'ഇവന്മാരോടൊന്നും ഒന്നും പറയേണ്ട ആവശ്യമില്ല'; ബിഗ്ബോസ് വീട് ഇനി റിനോഷ് ഭരിക്കുമോ?
ബിഗ്ബോസ് മലയാളം സീസൺ 5 ൽ ആവേശപ്പോരാട്ടം ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇനി 10 മത്സരാർത്ഥികളാണ് ബിഗ്ബോസ് വീട്ടിൽ ഉള്ളത്. 10 പേരും മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ഈ മത്സരാർത്ഥികളിൽ നിന്ന് ആരൊക്കെ ഫൈനൽ 5 ൽ എത്തുമെന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷർ.
തുടക്കത്തിൽ വലിയ ശ്രദ്ധ ലഭിക്കാതിരുന്ന ഒരു മത്സരാർത്ഥിയായിരുന്നു റിനോഷ്. അതുപോലെ തന്നെ സേഫ് ഗെയിം കളിക്കുന്ന ആളാണെന്ന വിമർശനം ഏറ്റുവാങ്ങിയ മത്സരാർത്ഥിയായിരുന്നു മിഥുൻ. എന്നാൽ റിനോഷ് മെല്ലെ മെല്ലെ മുന്നോട്ട് വരികയും ഇപ്പോൾ ഒരു ഗെയിം ചേയ്ഞ്ചർ ആയിമാറുകയും ചെയ്തിരിക്കുകയാണ്. റിനോഷിനൊപ്പം കൂടിയതിന് ശേഷം മിഥുനും നല്ല മാറ്റം വന്നിട്ടുണ്ട്. പല കാര്യങ്ങലും മിഥുൻ ഇപ്പോൾ ഇടപെടാൻ തുടങ്ങി.

റിനോഷും വിഷ്ണുവും തമ്മിൽ ഇപ്പോൾ വലിയ പ്രശ്നം നടന്നുകൊണ്ടിരിക്കുകയാണ്. ബിഗ്ബോസിൽ നിന്ന് പുറത്തുപോയ ഒരു മത്സരാർത്ഥിയോട് റിനോഷ് സെക്സ് ജോക്ക് പറയുന്നുണ്ടായിരുന്നുവെന്നാണ് വിഷ്ണു പറഞ്ഞത്. ഇതിന് പിന്നാലെ ഇവർ തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിന് ശേഷം മറ്റ് ടാസ്ക്കുകളും കാര്യങ്ങളുമൊക്കെ നടക്കുകയും ചെയ്തു.
എന്നാൽ കഴിഞ്ഞദിവസം നടന്ന മോണിംഗ് ടാസ്ക്കിൽ റിനോഷ് ഈ വിഷയം വീണ്ടും കുത്തിപ്പൊക്കി. വിഷ്ണു വളരെ വൃത്തികെട്ടവനാണ് എന്നുപറഞ്ഞുകൊണ്ടാണ് റിനോഷ് ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചത്. തന്റെ കുടുംബത്തേയും ഷോയിൽ നിന്ന് പോയ മത്സരാർത്ഥിയുടെ കുടുംബത്തേയും വിഷ്ണു കയറിപ്പിടിച്ചെന്നും റിനോഷ് പറയുന്നു.
എന്നാൽ താൻ എപ്പോഴാണ് റിനോഷിന്റെ കുടുംബത്തെക്കുറിച്ച് പറഞ്ഞതെന്ന് വിഷ്ണു ചോദിക്കുന്ന. വിഷ്ണു റിനോഷിന്റെ കുടുംബത്തെ വേദനിപ്പിക്കുന്ന കാര്യം തന്നെയാണ് പറഞ്ഞതെന്ന് മിഥുനും പറയുന്നു ഇവർ തമ്മിൽ വഴക്കാകുന്നു. ഇതിനിടെ അഖിൽ ബസറിടിക്കുന്നു ഇതോടെ ആ സംസാരം അവസാനിപ്പിക്കുന്നു. പിന്നീട് ടാസ്ക് വീണ്ടും തുടങ്ങിയപ്പോൾ വിഷ്ണു റിനോഷിന് മറുപടി നൽകുന്നപ.
തന്റെ കണ്ണ് കാെണ്ട് കണ്ടതും ചെവി കൊണ്ട് കേട്ടതാണെന്നും അത് മാത്രമാണ് പറഞ്ഞതെന്നും വിഷ്ണു പറയുന്നു. താൻ ഒന്നും ഉണ്ടാക്കി പറഞ്ഞതല്ലെന്നും വിഷ്ണു പറയുന്നു. എന്നാൽ ഈ വിഷയം റിനോഷിന് വലിയ തിരിച്ചിടിയായിരുന്നു, അതുകൊണ്ട് ഈ പ്രശ്നത്തിൽ നിന്നും പുറത്തുകടക്കാനാണ് റിനോഷ് ശ്രമിക്കുന്നത. റിനോഷും മിഥിനും പ്രധാനപ്പെട്ട ചില കാര്യങ്ങൾ പറയുന്നുണ്ട്.
നമുക്കിനി ഇങ്ങനെ പോയാൽ ശരിയാവില്ല. ഇവിടെ നിൽക്കാനാണ് തീരുമാനമെങ്കിൽ ഇവന്മാരോടൊന്നും ഒന്നും പറയേണ്ട ആവശ്യമില്ല എന്നാണ് റിനോഷ് പറയുന്നത്. . പക്ഷേ നമ്മൾ പഴയതുപോലെ തന്നെ ആയിരിക്കണം. മൂലയ്ക്ക് പോയിരുന്ന്, ഡ്രെസും കഴുകി, ഫുഡ് ഉണ്ടാക്കി, കിടന്നുറങ്ങി പോകാനുള്ള ദിവസല്ല ഇനി . ഇരുപത് ദിവസമെ ഉള്ളൂവെങ്കിൽ, ആ 20 ദിവസം നമ്മൾ അടിപൊളിയായി പോകാം. അവന്മാരുടെ ഭാഗത്തേക്ക് നമ്മൾ ഇനി ശ്രദ്ധിക്കേണ്ട ആവശ്യമില്ലി എന്നും റിനോഷ് പറയുന്നു.
അതേസമയം, അവന്മാർ നമ്മുടെ കാര്യത്തിൽ ഇടപെടുമ്പോൾ, ബാക്കി അപ്പോൾ ആലോചിക്കാം എന്നും ഇനി കേറി ചൊറിഞ്ഞാൽ താൻ കേറി മാന്തുമെന്നും മിഥുൻ പറയുന്നു തന്റെ കയ്യിൽ നിന്നും പോയിരികത്തുകടയാണെന്നും മിഥുൻ പറയുന്നു ണ്ട്.












Click it and Unblock the Notifications