ഒരുപാട് കഷ്‍ടപ്പാടുകൾ മറികടന്ന് വന്നതാണ്. ഈ പണം എനിക്ക് വിലപിടിച്ചതാണ്. ഞാൻ ജേതാവായി തന്നെയാണ് മടങ്ങുന്നതെന്നും നാദിറ പറഞ്ഞിരുന്നു. ഇനി അഖിൽ, സെറീന, റെനീഷ, ഷിജു, ജുനൈസ്, ശോഭ എന്നിവരാണ് ബാക്കിയുള്ളത്.












Click it and Unblock the Notifications