Get Updates
Get notified of breaking news, exclusive insights, and must-see stories!

'അപ്പോൾ ഞാൻ പറഞ്ഞു തുപ്പ് സ്ത്രീയേ എന്ന്'; ശോഭയ്ക്ക് തന്നോട് അസൂയ ഉണ്ടെന്ന് റെനീഷ; സംസാരമിങ്ങനെ

ബിഗ്‌ബോസ് സീസൺ 5 ലെ പോര് തുടങ്ങി എന്നത് വ്യക്തമാക്കുന്ന ഒരുപാട് സംഭവങ്ങൾ ബിഗ്‌ബോസിനകത്ത് സംഭവിച്ചു കഴിഞ്ഞു. ബിഗ്‌ബോസ് തുടങ്ങിയത് തന്നെ അടിയോടായിരുന്നു. ദേവുവും ജുനൈസും തമ്മിൽ തുടങ്ങിയ അടി പിന്നീട് ഗോപികയും അഖിലും തമ്മിലായി, ദേവുവും വിഷ്ണുനും തമ്മിൽ ഉണ്ടായിരുന്നു. റെനീഷയും അഖിലും തമ്മിൽ ഉണ്ടായിരുന്നു...അങ്ങനെ വഴക്കിന് ഒട്ടും കുറവുണ്ടായിരുന്നില്ല.

എന്നാൽ ഇപ്പോൾ പരസ്പരം ഉള്ള കുറ്റങ്ങളും പറഞ്ഞുതുടങ്ങി. ബി​ഗ്ബോസ് ദിവസങ്ങൾ പിന്നിട്ടതോടെ ചിലർ തമ്മിൽ അടുത്ത സൗഹൃദം ഉണ്ടായിട്ടുണ്ട്. റെനീഷയും സെറീനയും അങ്ങനെ അടുത്ത സൗഹൃദത്തിൽ ആയവരാണ്. അധിക സമയവും ഇവർ ഒന്നിച്ചാണ് എല്ലായിടത്തും ഉണ്ടാവാറുള്ളത്. ഇപ്പോൾ ഇവർ രണ്ട് പേരും വീടിനകത്തെ മറ്റൊരാളെക്കുറിച്ചാണ് സംസാരിക്കുന്നത്. ശോഭയെക്കുറിച്ചാണ് രണ്ടുപേരും സംസാരിക്കുന്നത്. റെനീഷ ശോഭയോട് തനിക്ക് തോന്നിയ ഇഷ്ടക്കേട് സംസാരിക്കുന്നതിനിടെ ശോഭയോട് പറയുന്നുണ്ട്.

റെനീഷയും സെറീനയും തമ്മിലുള്ള സൗഹൃദം ഇല്ലാതാവുമെന്ന് പറഞ്ഞതാണ് ശോഭയോട് ദേഷ്യം തോന്നാനുള്ള കാരണം. റെനീഷയും സെറീനയും വഴക്ക് ഉണ്ടായേക്കാമെന്ന് ശോഭ പറഞ്ഞപ്പോൾ ‌ഞാൻ പറഞ്ഞു തുപ്പ് സ്ത്രീയേ എന്ന് റെനീഷ സെറിനയോട് പറഞ്ഞു.
ചിലത് നിന്റെ മനസ്സിൽ തട്ടിയാൽ നീ തിരിച്ച് പറയും. നാളെ നിങ്ങൾ തമ്മിൽവഴക്ക് ഉണ്ടാവാം. കണ്ടറിയാം നാളെ നിങ്ങൾ തമ്മിലുള്ള ഫ്രണ്ടഷിപ്പ് ഉണ്ടാവുമോ എന്ന് ശോഭ പറഞ്ഞതായി റെനീഷ പറയുന്നു. ചിലപ്പോൾ അവർക്ക് ഇവിടെ കണ്ടന്റ് ഉണ്ടാക്കാൻ വേണ്ടിയായിരിക്കാം എന്നാണ് സെറീന മറുപടി പറയുന്നത്. വഴക്കിന് പോയാൽ അതിനേ സമയം ഉണ്ടാകും എന്നും റെനീഷ പറയുന്നു.

എന്നാൽ ഇക്കാര്യം പറയുന്നതിന് മുമ്പ് അവർ പറഞ്ഞു നീ ആ ടാസ്ക് നന്നായി ചെയ്തു. വളരെ നന്നായിരുന്നു. അതിനെന്തിനാ വീണ്ടും പറഞ്ഞേ.. ലാൽ സാറും പറഞ്ഞു സ്ട്രാങ് ആയി കളിച്ചെന്ന് അതിന്റെ അസൂയ ആയിരിക്കും അത് കേട്ടപ്പോൾ എനിക്ക് അവർക്ക് അസൂയ ഉള്ളത് പോലെ തോന്നി എന്നും റെനീഷ പറയുന്നു, ഇതോടെ ബി​ഗ്ബോസിൽ ഉടൻ ഇവർ തമ്മിൽ വീണ്ടും വഴക്ക് ഉണ്ടാവാനുള്ള സാധ്യത ഉണ്ട്.

അതേസമയം അടുത്ത തന്നെ ഒരു എലിമിനേഷൻ ഉണ്ടാകും. കഴിഞ്ഞ വാരം നടന്ന ഡയറക്റ്റ് നോമിനേഷനും വീക്കിലി ടാസ്കിനും ശേഷം ഒരു നോമിനേഷൻ ലിസ്റ്റ് ബിഗ് ബോസ് പ്രഖ്യാപിച്ചിരുന്നു. ഒൻപത് പേരായിരുന്നു ഇതിൽ ഉൾപ്പെട്ടിരുന്നത്. ശോഭ, ദേവു, ഷിജു, ജുനൈസ്, നാദിറ, ശ്രുതി ലക്ഷ്മി, സാഗർ, മനീഷ, അഖിൽ മാരാർ എന്നിവരായിരുന്നു ഈ ലിസ്റ്റിൽ ഉൾപ്പെട്ടത്. അഖിൽ മാരാർ ക്യാപ്റ്റനായത് കൊണ്ട് ലിസ്റ്റിൽ നിന്നും രക്ഷപ്പെട്ടു. ലിസ്റ്റിൽ ഉൾപ്പെടാതെപോയ എട്ട് പേരിൽ നിന്ന് നോമിനേഷനുകൾ തീരുമാനിക്കാനായിരുന്നു ബിഗ് ബോസ് ഇന്ന് അവസരം നൽകിയത്.

Bigg Boss malayalaM

വിഷ്‍ണു, ഗോപിക, അഞ്ജൂസ്, ഏയ്ഞ്ചലിൻ, റിനോഷ്, റെനീഷ, ലച്ചു, മിഥുൻ എന്നിവരായിരുന്നു ആ എട്ട് പേർ. ഈ എട്ട് പേരിൽ നിന്നും പ്രേക്ഷകവിധി തേടണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്ന രണ്ട് പേരെ വീതം ഓരോരുത്തരും നോമിനേറ്റ് ചെയ്യേണ്ടതാണെന്നായിരുന്നു ബിഗ് ബോസിൻറെ പ്രഖ്യാപനം. കൺഫെഷൻ റൂമിൽ വച്ച് തുടർന്ന് നടന്ന നോമിനേഷനുകൾ ഇങ്ങനെ..

ശോഭ- വിഷ്ണു, ഗോപിക

വിഷ്‍ണു- റെനീഷ, ഗോപിക

ഗോപിക- റെനീഷ, അനിയൻ മിഥുൻ

ദേവു- ഗോപിക, അനിയൻ മിഥുൻ

ഷിജു- ഗോപിക, അനിയൻ മിഥുൻ

റെനീഷ- ഏയ്ഞ്ചലിൻ, ഗോപിക

ജുനൈസ്- റെനീഷ, വിഷ്ണു

നാദിറ- അനിയൻ മിഥുൻ, റെനീഷ

ശ്രുതി ലക്ഷ്മി- ലച്ചു, ഗോപിക

സാഗർ- റെനീഷ, അനിയൻ മിഥുൻ

മനീഷ- റിനോഷ്, ലച്ചു

ഏയ്ഞ്ചലിൻ- ഗോപിക, റെനീഷ

ലച്ചു- ഏയ്ഞ്ചലിൻ, ഗോപിക

അനിയൻ മിഥുൻ- ഏയ്ഞ്ചലിൻ, വിഷ്ണു

സെറീന- ലച്ചു, ഗോപിക

റിനോഷ്- വിഷ്ണു, ഗോപിക

അഞ്ജൂസ്- ഏയ്ഞ്ചലിൻ, റിനോഷ്

അഖിൽ മാരാർ- റിനോഷ്, ഏയ്ഞ്ചലിൻ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+