Get Updates
Get notified of breaking news, exclusive insights, and must-see stories!

‌'അഖിൽ വയറിന് ചവിട്ടി',തല്ലി റെനീഷ, പരസ്പരം കൈയ്യോങ്ങി റെനീഷയും ശ്രുതിയും';ബിഗ് ബോസിൽ കൂട്ടയടി

വീക്കിലി ടാസ്ക് ആരംഭിച്ചതോടെ ബിഗ് ബോസ് സീസൺ 5 ൽ കഴിഞ്ഞ ദിവസം വലിയ പൊട്ടിത്തെറിയാണ് ഉണ്ടായത്. മിഷൻ എക്സ് എന്ന് പേരിട്ടിരിക്കുന്ന ടാസ്കിനിടെ പലപ്പോഴും മത്സരാർത്ഥികൾ അതിരുവിട്ട് പെരുമാറുന്ന സാഹചര്യം പോലും ഉണ്ടായി. പരസ്പരം തർക്കിച്ചും കായികമായി കൈയ്യേറ്റം ചെയ്തുമെല്ലാം ബിഗ് ബോസ് യഥാർത്ഥത്തിൽ ഒരു യുദ്ധക്കളമായി മാറുകയായിരുന്നു.

വീക്കിലി ടാസ്കിന്റെ രണ്ടാം ദിനമായ ഇന്നും തർക്കത്തിന് യാതൊരു കുറവുമില്ല. മത്സരം ആരംഭിച്ചപ്പോൾ മത്സരാർത്ഥികളായ റെനീഷയും ശ്രുതി ലക്ഷ്മിയും തമ്മിലാണ് ഇന്ന് വാക്ക് പോര് ഉണ്ടായത്. ഇരുവരും തർക്കത്തിനിടെ മുഖത്തേക്ക് പരസ്പരം കൈയ്യോങ്ങുകയും ചെയ്തു.

bigboss1

കൂട്ടിൽ പൂട്ടിയിരിക്കുന്ന കുരങ്ങനെ ബഹിരാകാശത്തേക്ക് കയറ്റി വിടുന്നതായിരുന്നു ടാസ്ക്. റെനീഷ, അഞ്ജൂസ്, സാഗര്‍, അനിയന്‍, നാദിറ, ജുനൈസ്, സെറീന എന്നിവർ അടങ്ങുന്ന ആൽഫ ടീമിനായിരുന്നു ദൗത്യം കൊടുത്തത്. ആൽഫ ടീമിന് ഒരോ താക്കോൽ കൊടുത്തിട്ടുണ്ട്. ഓരോ ബസർ അടിക്കുമ്പോഴും ഓരോ താക്കോൽ ഉപയോഗിച്ച് കൂട് തുറക്കുകയാണ് വേണ്ടത്.

ബസറടിച്ചതോടെ കൂടിന് മുകളിൽ കൂടി നിൽക്കുന്ന ബീറ്റ ടീമിനെ അവിടെ നിന്ന് മാറ്റാനുള്ള ശ്രമങ്ങൾ ആൽഫ ടീം ആരംഭിച്ചു. ബീറ്റ ടീം അംഗങ്ങളെ ആൽഫ ടീം അംഗങ്ങൾ ബലമായി പിടിച്ച് വെച്ചിരുന്നു. ഇതിനിടയിൽ ബസറടിച്ചു. പിന്നാലെ റെനീഷ അഖിലിനെ ടാസ്കിന്റെ ഭാഗമായി തല്ലി. അതേസമയം ശ്രുതി ഇത് ചോദ്യം ചെയ്തതോടെയാണ് ഇരുവരും തമ്മിൽ തർക്കം ആരംഭിച്ചത്.

ബസറടച്ചതിന് തൊട്ട് പിന്നാലെ അഖിലിനെ റെനീഷ അടിക്കുകയായിരുന്നുവെന്നും ബസർ അടിച്ചതിന് ശേഷമാണോ തല്ലുന്നതെന്ന് റെനീഷയുടെ മുഖത്ത് കൈവീശി ശ്രുതി ചോദിച്ചു. ഇതോടെ കൈവീശയതല്ലേ എന്നാൽ കൈവെയ്ക്ക് എന്നായി റെനീഷ.

ഇരുവരും തമ്മിൽ ഇതോടെ കടുത്ത വക്ക് തർക്കം ഉടലെടുത്തു. തന്റെ വയറിന് അഖിൽ ചവിട്ടേറ്റ് വേദനെചുത്തപ്പോ ഞാൻ തല്ലി എന്നായി റെനീഷ. നാണമുണ്ടോ ബസറടിച്ച് തല്ലാൻ എന്ന് ഇതോടെ ശ്രുതി തിരിച്ച് ചോദിച്ചു.

നാണം ചേച്ചിക്ക് നല്ലോണം ഉണ്ടല്ലോ, അറിയാം.എന്റെ നാണത്തെ കുറിച്ത് സംസാരിക്കാൻ ശ്രുതി ലക്ഷ്മി ആരുമല്ല. അടിച്ച തനിക്കോ ചവിട്ടിയ അഖിലിനോ യാതൊരു പ്രശ്നവും പരസ്പരം ഇല്ല. ഗെയിമിനിടയിൽ സംഭവിച്ച കാര്യമാണ് പിന്നെ എന്തിനാണ് ബഹളം വെയ്ക്കുന്നത് എന്നായി റെനീഷ.

ഇതോടെ നീ പോടിയെന്ന് ശ്രുതി അലറുന്നുണ്ട്. ഇതോടെ പോടീ എന്ന് വിളിക്കരുതെന്ന് റെനീഷ പറഞ്ഞു. എന്നാൽ വിളിച്ചാൽ നീ എന്ത് ചെയ്യും എന്നായി ശ്രുതി, പിന്നാലെ ശ്രുതിയും റെനീഷയുടെ മുഖത്തേക്ക് കൈവീശുകയാണ് ഉണ്ടായത്.

അതേസമയം റെനീഷ ശ്രുതിക്ക് നേരെ കൈയ്യോങ്ങുന്ന പ്രമോ വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇതോടെ നിരവധി പേർ വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തുന്നുണ്ട്. ബിഗ് ബോസിന്റെ ചരിത്രത്തിൽ ഫിസിക്കൽ അറ്റാക്കിന്റെ പേരിൽ ഒരു സത്രീ മത്സരാർത്ഥി പുറത്താകുമോയെന്നാണ് ചിലരുടെ ചോദ്യം. അതേസമയം റെനീഷയുടെ നടപടിയിൽ ചിലർ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ട്. എത്ര ടാസ്കിനിടയിലും കായികമായി അക്രമിക്കാനുള്ള പ്രവണത ഉണ്ടാകരുതെന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്. രണ്ട് പേരേയും ലാലേട്ടൻ അടുത്ത എപ്പിസോഡിൽ താക്കീത് ചെയ്യണമെന്നും ചിലർ പറയുന്നു.

അതേസമയം പൊതുവെ വിരസമായ ബിഗ് ബോസ് സീസൺ 5 എപ്പിസോഡുകൾ വീക്കിലി ടാസ്കോടെയാണ് ഉണർന്നിരിക്കുന്നതെന്നും ഇത്തരത്തിലുള്ള ഗെയിമുകൾ തന്നെ ഇനിയും ബിഗ് ബോസ് അവതരിപ്പിക്കണമെന്നുമാണ് മറ്റ് ചില ആരാധകരുടെ അഭിപ്രായം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+