ബിഗ്ബോസ് മലയാളം സീസൺ 5: രണ്ടാം സ്ഥാനം സ്വന്തമാക്കി റെനീഷ; ഫിനാലെ ഫലം ഇങ്ങനെ
ബിഗ്ബോസ് സീസൺ 5 ന്റെ ടൈറ്റിൽ വിന്നറായി അഖിൽ മാരാർ മാറയിരിക്കുകയാണ്. പ്രേക്ഷകരുടെ പ്രവചനം നൂറ് ശതമാനവും സത്യമായ നിമിഷം. അഞ്ച് മത്സരാർത്ഥികളാണ് ബിഗ്ബോസ് വീട്ടിൽ 100 ദിവസം തികച്ചത്. അഖിൽ, ശോഭ, റെനീഷ, ജുനൈസ് ശോഭ, ഷിജു എന്നിവരായിരുന്നു ആ അഞ്ച് പേർ .
തുടക്കം മുതൽക്ക് തന്നെ അഖിൽ ബിഗ്ബോസ് വീട്ടിൽ മുന്നിട്ട് നിന്നിരുന്നു. അതുകൊണ്ട് തന്നെ അഖിലിന്റെ വിജയം അത്ഭുതമല്ല. അവസാന നിമിഷം അട്ടിമറി ഉണ്ടാകുമോ എന്ന് മാത്രമായിരുന്നു പേടി. എന്നാൽ അതൊന്നും സംഭവിച്ചില്ല. അഖിൽ തന്നെ കപ്പുയർത്തി.

രണ്ടാം സ്ഥാനത്ത് ശോഭ എത്തുമെന്നാണ് കരുതയിരുന്നതെങ്കിലും. പ്രേക്ഷകർ ഒട്ടും പ്രതീക്ഷിക്കാത്ത മത്സരാർത്ഥിയായ റെനീഷയാണ് രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. മൂന്നാം സ്ഥാനത്ത് ജുനൈസും നാലാം സ്ഥാനത്ത് ശോഭയും അഞ്ചാം സ്ഥാനത്ത് ഷിജുമാണ് എത്തിയിരിക്കുന്നത്. മത്സരാർത്ഥികൾ കപ്പ് ഉയർത്തി നിൽക്കുന്ന ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.
റെനീഷയെ സംബന്ധിച്ച് ഇത് അഭിമാന നേട്ടമാണ്. ഒട്ടുമിക്ക എല്ലാ എവിക്ഷനിലും വന്ന ആളാണ് റെനീഷ. സേഫ് ഗെയിം കളിക്കുന്ന ആളാണ്. വളരെ മുമ്പ് തന്നെ പുറത്തുപോകണമായിരുന്നു എന്നൊക്കെയുള്ള വിമർശനങ്ങൾ റെനീഷയ്ക്കെതിരെ വന്നിരുന്നു. എന്നാൽ എല്ലാ വിമർശനങ്ങൾക്കും മേലെ ബിഗ്ബോസ് വീട്ടിലെ തന്റെ സ്ഥാനം തെളിയിച്ചിരിക്കുക ആണ് റെനീഷ.












Click it and Unblock the Notifications