Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസ് ഹൗസിലേക്ക് തിരിച്ചുവരുമോ? ലാലേട്ടനെ കാര്യം അറിയിച്ച് റിനോഷ്, മാരാരുടെ പ്രതികരണം ഇങ്ങനെ

ബിഗ് ബോസിലെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഏറ്റവും ചര്‍ച്ചയായിരുന്നത് ഒരേയൊരു കാര്യമാണ്. റിനോഷിന്റെ തിരിച്ചുവരവായിരുന്നു അത്. എന്നാല്‍ ഇക്കാര്യത്തില്‍ ആരാധകര്‍ നിരാശപ്പെടേണ്ടി വരും. അത്തരമൊരു കാര്യമാണ് മോഹന്‍ലാല്‍ ഇന്ന് പ്രഖ്യാപിച്ചത്. ശനിയാഴ്ച്ചത്തെ എപ്പിസോഡില്‍ റിനോഷ് പുറത്തായെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

മോഹന്‍ലാലിന്റെ നിര്‍ദേശപ്രകാരം റിനോഷ് തന്നെയാണ് ബിഗ് ബോസിലേക്ക് ഒരു മടങ്ങി വരവ് സാധ്യമല്ല എന്ന് മറ്റ് മത്സരാര്‍ത്ഥികളെ അറിയിച്ചത്. അതേസമയം അപ്രതീക്ഷിതമായിട്ടായിരുന്നു ഈ പ്രഖ്യാപനം. റിനോഷ് ആരോഗ്യം വീണ്ടെടുത്ത് തിരിച്ചുവരുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ആരാധകരെ കൂടി നിരാശയിലാക്കിയായിരുന്നു റിനോഷ് ഇനി മടങ്ങിവരവില്ലെന്ന് പ്രഖ്യാപിച്ചത്.

rinosh-george-bigg-boss

അതേസമയം എന്തുകൊണ്ടാണ് പുറത്തുപോകുന്നത് എന്നും റിനോഷ് വിശദീകരിച്ചു. ഐസൊലേഷനില്‍ കഴിയുന്ന റിനോഷ് വീഡിയോ കോള്‍ വഴിയാണ് മോഹന്‍ലാലിനോട് സംസാരിച്ചത്. റിനോഷിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് അറിയാമായിരുന്ന മോഹലാല്‍ ആദ്യം അന്വേഷിച്ചത്, എങ്ങനെയുണ്ട് ഇപ്പോള്‍ എന്നായിരുന്നു. സുഖമായി വരുന്നു എന്ന മറുപടിയും റിനോഷ് നല്‍കി.

റിനോഷിന്റെ അവസ്ഥയില്‍ വിഷമമുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. തുടര്‍ന്നാണ് മത്സരാര്‍ത്ഥികളോട് സംസാരിക്കാമെന്ന് മോഹന്‍ലാല്‍ അറിയിച്ചത്. തിരിച്ചുവരാന്‍ പറ്റാത്തൊരു സാഹചര്യമാണ് ഉള്ളതെന്ന് റിനോഷ് മത്സരാര്‍ത്ഥികളെ അറിയിച്ചു. ഇനി ഫിനാലെയില്‍ കാണാം എന്നും റിനോഷ് പറഞ്ഞു.

അതേസമയം തന്നെ തിരിച്ചുകൊണ്ടുവരാന്‍ എല്ലാവരും ശ്രമിച്ചിരുന്നുവെന്ന് റിനോഷ് മറ്റുള്ള മത്സരാര്‍ത്ഥികളോട് പറഞ്ഞു. ഞാന്‍ ഒരാഴ്ച്ചയായിട്ട് ആശുപത്രിയില്‍ അഡ്മിറ്റായിരുന്നുവെന്ന് റിനോഷ് അറിയിച്ചു. സ്‌കിന്‍ അലര്‍ജിയായിരുന്നു. സാധാരണ അലര്‍ജിയാണ് എന്നാണ് കരുതിയത്. എന്നാല്‍ ഈ വിഷയത്തില്‍ മറ്റൊരാളുടെ അഭിപ്രായം തേടിയപ്പോള്‍ അത് സാധാരണമല്ല എന്നാണ് മനസ്സിലാക്കാന്‍ സാധിച്ചത്. അതുകൊണ്ട് ഇനി ബിഗ് ബോസ് ഹൗസിലേക്ക് വരാനാവില്ല. എല്ലാവരും മികച്ച മത്സരാര്‍ത്ഥികളാണെന്നും റിനോഷ് പറഞ്ഞു.

എല്ലാ മത്സരാര്‍ഥികളും റിനോഷിനോട് സംസാരിക്കുകയും ചെയ്തു. ഇനി പുറത്തു കാണാമെന്ന് പറഞ്ഞാണ് റിനോഷ് സംസാരം അവസാനിപ്പിച്ചത്. അഖില്‍ മാരാര്‍, റിനോഷിനോട് പറഞ്ഞ വാക്കുകളും ഇതിനിടെ വൈറലായി. കളിച്ച് തോല്‍പ്പിക്കാന്‍ പറ്റിയില്ലല്ലോ എന്നായിരുന്നു റിനോഷിനോട് അഖില്‍ മാരാര്‍ പറഞ്ഞു."തനിക്ക് അക്കാര്യത്തില്‍ ഭയങ്കര വിഷമമുണ്ട്. എനിക്ക് നീ തിരിച്ചുവരുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. നീയൊരു ഉഗ്രന്‍ മത്സരാര്‍ത്ഥിയാണ്. എനിക്ക് നല്ലൊരു എതിരാളിയുമായിരുന്നു".

"എന്റെ ഭാഗത്ത് നിന്ന് നിന്നെ വിഷമിപ്പിച്ച ഒരുപാട് കാര്യങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് അറിയാം. ഹൃദയത്തില്‍ നിന്ന് അതില്‍ ക്ഷമ ചോദിക്കുന്നു. പുറത്തിറങ്ങിയാല്‍ നമുക്കൊരുമിച്ച് കാണാനുള്ള അവസരം ഉണ്ടാവട്ടെയെന്ന്" പ്രാര്‍ത്ഥിക്കുന്നുവെന്നും അഖില്‍ മാരാര്‍ പറഞ്ഞു. അതേസമയം ആരോഗ്യപരമായ കാരണങ്ങളെ തുടര്‍ന്ന് ഒരാള്‍ക്ക് പുറത്ത് പോവേണ്ടി വരുന്നത് അലമ്പാണ്. എന്തായാലും ഇനി ഒരാഴ്ച്ചയല്ലേ ഉള്ളൂ. പുറത്തുവെച്ച് കാണാമെന്നും അഖിലിനോട് റിനോഷ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+