'അഖിൽ മാരാർ അല്ല, ബിഗ് ബോസ് കണ്ട ഏറ്റവും ബ്രില്യന്റ് പ്ലയർ അയാളായിരിക്കും, ഈ സീസണിലെ ക്രൗഡ് പുള്ളർ'
ബിഗ് ബോസ് മലയാളം സീസൺ 5 ൽ മത്സരം മുറുകുകയാണ്. നാല് പേരാണ് ഇതുവരെ ബിഗ് ബോസിൽ നിന്നും പുറത്തായത്. വരും ദിവസങ്ങളിൽ ഏറ്റവും മികച്ചതാരെന്ന് കണ്ടെത്താനുള്ള ഗെയിമുകളും ടാസ്കുകളുമായിരിക്കും ബിഗ് ബോസിൽ ഉണ്ടാകുക.
അതിനിടെ ബിഗ് ബോസ് ഫൈനൽ 5 ൽ ഇടം നേടാൻ സാധ്യയുള്ള മത്സരാർത്ഥികളെ കുറിച്ച് പറയുകയാണ് ബിഗ് ബോസ് ആരാധകൻ. എന്തുകൊണ്ട് അവർ യോഗ്യരെന്നും അദ്ദേഹം വിശദീകരിക്കുന്നു. വായിക്കാം

'അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല എങ്കിൽ ബിഗ് ബോസ് സീസൺ 5ന്റെ ഫൈനൽ 5 ഇവർ ആകും എന്ന് തന്നെ പറയാം. അഖിൽ മാരർ :- എന്റെർറ്റൈനർ, ഫിസിക്കൽ - വെർബൽ ടാസ്കുകളിൽ കൃത്യമായ മുൻതൂക്കം. ആളുകളെ എന്റർടൈൻമെന്റ് ചെയ്യിക്കാൻ ഉള്ള കഴിവ്. പുള്ളി ഇപ്പോ നിൽക്കുന്ന വിഷ്ണു -ഷിജു ഗാങ് ഒരിക്കലും സ്വഭാവികമായി സംഭവിച്ച ഒന്നല്ല. ബിഗ്‌ബോസ്സിന് അകത്തും പുറത്തും സ്ട്രോങ്ങ് ആയ കോണ്ടെസ്റ്റാന്റ്സിൽ ഒരാൾ.പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ്സ് ലെ പിഴവോ, ഫിസിക്കൽ -വെർബൽ അബ്യുസൊ സംഭവിച്ചില്ലെങ്കിൽ ടോപ് 5 ൽ സ്പോട് ആൾറെഡി ഫിക്സഡ് ആയ കോണ്ടെസ്റ്റാന്റ്.
ഷിജു :- ആണ്ടവർ എന്ന് വിളിപ്പേര് ഇടയ്ക്ക് ഇടയ്ക്ക് പുറത്തുള്ളവർ വിളിക്കുമെങ്കിലും ശെരിക്കും പുള്ളി ഒരു ആണ്ടവർ തന്നെയാണ്. ഫിസിക്കൽ ടാസ്കിൽ പുള്ളി ഇടുന്ന എഫ്ഫർട് ആ ഹൗസിലെ മറ്റാരും ഇടുന്നില്ല എന്നതാണ് ഏറ്റവും വലിയ പ്ലസ് പോയിന്റ്. ഈ ഒരു വയസിൽ ൽ ബിബിയിൽ വന്നിട്ടുള്ളവരെ വച്ചു നോക്കുമ്പോൾ ഷിജു ആണ്ടവർ തന്നെയാണ്.
റിനോഷ് നോട് കഴിഞ്ഞ മിഷൻ x ടാസ്കിനു ശേഷം പറഞ്ഞ ഒരു പോയിന്റ് വളരെ സ്ട്രൈക്കിംഗ് ആണ്.. " എനിക്ക് ഇനി അധികം ടൈം ഇല്ല, എനിക്ക് പ്രൂവ് ചെയ്യണം എന്നെ കൊണ്ട് ഇനിയും പറ്റും എന്ന് എനിക്ക് പ്രൂവ് ചെയ്യണം അതിനു ഞാൻ എന്റെ 100% കൊടുക്കും " .മാരറിന്റെ വോട്ട് ബാങ്ക് ന്റെ ഹെല്പ് ഉണ്ടങ്കിലും പ്രകടനം കൊണ്ട് നല്ല വളർച്ച ഉണ്ടാക്കുന്നുണ്ട്. ഈ പ്രായത്തിൽ പുള്ളി എടുക്കുന്ന എഫ്ഫർട് ഇദ്ദേഹത്തെ ഫൈനൽ 5 ൽ എത്തിക്കുമെന്ന് വിശ്വസിക്കുന്നു.

റിനോഷ് :- റിനോഷ് ഒരു നന്മമരം ആണെന്ന് പുള്ളി എവിടെയും പറഞ്ഞിട്ടില്ല. മറ്റുള്ളവരോട് പുള്ളി കാണിക്കുന്ന കെയർ, ആറ്റിട്യൂട്, പറയുന്ന സ്റ്റേറ്റ്മെന്റ്സ് വച്ചു പുറത്തു ക്രിയേറ്റ് ചെയ്യപ്പെട്ട ഇമേജ് ആണ് അത്. അതിനർത്ഥം അയാൾ ഒരിക്കലും ദേഷ്യം വരാത്ത ആൾ എന്നല്ല. ഒരു നോർമൽ മനുഷ്യൻ. പക്ഷെ ഫിസിക്കൽ ടാസ്കുകളിൽ ഉള്ള അലസത ബാക്കിലേക്ക് അടിക്കുമ്പോഴും നാവു കൊണ്ട് യുദ്ധം ചെയ്യാൻ കഴിവുള്ള കോണ്ടെസ്റ്റാന്റ്.
പറയുന്ന കാര്യങ്ങളൊക്കെ വ്യക്തത. ഒരു സ്റ്റേറ്റ്മെന്റ് മറ്റുള്ളവരിലേക്ക് ഇൻജെക്ട് ചെയ്യാൻ ഉള്ള കഴിവ് അപാരമാണ്. കെട്ടിരിക്കുന്നവൻ കയ്യടിക്കും വിധം ഇൻഫ്ലുൻസ് ചെയ്യാൻ ഉള്ള കഴിവ്. ഹൗസിനു അകത്തും പുറത്തും തനിക് വേണ്ട ഒരു ടീമിനെ ക്രിയേറ്റ് ചെയ്തു കഴിഞ്ഞു.
ഇനി ചില ആളുകൾ പറയുന്നത് പോലെ റിനോഷ് ഫേക്ക് ആണെങ്കിൽ ഇതൊക്കെ അവന്റെ ഗെയിം ആണെങ്കിൽ bb ഇന്നെവരെ കണ്ടിട്ടില്ലാത്ത അത്രയും ബ്രിലിയന്റ് ഗെയിം എന്ന് പറയേണ്ടി വരും.അല്ലെങ്കിൽ അവിടെ വന്നു ഇപ്പോ ഗെയിം മനസിലാക്കി കളിക്കുന്ന ഒരു കോണ്ടെസ്റ്റെന്റ്. Whatever he is playing the game now. സമ്മതിച്ചാലും ഇല്ലെങ്കിലും he is a crowd puller. ആൾറെഡി ഫൈനൽ 5 ൽ സ്പോട് ഫിക്സഡ്. മഹാത്ഭുതം സംഭവിച്ചാൽ മാത്രം പുറത്ത്.

ശോഭ : സ്വയം ബൂസ്റ്റ് ചെയ്തും തന്റെ ഫൈറ്റിംഗ് സ്പിരിറ്റ് ആളുകൾ മനസിലാക്കും എന്നുള്ള ഒരു കോൺഫിഡൻസ് ഉണ്ട് ശോഭയക്ക്. അത് വാക്കുകളിൽ പ്രക്ടവും ആണ്. ഫിസിക്കൽ ടാസ്കുകളിൽ നല്ല പ്രകടനം കൊടുക്കുന്നുണ്ട്. പക്ഷെ ചില സമയങ്ങളിൽ പ്ളീസിങ് ആറ്റിട്യൂടും ഓവർ നന്മ ചമയലും ഒക്കെ തിരിച്ചടി ആകാൻ സാധ്യത ഉണ്ട്. പോകെ പോകെ അഖിൽ മാരറിനെ ഏറ്റവും കൂടുതൽ ബൂസ്റ്റ് കൊടുക്കാൻ ശോഭ തന്നെ കാരണം ആയേക്കാം. എന്നിരുന്നാലും ഫൈനൽ 5 ൽ ഉണ്ടാകും എന്ന് വിശ്വസിക്കാം.
വിഷ്ണു :- till today, gamer of the season എന്ന് നിസംശയം പറയാം. ബിബി എന്താണ് എന്ന് കൃത്യമായി അറിയാവുന്ന പ്ലാൻ ചെയ്ത് മൂവ് ചെയ്യുന്ന പ്ലയെർ. ഇപ്പോ മാരറിന്റെ നിഴലിൽ ആണെങ്കിലും അതൊരു ശീൽഡ് ആയി വച്ചേക്കുകയാണ്. മാരറിനെ മാരർ പോലും അറിയാതെ ഉപയോഗിക്കുന്ന, മാരർ എന്ന വൃക്ഷത്തിനെ വളർത്തിയെടുത്തു കൊണ്ട് വരുന്ന ഒരു കോണ്ടെസ്റ്റാന്റ്.
ഇപ്പോഴൊന്നും മാരറിന്റെ കടയ്ക്കലിൽ വിഷ്ണു കോടാലി വയ്ക്കില്ല. ഒരു 75 ദിവസത്തിനപ്പുറം വിഷ്ണു മാരറിന്റെ നിഴലിൽ നിന്ന് വെളിയിൽ വരും.മുകളിൽ പറഞ്ഞത് പോലുള്ള കാര്യങ്ങൾ സംഭവിച്ചാൽ ഈ സീസിനിലെ 3 സ്ട്രോങ്ങ് കോണ്ടെസ്റ്റാറ്റന്റസ് തമ്മിൽ ക്ലാഷ് ഉണ്ടാകും .. മാരർ vs റിനോഷ് vs വിഷ്ണു
ഷിജു - വിഷ്ണു ഇവർ ഇപ്പോഴും പുറത്തു സെക്യൂർ ആയിട്ടുള്ള ഒരു വോട്ട് ബാങ്ക് നേടിയിട്ടുണ്ടോ എന്നത് സംശയം ആണ്. പ്രത്യേകിച്ച് ഷിജു. ഗ്രോത്ത് ഉണ്ടെങ്കിലും റെനീഷ - സാഗർ എന്നിവരെ ക്കാൾ വോട്ട് നേടാൻ തക്ക വളർച്ച ആയിട്ടില്ല. പക്ഷെ ആകുന്നുണ്ട്.
മാരർ - വിഷ്ണു - ഷിജു ഇവർ 3 പേരും ഒരുമിച്ച് നോമിനേഷനിൽ വന്നാൽ ഏറ്റവും വെല്ലുവിളി ഷിജുവിന് ആണ്. അതിന്റെ കൂടെ റെനീഷയോ സാഗറോ വന്നാൽ ഷിജു ഫൈനൽ ഫൈവിൽ ഉണ്ടാകില്ല. ഇപ്പോഴത്തെ പോക്കിൽ ഷിജു സഗറിനെക്കാൾ വോട്ട് ബാങ്ക് പോകെ പോകെ ഉറപ്പിക്കാൻ സാധ്യത കാണുന്നു.












Click it and Unblock the Notifications