Get Updates
Get notified of breaking news, exclusive insights, and must-see stories!

'റെനീഷ-വിഷ്ണു പ്രണയം'; വിഷ്ണുവിന്റെ കുടുംബം പറയുന്നത് ഇങ്ങനെ..വിഷ്ണു സിംഗിളോ? മറുപടി

കൊച്ചി: ബിഗ് ബോസിലെ ഇതുവരെയുള്ള സീസണുകളിൽ എല്ലാം തന്നെ ഓരോ പ്രണയങ്ങൾ മൊട്ടിട്ടിട്ടുണ്ട്. ഇവയിൽ ചിലത് പുറത്ത് കാര്യമായി ആഘോഷിക്കപ്പെട്ടിട്ടുമുണ്ട്. ഇത്തവണത്തെ സീസണിൽ സാഗർ സൂര്യയും സെറീനയും തമ്മിലുള്ള പ്രണയമായിരുന്നു ചർച്ചയായത്. ഇരുവരും പ്രണയം തുറന്ന് പറഞ്ഞിരുന്നില്ലെങ്കിലും ഇരുവരുടേയും ഇടപെടലുകളാണ് ഇത്തരത്തിൽ ചർച്ചയ്ക്ക് കാരണമായത്.

എന്നാൽ വലിയ സൗഹൃദമോ അടുപ്പമോ കാണിക്കാതിരുന്നിട്ട് പോലും പുറത്ത് ആർമി ഗ്രൂപ്പുകളിൽ ആഘോഷിക്കപ്പെടുന്ന മറ്റൊരു 'പ്രണയം' കൂടി ഇത്തവണത്തെ ബിഗ് ബോസിൽ ഉണ്ട്. വിഷ്ണുവിനേയും റെനീഷയേയും ചേർത്ത് കൊണ്ടുള്ളതാണത്. ഫാൻ ഗ്രൂപ്പുകളിൽ റിങ്കു-വിങ്കു എന്ന പേരിലാണ് ഇരുവരും ആഘോഷിക്കപ്പെടുന്നത്.

vishnu-reneesha-

എന്നാൽ ഹൗസിൽ ഒരിക്കൽ പോലും അടുത്ത സൗഹൃദം പോലും പുലർത്താതിരുന്ന ഇരുവരുടേയും പേരിൽ എങ്ങനെ ഇത്തരം ഒരു ചർച്ച വന്നുവെന്ന അമ്പരപ്പ് പ്രകടിപ്പിക്കുകയാണ് ഇപ്പോൾ വിഷ്ണുവിന്റെ കുടുംബം. 'മൈൽ സ്റ്റോൺ മെയ്ക്കേഴ്സ്' എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിഷ്ണുവിന്റെ കുടുംബം ഇതിനോട് പ്രതികരിച്ചത്. ബിഗ് ബോസിലെ വിഷ്ണുവിന്റെ പ്രകടനത്തെ കുറിച്ചും കുടുംബം മനസ് തുറന്നു. വായിക്കാം.

'റെനീഷയും വിഷ്ണുവും തമ്മിലുള്ളൊരു കോമ്പോ ചിലപ്പോൾ പുറത്ത് ഒരുപാട് പേർ ആഗ്രഹിക്കുന്നുണ്ടാകാം. എന്നാൽ അതിനുള്ളിൽ അങ്ങനെയൊരു കോമ്പോ ഇല്ല. വിഷ്ണുവും റെനീഷയും തമ്മിൽ വലിയ സൗഹൃദം പോലും ഇല്ല. ഇരുവരും ഹൗസിനുള്ളിൽ ഇടപെടുന്നതിന്റെ വീഡിയോ കട്ട് ചെയ്ത് ചിലർ പുറത്തിറക്കുന്നുണ്ട്. അത് കാണുന്നവർ കരുതും ഇരുവരും തമ്മിൽ എന്തോ അടുപ്പമുണ്ടെന്ന്. ഇത് നാളെ ഇരുവർക്കും ബുദ്ധിമുട്ടാകും. അകത്ത് വലിയ ബന്ധം ഉണ്ടായിട്ട് പുറത്ത് വന്നപ്പോൾ ഒന്നുമില്ലെന്ന് ആളുകൾ പറയും. റെനീഷയ്ക്കും വിഷ്ണുവിനും ഒരുപോലെ ബുദ്ധിമുട്ട് ഉണ്ടാക്കാൻ ഇത് കാരണമാകും', വിഷ്ണുവിന്റെ സഹോദരൻ പറഞ്ഞു.

വിഷ്ണുവിന് പ്രണയമൊക്കെ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇപ്പോൾ സിംഗിളാണ്. ഭാര്യയും കുട്ടിയും ഉണ്ടായിട്ടുണ്ടെന്നൊക്കെയുള്ള ചില പ്രചരണങ്ങൾ സോഷ്യൽ മീഡിയയിൽ ഉണ്ടായിരുന്നുവെന്നും സഹോദരൻ പറഞ്ഞു.
അതേസമയം ബിഗ് ബോസ് ഹൗസിനുള്ളിലെ പോലെ തന്നെ എല്ലാവരേയും കളിയാക്കുന്നൊരാളാണ് വിഷ്ണുവെന്നും കുടുംബം പറയുന്നു. 'ബിഗ് ബോസിൽ പോയി സ്വയം ശുദ്ധീകരിച്ച് തിരിച്ച് വരാൻ അവന് സാധിക്കട്ടെ. എല്ലാ കാര്യങ്ങളിലും ഇടപെടുന്ന ആളല്ല അവൻ. അവിടേയും അങ്ങനെയാണ് ഇടപെടുന്നത്. അത് പക്ഷേ മാറ്റണം. എല്ലാത്തിലും ഇടപെടണം.

ഹോട്ടൽ ടാസ്കിൽ വിഷ്ണു ജുനൈസനിനെ അമിതമായി കളിയാക്കിയത് പുറത്ത് നെഗറ്റീവ് ആകാൻ കാരണമായിരുന്നു. അത് വേണ്ടിയിരുന്നില്ലെന്ന് തോന്നിയിരുന്നു. പിന്നീട് ലാലേട്ടൻ വന്ന് പറഞ്ഞപ്പോൾ വിഷ്ണു പിന്നെ ഒതുങ്ങിയിരുന്നു.

വിഷ്ണു ടാസ്കുകളിൽ അല്ലാതെ അല്ലാതെയുള്ള സംസാരങ്ങളിൽ കുറച്ച് കൂടെ ഇടപെട്ടാൽ നന്നായിരിക്കുമെന്ന് തോന്നാറുണ്ട്. എല്ലാത്തിലും അഭിപ്രായം ഉണ്ടാവണം. ഒരു വിഷയത്തിൽ എന്ത് നിലപാട് എടുക്കുന്നുവെന്നത് പുറമെയുള്ളവരും നോക്കുന്നുണ്ട്. വിഷ്ണു അത്തരത്തിൽ ഇടപെടാത്തത് ആവശ്യമില്ലാത്തതിൽ എന്തിനാണ് ഇടപെടുന്നത് എന്ന് ചിന്തിച്ച് കൊണ്ടാകണം', സഹോദരൻ പറഞ്ഞു.

ബിഗ് ബോസിൽ ഉഡായിപ്പായി തോന്നിയത് റിനോഷ് ജോർജ് ആണ് ആണെന്നും വിഷ്ണുവിന്റെ സഹോദരൻ പറഞ്ഞു.' പുള്ളിക്ക് വലിയ നൻമയുണ്ടെന്നൊക്കെ പറയും,പക്ഷേ ചില സമയത്ത് പുള്ളി തന്നെ മാറിയിരുന്ന് മറ്റുള്ളവരെ കുറ്റം പറയും. വിമർശനമല്ലത്, അതിനെ വേണമെങ്കിൽ പരദൂഷണം എന്ന് പറയാം. വിമർശനങ്ങൾ എന്ത് തന്നെയായാലും അത് നേരിട്ട് മുഖത്ത് നോക്കി പറയുന്നതായിരിക്കും നല്ലത്. അതായിരിക്കും പ്രേക്ഷകരും ഇഷ്ടപ്പെടുന്നത്', സഹോദരൻ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+