Get Updates
Get notified of breaking news, exclusive insights, and must-see stories!

'എല്ലാം സെറീനയുടെ തന്ത്രം': കരഞ്ഞപ്പോള്‍ സീരിയല്‍ നടിയാക്കി, ചതികള്‍ വേറേയും, ഒന്നും മറക്കില്ല

ബിഗ് ബോസ് മലയാളം സീസണ്‍ 5 ഗ്രാന്‍ഡ് ഫിനാലെ വീക്കിലേക്ക് കടന്നുകൊണ്ടിരിക്കുകയാണ്. ആരൊക്കെ ഫൈനലില്‍ ഉണ്ടാവുമെന്ന് ഇന്നത്തെ എവിക്ഷന്‍ പ്രക്രിയ പൂർത്തിയാവുന്നതോടെ വ്യക്തമാവും. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് റിനോഷ് ജോർജ് പുറത്തായതോടെ എട്ട് പേരാണ് ഇനി ഷോയില്‍ അവസാനിക്കുന്നത്. അതില്‍ തന്നെ ടിക്കറ്റ് ടു ഫിനാലെ കരസ്ഥമാക്കി നാദിറ ഫൈനല്‍ ബർത്ത് ഉറപ്പിച്ച് കഴിഞ്ഞു.

അവസാന ദിവസങ്ങളിലേക്ക് കടന്നതോടെ താരങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങളെല്ലാം ഏകദേശം ഒതുങ്ങി വരികകയാണ്. എന്നാല്‍ ഇതിനിടയിലാണ് ആത്മസുഹൃത്തുക്കളായിരുന്ന സെറീനയും റെനീഷയും തമ്മിലുള്ള പ്രശ്നം ഉടലെടുക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവർക്കും ഇടയില്‍ പ്രശ്നങ്ങള്‍ പുകഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഒടുവില്‍ ഇന്നലെ മോഹന്‍ലാല്‍ വന്ന എപ്പസിഡോല്‍ അത് കൃത്യമായ അകല്‍ച്ചയിലേക്ക് എത്തുകയും ചെയ്തു.

ബി​ഗ് ബോസിലെ മറക്കാനാവാത്ത ഒരു നല്ല അനുഭവവും മോശം അനുഭവവും പങ്കുവെക്കാന്‍ ഓരോ മത്സരാര്‍ഥികളോടും മോഹന്‍ലാല്‍ ആവശ്യപ്പെട്ടിരുന്നു. തനിക്ക് ലഭിച്ച അവസരത്തില്‍ റെനീഷ പറഞ്ഞത് അടുത്ത സുഹൃത്തായ സെറീനയില്‍ നിന്ന് തനിക്കുണ്ടായ വേദനകളെക്കുറിച്ചായിരുന്നു. വളരെ വൈകാരികമായി പ്രതികരിച്ച റെനീഷയ്ക്ക് കരച്ചില്‍ അടക്കാനുമായില്ല.

 cerina-renieesh

തുടർന്ന് മോഹന്‍ലാല്‍ ഇടവേളയ്ക്ക് പിരിഞ്ഞപ്പോഴും ഇരുവരും തമ്മിലുള്ള വാക്ക് തർക്കം തുടർന്നു. ഇതോടെ അഖിലിനും ഷിജുവിനും മുന്നില്‍ പോയിരുന്ന സെറീന തന്റെ ഭാഗം വിശദീകരിക്കുകയും ചെയ്തു. ഞാന്‍ ഇത്രയും നേരം കരഞ്ഞില്ലെങ്കില്‍ അതിന്‍റെ അര്‍ഥം എന്താ, എനിക്ക് വിഷമം ഇല്ലെന്നാണോ? ആണോ? ഇവളെ സുഹൃത്താക്കിയതില്‍ എനിക്ക് വലിയ ഖേദം തോന്നുന്നു'-എന്നായിരുന്നു അഖിലിനോടും ഷിജുവിനോടുമായി സെറീന പറഞ്ഞത്.

'എനിക്ക് മതിയായി. ജീവിതത്തില്‍ ഞാന്‍ ഇങ്ങനെ പ്രതീക്ഷിച്ചിട്ടില്ല. ഞാന്‍ തന്നെയാണ് എന്‍റെ കുഴി തോണ്ടിയത്. എനിക്ക് ഇപ്പോഴാണ് അത് മനസിലായത്. ഞാനാണ് അവളെ ഇങ്ങനെ ബില്‍ഡ് ചെയ്തത്. ഞാന്‍ അതിന്‍റെ ക്രെഡിറ്റ് മുഴുവന്‍ എടുക്കും. ഇങ്ങനെയേ അല്ലായിരുന്നു ഇവള്‍. ഒരു കാര്യം ചിന്തിക്കാന്‍ അറിയില്ല. എല്ലാ കാര്യത്തിലും എന്‍റെ ഉപദേശം ചോദിക്കും. എന്താ ചെയ്യേണ്ടത് എന്ന്' സെറീന കരഞ്ഞുകൊണ്ട് പറഞ്ഞു.

അതേസമയം, ഇരുവരും തമ്മിലുള്ള തർക്കത്തില്‍ സെറീനയ്ക്കെതിരെ വലിയ വിമർശനമാണ് റെനീഷയുടെ ആരാധകർ നടത്തുന്നത്. റെനീഷ - സെറീന സൗഹൃദത്തിൽ സെറീനയുടെത് ഒരു സ്ട്രാറ്റജി മാത്രം ആണെന്നാണ് പലപ്പോഴും തോന്നിയിട്ടുണ്ടുള്ളതെന്നാണ് ദർശനയെന്ന റെനീഷ ആരാധിക അഭിപ്രായപ്പെടുന്നത്. സൗഹൃദം മാത്രം അല്ല സാഗറിനോടുള്ള റിലേഷൻ, അഖിൽ സ്നേഹത്തോടെ പറഞ്ഞ കാര്യം ഗെയിമിന് വേണ്ടി ഉപയോഗിച്ചത്, അങ്ങനെ പലതുമുണ്ടെന്നും ബിഗ് ബോസ് സോഷ്യല്‍ മീഡിയ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ ആരാധിക പങ്കുവെക്കുന്നു. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ഗെയിമില്‍ സൗഹൃദം കൊണ്ട് വരേണ്ട കാര്യം ഇല്ല നല്ലതു തന്നെ. പക്ഷേ സൗഹൃദം ഗെയിമിനു വേണ്ടിയും നിലനിൽപ്പിനും വേണ്ടി മാത്രം ആകരുത്. ഏച്ചു കെട്ടിയാൽ മുഴച്ചിരിക്കും എന്ന് കേട്ടിട്ടില്ലേ. ഇവിടെ ഏച്ചു കെട്ടിയത് സെറീനയാണ്. ഡോളർ മിസ്സ്‌ ആയ കേസിൽ അത് റെനീഷ എടുത്തത് സെറീനയുടെ ആണെന്ന് അറിഞ്ഞിട്ടല്ല. സെറീനക്ക് പോയിന്റ് കുറക്കാൻ വേണ്ടിയും അല്ല. അതിനി എന്തും ആയിക്കോട്ടെ, റെനിഷ പറഞ്ഞ കാര്യങ്ങളിൽ ബോധ്യമായിട്ടില്ലെന്ന് പറയുന്ന സെറീന എന്ത് കൊണ്ട് ആ സംഭവത്തിന് ശേഷം പിന്നേയും റെനീഷയുമായി സൗഹൃദം തുടർന്നു?.

 reneesha

മറക്കുന്നത് ആണ് എന്റെ മെയിൻ എന്ന് പറഞ്ഞ സെറീന കോടതി ടാസ്കിൽ എന്തിന് റെനീഷക്ക് എതിരെ പരാതി കൊടുത്തു? കൂട്ടുകാരിയെ നെഗറ്റീവ് ആക്കി കാണിക്കാൻ വേണ്ടി കിട്ടുന്ന ഒരു അവസരവും സെറീന വെറുതെ കളഞ്ഞിട്ടില്ല. ഞങ്ങൾ തമ്മിൽ ഒരു ട്രസ്റ്റ് ഇഷ്യൂ ഉണ്ടാവില്ല എന്ന് പറഞ്ഞ സെറീന ലാലേട്ടന്റെ വീക്കെൻഡ് എപ്പിസോഡിൽ വരെ റെനീഷയെ ഇട്ടു കൊടുത്തു.

ഷിജു-അഖിൽ സൗഹൃദം നോക്കൂ.. താൻ മുന്നോട്ടു പോകുമ്പോൾ കൂടെ മറ്റേയാളും അവസാനം വരെ കൂടെ ഉണ്ടാവണം എന്ന് യഥാർത്ഥ സുഹൃത്തുക്കൾ ആഗ്രഹിക്കും. ഇവിടെ സെറീന റെനീഷയെ പുറത്താക്കി മുന്നോട്ട് പോകാൻ മാത്രമാണ് പലപ്പോളും ശ്രമിച്ചിട്ടുള്ളത്. അത് ടാസ്ക് ആണെങ്കിൽ പോലും. ഏറ്റവും ആദ്യം റെനീഷ ഫൗൾ ചെയ്യുന്നുണ്ടോ എന്ന് നോക്കിയിരിക്കുന്നത് സെറീനയാണ്

കയർ പിടിക്കുന്ന ടാസ്കിലും കാർ ടാസ്കിലും ഒക്കെ അത് നന്നായി മനസിലായതാണ്. റെനീഷ ആയതുകൊണ്ട് നിന്ന് തർക്കിക്കാതെ ഭൂരിപക്ഷ തീരുമാനം കേട്ടു പിന്മാറി. ഇത് ചെയ്തത് റെനീഷ ആയിരുന്നെങ്കിൽ കാണാമായിരുന്നു സെറീനയുടെ കാട്ടികൂട്ടലുകൾ. നിസാരം ഒരു വീക്കിലി ടാസ്കിൽ ഞാൻ കഠിനാധ്വാനം ചെയ്തു ഉണ്ടാക്കിയ ക്യാഷ് പോയി എന്ന് പറഞ്ഞു സീൻ ഉണ്ടാക്കി ഹീലിങ് പീരിയഡില്‍ ആണെന്ന് പറഞ്ഞു ഡ്രാമ നടത്തി പിന്നീട് കേസ് വരെ കൊടുത്ത സെറീനയാണ് ഈ സെറീന.

തമാശ എന്തെന്ന് വച്ചാൽ അതിനു മുന്നിൽ നടന്ന മുത്തുകൾ ശേഖരിക്കുന്ന ടാസ്ക് , പാവ ടാസ്കിൽ ഒക്കെ കാണിച്ച കള്ളത്തരം കയ്യോടെ പിടികൂടി ജയിൽ നോമിനേഷനിൽ വരെ റിനോഷും മിഥുനും നോമിനേറ്റ് ചെയ്തിട്ടുണ്ട് സെറീനയെ. അവസാനം എവിക്ട് ആയ സെറീനയെ സീക്രെട് റൂമിലാക്കി.. ലൈവിൽ നമ്മൾ ആരും കാണാത്തതാണ് സെറീന പുറത്തു ഇറങ്ങി തള്ളി മറിച്ചത്.

റിനോഷിന്റെ കയ്യിൽ ബ്ലൂ പ്രിന്റ് ഉണ്ട് എന്ന് തുടങ്ങി ഏറെക്കുറെ തീവ്രവാദി വരെ ആക്കി. വെളിയിൽ വന്ന സെറീന റെനീഷയോട് ചോദിക്കുന്നത് ഞാൻ അർഹതയുള്ളവളാണെന്ന് നീ എന്ത് കൊണ്ട് എല്ലാരോടും പറഞ്ഞില്ല എന്നാണ്. സെറീന ആയിരുന്നു അർഹതപ്പെട്ടവള്‍ എന്ന് പറഞ്ഞാൽ റെനീഷ അർഹതയുള്ളവർ അല്ലായിരുന്നു എന്നല്ലേ, അതാണോ സെറീനക്ക് വേണ്ടി ഇരുന്നത്.? ആരെങ്കിലും ഒരാൾ പോകും എന്നുറപ്പായിരുന്നു. ലാസ്റ്റ് വീക്ക് മുതൽ അങ്ങനെ ഒന്നു സംഭവിച്ചാൽ അക്‌സെപ്റ്റ് ചെയ്യാൻ ഞാൻ മെന്റലി തയ്യാറായിരുന്നു എന്ന് തന്നെയാണ് റെനീഷ നേരിട്ട് സെറീനയോട് പറഞ്ഞത്.

reneesha-

പിന്നെ എന്തിനാണ് ഞാൻ പോയിട്ട് നിന്റെ മുഖത്തു ഞാൻ വിചാരിച്ച അത്ര വിഷമം കണ്ടില്ല നിന്റെ ഫോട്ടോ പോലും നോക്കാൻ എനിക്ക് തോന്നിയില്ല എന്ന് സെറീന പറഞ്ഞത്? കൂട്ടുകാരിയെ മാനസികമായി തളർത്താൻ വേണ്ടി മാത്രം. വെളിയിൽ വന്ന സെറീനയോടു നിനക്ക് എന്നോട് എന്തെങ്കിലും പ്രശ്നം ഉണ്ടോ, നിനക്ക് ശരിക്കും ഓക്കേ ആവാതെ എന്റെ അടുത്ത് വന്നിരിക്കുന്നത് എനിക്ക് എന്തോ പോലെ തോനുന്നു എന്നൊക്കെയാണ് പറയുന്നത്.

റെനീഷ കണ്ണ് പൊത്തി കരയുമ്പോൾ ആ കണ്ണീർ അഭിനയം ആണെന്ന രീതിയിൽ സീരിയൽ നടി എന്നാണ് സെറീന വിളിച്ചത്. ഈ ശരിക്കും ഓക്കേ ആവാത്ത സെറീന വീണ്ടും എന്തിനാണ് റെനീഷയെ കെട്ടിപിടിച്ചു കൂടെ നടന്നത്. കാർ ടാസ്കിനിടയിൽ ഉമ്മ വരെ കൊടുക്കുന്ന കണ്ടു. ആരാണ് ഇവിടെ നടി? റെനിഷയുടെ ചെറിയ തെറ്റുകൾ ഹൈലൈറ്റ് ചെയ്ത് കാണിക്കാൻ ശ്രമിക്കുന്ന സെറീന, ഡെയിലി ടാസ്കിൽ റെനീഷ എടുത്ത റോൾ പിടിച്ചു മേടിക്കുന്നു.

റെനീഷക്ക് സ്ക്രീൻ സ്പേസ് കിട്ടും എന്ന് തോന്നുന്നിടത്തു ഇടിച്ചു കയറും. അമ്മൂ ഫുഡ്‌ എടുത്തു വച്ച് കഴിഞ്ഞ് എന്നെ വിളിക്കൂ എന്ന് റെനിഷയോടു പറഞ്ഞു ഊഞ്ഞാൽ ആടുകയും ചെയ്യും സെറീന. ഫുഡ്‌ കഴിച്ചാൽ റെനീഷ സെറീനയുടെ പാത്രം എടുത്തു കൊണ്ട് പോകുന്നത് പലപ്പോളും ലൈവിൽ കണ്ടിട്ടുണ്ട്. തന്റെ ഫ്രണ്ട്നു ക്വാളിറ്റി ഇല്ലെന്നു മറ്റൊരാൾ പറഞ്ഞിട്ടും ചോദ്യം ചെയ്യാനും സെറീന തയ്യാറായിരുന്നില്ല.

അവസരം കിട്ടിയാൽ എല്ലാവരുടെ അടുത്തും റെനീഷയുടെ കുറ്റം പറയാൻ പോകുംസെറിന. കൂട്ടുകാരി ടോപ് 5 ഇൽ പോകുമോ എന്ന് ആകുലതയോടെ നാദിറ യോട് പറയുന്നുണ്ട് അവർ. ഇതു പോലെ ഉള്ള ചില കപട സുഹൃത്തുക്കൾ നിങ്ങളുടെ ഒക്കെ ജീവിതത്തിൽ ഉണ്ടായിട്ടില്ലേ. അങ്ങനെ ഉള്ളവരെ ചിലപ്പോൾ സ്വയം തിരിച്ചറിയും.ചിലപ്പോൾ വേണ്ടപ്പെട്ടവർ മനസിലാക്കി തരും. റെനീഷക്ക് ഉണ്ടായിരുന്ന സംശയം തനിക്കു നല്ലതു മാത്രം വരണം എന്ന് ആഗ്രഹിക്കുന്ന ഏട്ടൻ പറഞ്ഞു കൊടുക്കേണ്ടി വന്നു എന്ന് മാത്രം.

സെറീന എന്താണ്‌ റെനീഷയോടു ചെയ്തത് എന്ന് ചോദ്യത്തിന് ഇത്രേം പോസ്റ്റ്‌ ആയി എഴുതേണ്ടി വന്നു. തിരിച്ചു റെനീഷ എന്താണ് സെറിനയോടു ചെയ്‍തത് എന്ന് ചോദിച്ചാൽ മിസ്സ്‌ ആയ ഡോളർ സെറീനയുടേത് ആണെന്ന് അറിഞ്ഞിട്ടും പറയാതിരുന്ന ഒരു 15 മിനിറ്റ്. എന്ത് ചെയ്യണം എന്ന് കണ്‍ഫ്യൂസ്ഡ് ആകുന്ന ചില നിമിഷങ്ങൾ നമുക്കും ജീവിതത്തിൽ ഉണ്ടായിട്ടില്ലേ. അതും ജീവിതത്തിൽ അല്ലല്ലോ വെറും ഒരു ടാസ്കിൽ. സെറീനയുടേത് ആണെന് ബെഡ്റൂമിൽ വച്ച് അറിയുകയും സെറീന അത് പറഞ്ഞു കരയുന്നതും ഒക്കെ റെനീഷ കണ്ടിരുന്നെങ്കിൽ പ്രോമോ ഇട്ടു ആഘോഷിക്കാൻ അങ്ങനെ ഒരു എപ്പിസോഡ് ഉണ്ടാവില്ലാരുന്നു. റെനീഷ ഹേറ്റേഴ്‌സ്നു പറയാൻ ഈ ഡോളർ കഥയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+