'പറയാനുള്ളത് കാണാതെ പഠിച്ചു പറയുന്നു, പോയന്റ് ത്യാഗം ചെയ്യുന്നു.. റിനോഷ് പക്കാ ഫേക്ക്'; വൈറല്‍ കുറിപ്പ്
ബിഗ് ബോസ് മലയാളം സീസണ്‍ 5 ഓരോ ദിവസം കഴിയുന്തോറും ആവേശകരമായി കൊണ്ടിരിക്കുകയാണ്. അവസാനമായി ശ്രുതി ലക്ഷ്മിയാണ് ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്ത് പോയത്. ഇനി ഒരു മാസത്തിലേറെ ദിവസം കൂടിയാണ് ബിഗ് ബോസ് ഹൗസില്‍ അവശേഷിക്കുന്നത്. അതിനാല്‍ തന്നെ ടോപ് 5 ല്‍ എത്താന്‍ മത്സരാര്‍ത്ഥികളെല്ലാം വലിയ പോരാട്ടമാണ് കാഴ്ച വെക്കുന്നത്.
ഈ സീസണ്‍ തുടക്കം തൊട്ട് ഏറെ ശ്രദ്ധിക്കപ്പെട്ട മത്സരാര്‍ത്ഥിയാണ് റിനോഷ്. കൂള്‍ മൈന്‍ഡോട് കൂടി ബിഗ് ബോസ് ഹൗസില്‍ നിന്ന റിനോഷിനെ പലര്‍ക്കും വലിയ ഇഷ്ടവുമാണ്. എന്നാല്‍ റിനോഷാണ് ബിഗ് ബോസ് ഹൗസിലെ ഏറ്റവും വലിയ ഫേക്ക് എന്നാണ് ഒരു പ്രേക്ഷകന്‍ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നത്. അതിനുള്ള കാരണങ്ങളും ഇദ്ദേഹം നിരത്തുന്നുണ്ട്. ഫേസ്ബുക്കിലെ ബിഗ് ബോസ് ഗ്രൂപ്പില്‍ വന്ന ടോണി കുരിശിങ്കല്‍ എന്ന യൂസര്‍ എഴുതിയ കുറിപ്പ് ഇങ്ങനെയാണ്...

ഇവന്റെ ഗുണങ്ങള്‍ എന്താണ്. ചില സമയങ്ങളില്‍ ആവശ്യം ഇല്ലാതെ കൊഞ്ചുന്നു, ചിലപ്പോള്‍ മന്ദബുദ്ധികളെ പോലെ സംസാരിക്കുന്നു. ചിലപ്പോള്‍ പല ദിവസങ്ങള്‍ക്കു മുന്നേ ഉള്ളത് കാണാതെ പഠിച്ചു പറയുന്നു. കൂടെയുള്ള സഹമത്സരാര്‍ത്ഥിയെ ഗൂഢാലോചന ചെയ്തു കൊല്ലാന്‍ ശ്രമിക്കുന്നു. മറ്റുള്ളവര്‍ തെറി വിളിക്കുന്നത് കുറ്റം പറയുന്നവന്‍ അതിനേക്കാളും മുഴുത്ത തെറി വിളിക്കുന്നു.
മാരാര്‍ ഷോള്‍ഡര്‍ കൊണ്ട് തട്ടിയതിനെ കുറ്റം പറയുന്നവന്‍ ഏഞ്ചലീന മരിയയെ പര്‍പ്പസ്ഫുള്ളി രണ്ട് കൈയും കൊണ്ട് ശക്തമായി നെഞ്ചില്‍ അടിച്ചു തള്ളുന്നു. ബ്രോ സിസ് റിലേഷന്‍ പറഞ്ഞു ആവശ്യത്തിനും അനാവശ്യത്തിനും കവിളില്‍ കഴുത്തില്‍ ചെവിയില്‍ തലോടുന്നു. ജാക്കറ്റിനുള്ളില്‍ ഐസ് ഇടുന്നു എടുക്കുന്നു. ലാസ്റ്റ് വാര്‍ണിംഗ് കിട്ടിയ വ്യക്തിക്ക് ഒരിക്കല്‍ കൂടി ഫിസിക്കല്‍ അസോള്‍ട്ട് ചെയ്യിക്കാന്‍ ഗ്രൂപ്പ് കൂടി പ്ലാന്‍ ചെയ്യുന്നു.
തമാശയായി മുഖത്ത് നോക്കി പറഞ്ഞ വാറുണ്ണി - കൈസര്‍ പേര് വേദനിച്ചവന്‍ ആ ഹൗസില്‍ ഉള്ള എല്ലാവരെയും മാറി ഇരുന്നു പരദൂഷണം പറയാന്‍ ഇരട്ട പേരിട്ടു വിളിക്കുന്നു. ഒരു ഗെയിമും കളിക്കാതെ വാഴയെ പോലെ ഒരിടത്തു ചാരി നില്‍ക്കുന്നു. നന്മമരം ആണെന്ന് കാണിക്കാന്‍ പോയന്റ് വല്ലവര്‍ക്കും കൊടുത്തു സീറോ പോയന്റ് വാങ്ങി വലിയ ത്യാഗം ചെയ്തതായി ഭാവിക്കുന്നു.
ആരെങ്കിലും അവിടെ അടി ആയാല്‍ തെറ്റ് ചെയ്തവരെ സപ്പോര്‍ട്ട് ചെയ്തു നന്മമരം കളിക്കുന്നു. അതുവഴി അവരുടെ സിംപതി നേടുന്നു. എന്റെ പൊന്നു മക്കളെ വര്‍ണിച്ചു തള്ളരുതേ ഈ വാഴയെ. പിആറുകള്‍ വഴി മാത്രം പ്യൂര്‍ സോള്‍ എന്ന് എഴുതി മാനിപുലേറ്റ് ചെയ്യുന്ന വെറും വാഴ. എന്തെങ്കിലും നോമിനേറ്റ് ചെയ്യാന്‍ പറഞ്ഞാല്‍ പല ദിവസങ്ങളിലായി പഠിച്ചത് വന്നു മാസ് എന്നുള്ള രീതിയില്‍ എന്തൊക്കെയോ വന്നു തള്ളുന്നു.
അപ്പോള്‍ ഇവന്റെ മന്ദബുദ്ധി സംസാരവും ഇല്ല, കൊഞ്ചലും ഇല്ല, വിഷയം പൊളി ഒന്നുമില്ല. അതില്‍ നിന്ന് തന്നെ മനസിലാക്കാം ഇവന്‍ വെറും ഫേക്ക് ആണെന്ന്. ശ്രുതിയുടെ നോമിനേഷന്‍ കഴിഞ്ഞ ഉടനെ പറയുകയാണ് പുറത്തിറങ്ങി ശ്രുതി എങ്ങനെ ഫേസ് ചെയ്യും. ഒന്ന് അത് ഫേസ് ചെയ്തു കിട്ടിയാല്‍ മതി. അപ്പോള്‍ അവനു അറിയാം ഇവന്റെ ഐസ് ഇടല്‍ ഒക്കെ നെഗറ്റീവ് ആണെന്ന്.
അറിഞ്ഞു വച്ചിട്ട് ഒരു സ്ത്രീയോട് ഇവന്‍ കാണിച്ചതിന്റെ പേരാണ് വിഷയം മക്കളെ. ഇപ്പോഴും ഞാന്‍ പറയുന്നു ആ ഹൗസില്‍ ശോഭയേക്കാള്‍ വിഷം റിനോഷ് ആണ്. ശോഭ ഒന്നുമില്ലെങ്കിലും ഒറിജിനല്‍ എന്നെങ്കിലും പറയാം. പക്ഷേ ഇവന്‍ ഒറിജിനലും അല്ല ഡൂപ്ലിക്കേറ്റും അല്ല. ഇവന്റെ കൊഞ്ചല്‍ മന്ദബുദ്ധി സംസാരം ഒക്കെ ഇവന്റെ അഭിനയം ആണ്.. വെറും ഫേക്ക് പേഴ്‌സണാലിറ്റി.












Click it and Unblock the Notifications