'റെനിഷയുടെ ഉള്ളിലെ വിഷം,നാവിൽ നിന്നും വീണത് വലിയ അബദ്ധം,ലാലേട്ടൻ വരുമ്പോൾ മനസിലാകും'; കുറിപ്പ്
കൊച്ചി: ബിഗ് ബോസ് മലയാളം സീസണിന്റെ ചരിത്രത്തിലെ ആദ്യ കോമണർ മത്സരാർത്ഥിയാണ് ഗോപിക ഗോപി. മറ്റ് സെലിബ്രിറ്റി താരങ്ങൾക്കൊപ്പം ഗോപികയ്ക്ക് പിടിച്ച് നിൽക്കാൻ സാധിക്കുമോയെന്നതായിരുന്നു ഗോപിക വന്നപ്പോൾ പ്രേക്ഷകർ ആദ്യം പങ്കുവെച്ച ആശങ്ക. എന്നാൽ ഈ ആശങ്കകളേയെല്ലാം തള്ളി മികച്ച ഗെയിമാണ് തുടക്കം മുതൽ ഗോപിക പുറത്തെടുത്തത്.
കടുത്ത മത്സരം കാഴ്ച വെച്ചതോടെ ഗോപികയുടെ ഗെയിമിനെ മത്സരാർത്ഥികളും അംഗീകരിച്ച് കഴിഞ്ഞു. കഴിഞ്ഞ ദിവസം നോമിനേഷനിൽ പലരും ഗോപികയുടെ പേര് നിർദ്ദേശിച്ചതും ഇക്കാര്യം ചൂണ്ടിക്കാട്ടി തന്നെയായിരുന്നു. അതേസമയം മത്സരാർത്ഥികളിൽ ഒരാളായ റെനീഷ ഗോപികയെ നോമിനേറ്റ് ചെയ്യാൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വിമർശനത്തിന് വഴി വെച്ചിരിക്കുന്നത്. തനിക്ക് ഗോപികയെ ഇഷ്ടമല്ല എന്നതാണ് റെനിഷ പറഞ്ഞ കാരണം.

റെനീഷയുടെ ഈ നിലപാടിനെ രൂക്ഷമായി വിമർശിക്കുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ഇത്തരം മണ്ടത്തരങ്ങൾ റെനീഷ പറയുന്നത് താരത്തിന് തിരിച്ചടിയാകുമെന്നാണ് ആരാധകനായ അഖിൽ എസ് നായർ ബിഗ് ബോസ് ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്. വായിക്കാം
'റനിഷയുടെ ഉള്ളിലെ വിഷം കഴിഞ്ഞ ദിവസം നോമിനേഷൻ പ്രക്രിയയിൽ കണ്ടു ബോധ്യമായതിന്റെ അടിസ്ഥാനത്തിൽ വർഗ്ഗ വർണ്ണ വ്യത്യാസങ്ങൾ കാണിക്കാൻ ആണ് ഭാവം എങ്കിൽ ഇത് മൂലം സംഭവിക്കുന്നത് റനിഷ എത്ര നാൾ ബിഗ് ബോസ് ഹൌസിൽ തുടരുമെന്ന് കണ്ടറിയാം. എന്റെയോ നിങ്ങളുടെയോ കേവലം വോട്ട് കൊണ്ട് ഇവിടെ ഒന്നും സംഭവിക്കാൻ പോകുന്നില്ല.
പക്ഷെ ഈ ഷോ കാണുന്ന ലക്ഷ കണക്കിന് പ്രേക്ഷകർ ഉണ്ടെന്നുള്ള ഒരു ഓർമ്മ നല്ലതാണ്.

പക്ഷെ വ്യക്തിഹത്യ ചെയ്യുമ്പോൾ നോക്കിയും കണ്ടും ചെയ്യുക.റനിഷ എന്തുകൊണ്ടോ എനിക്ക് ആ കുട്ടിയെ ഇഷ്ട്ടമല്ല എന്ന കാരണം പറഞ്ഞപ്പോൾ ശെരിക്കും സാധാരണ ജനങ്ങൾ ആണ് ഏറ്റവും കൂടുതൽ ഈ പ്രോഗ്രാം കാണുന്നത്. ഇങ്ങനെ പറയുമ്പോൾ ഗോപികയെ നോമിനേഷനിൽ ഇട്ടാലും പ്രേക്ഷകർ അവരെ വോട്ട് ചെയ്തു അടുത്ത ആഴ്ച വീണ്ടും എത്തിക്കും.

വലിയൊരു അബദ്ധമാണ് റനിഷയുടെ നാവിൽ നിന്നും വീണത് എന്നു തോന്നിപ്പോയി. ഇത് കാരണം സംഭവിക്കുക സാധാരണ ജനങ്ങൾ പ്രേക്ഷകരെ പ്രതിനിധികരിച്ചു വന്ന ആളെ അപമാനിക്കുന്നതിനു തുല്യമായി പോയി. അതുകൊണ്ട് ദയവു ചെയ്തു റനിഷ ആയാലും മറ്റുള്ള ഒരു മത്സരാർഥികൾ ആയാലും മനസുകൊണ്ട് കാണിക്കുന്ന ഈ അകൽച്ച ആ കുട്ടിക്ക് അനുകൂലമായിട്ടേ വരുള്ളൂ.
ഒന്ന് ചിന്തിച്ചു നോക്കൂ ഞാൻ പറഞ്ഞത് സത്യമാണെന്നു അടുത്ത ആഴ്ച ലാലേട്ടൻ വരുമ്പോൾ പ്രേക്ഷക പിന്തുണയും വോട്ടിംഗിൽ ഏറ്റവും കൂടുതൽ വരുന്നതും ഗോപികക്കു ആയിരിക്കും. നാവു ദോഷം ചെയ്യുക എന്നത് കണ്ടറിയാം. എന്തിനു പറയുന്നു റനിഷയും നോമിനേഷൻ നേരിടുന്നുണ്ടല്ലോ. മറ്റുള്ളവർ ഗോപികയെ സ്ട്രോങ്ങ് കണ്ടെസ്റ്റന്റ് എന്നു വിശേഷിപ്പിച്ചപ്പോൾ ഇഷ്ട്ടമല്ല എന്ത് കൊണ്ടോ എന്ന് റെനീഷ ഗോപികയെ കുറിച്ച് പറഞ്ഞതിന്റെ അർത്ഥം മനസിലാക്കാൻ ഒരു ശരാശരി മലയാളിക്ക് കഴിയും.
ദയവ് ചെയ്തു റനിഷ ഇങ്ങനെ ഉള്ള മണ്ടത്തരങ്ങൾ ഇനി ജനറൽ പബ്ലിക് മുൻപിൽ വന്നു പറയരുത്.അത് നിങ്ങൾക്ക് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യാൻ സാധ്യത കാണുന്നു. ഞാൻ ഗോപികയെ സപ്പോർട്ട് ചെയ്യുന്ന ആളല്ല. പക്ഷെ ആരെയും വ്യക്തിഹത്യ ചെയ്യുന്നത് ശെരിയല്ല എന്നതുകൊണ്ട് ഇത് ഇവിടെ കുറിക്കുന്നു', പോസ്റ്റിൽ പറയുന്നു.












Click it and Unblock the Notifications